IND vs ENG: വിജയത്തിലേക്കു വഴി കാട്ടി റൂട്ട്!! രണ്ടാമങ്കം ഇംഗ്ലണ്ടിന്, ഒപ്പത്തിനൊപ്പം
കാര്‍ഡിഫ്: വെറ്ററന്‍ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ജോട്ട് റൂട്ടിന്റെ ചിറകിലേറി രണ്ടാം ഏദിനത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനു നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 1-1നു ഒപ്പമെത്തുകയും ചെയ്തിരിക്കുകയാണ്. ഫൈനലിനു തുല്യമായ അവസാന മല്‍സരം ഞായറാഴ്ച ലോര്‍ഡ്‌സില്‍ നടക്കും.
ബാറ്റിങിനു പേരുകേട്ട സോഫിയ ഗാര്‍ഡന്‍സിലെ പിച്ചില്‍ ഉംഗ്ലണ്ടിനു രണ്ടാമങ്കം ജയിക്കാന്‍ 234 റണ്‍സിന്റെ ചെറിയ ലക്ഷ്യമാണ് ഇന്ത്യ നല്‍കിയത്.

മറുപടിയില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും നങ്കൂരമിട്ട് കളിച്ച റൂട്ട് (99*) ടീമിനെ ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തി. 44.1 ഓവറില്‍ ആറു വിക്കറ്റിനു ഇംഗ്ലീഷ് ടീം ലക്ഷ്യം മറികടന്നു.
133 ബോളില്‍ ഒമ്പത് ഫോറുകളുള്‍പ്പെട്ടതാണ് റൂട്ടിന്റെ ഇന്നിങ്‌സ്. വില്‍ ജാക്ക്‌സ് (30), സാം കറെന്‍ (26), ഗസ് അറ്റ്കിന്‍സണ്‍ (23*), ക്യാപ്്റ്റന്‍ ഹാരി ബ്രൂക്ക് (16) എന്നിവര്‍ ഭേദപ്പെട്ട ഉന്നിങ്‌സുകള്‍ കളിച്ചു. ഇന്ത്യക്കായി ഗുര്‍നൂര്‍ ബ്രാര്‍ രണ്ടു വിക്കറ്റുകള്‍ നേടി.
കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യ
ആദ്യ ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഒരു സമയത്ത് 300 പ്ലസ് കുറിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷെ കൂട്ടത്തകര്‍ച്ച ഇന്ത്യയെ ചതിക്കുകയായിരുന്നു. ഇതോടെ 44 ഓവറില്‍ വെറും 233 റണ്‍സിനു ടീം കൂടാരം കയറുകയും ചെയ്തു. ശ്രേയസ് അയ്യരുടെയും (66) വിരാട് കോലിയുടെയും (65) ഫിഫ്റ്റികളാണ് ടീമിനെ ഭേദപ്പെട്ട ടോട്ടില്‍ എത്തിച്ചത്.
71 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറും ശ്രേയസിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. കോലി 66 ബോളില്‍ എട്ടു ഫോറുകളുമടിച്ചു. ക്യാപ്റ്റന്‍ ശിവം ദുബെ (31), രോഹിത് ശര്‍മ (26) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. വാലറ്റത്ത് ജസ്പ്രീത് ബുംറ പുറത്താവതെ 20 റണ്‍സും നേടി.

നാലാം വിക്കറ്റില്‍ കോലി- ശ്രേയസ് ജോടി 67 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യ ശക്തമായ നിലയായിരുന്നു. ആറിന് അടുത്ത് റണ്‍റേറ്റിലാണ് അപ്പോള്‍ ടീം മുന്നേറി കൊണ്ടിരുന്നത്. 31ാം ഓവറില്‍ മൂന്നിന് 175 റണ്‍സെന്ന നിലയിലായിരുന്നു. ഇന്ത്യ.
പക്ഷെ അടുത്ത ഓവറില്‍ ടീം സ്‌കോര്‍ 178ല്‍ നില്‍ക്കെ കോലിയുടെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. പിന്നീട് ചീട്ടുകൊട്ടാരം കണക്കെ ഇന്ത്യ കൂപ്പുകുത്തി.
55 റണ്‍സെടുക്കുന്നതിനിടെ ഏഴു നിക്കറ്റുകള്‍ കളഞ്ഞുകുളിച്ചാണ് വെറും 233ല്‍ ഇന്ത്യക്കു കൂടാരം കയറേണ്ടി വന്നത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ഗസ് അറ്റ്കിന്‍സണും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ സാക്വിബ് മഹമ്മൂദിന് രണ്ടു വിക്കറ്റുകളും ലഭിച്ചു.
ടോസിനു ശേഷം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും ചില മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. അസുഖം കാരണം കെഎല്‍ രാഹുല്‍ പുറത്തായപ്പോള്‍ പകരം ഇഷാന്‍ കിഷന്‍ ടീമിലേക്കു വരികയായിരുന്നു.
ഇംഗ്ലീഷ് ഇലവനില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. ലിയാം ഡോസണ്‍, ജോഷ് ടോങ് എന്നിവരെ പുറത്തിരുത്തിയ ശേഷം ഗസ് അറ്റ്കിന്‍സണിനെയും സാക്വിബ് മഹമ്മൂദിനെയും കളിപ്പിക്കുകയായിരുന്നു.
എജ്ബാസ്റ്റണിലെ ആദ്യ മാച്ചില്‍ അക്ഷര്‍ പട്ടേലിന്റെ നാലു വിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിനെ 258 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിക്കുകയായിരുന്നു.
മറുപടിയില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഗില്ലും (80), ഫിഫ്റ്റികളുമായി അക്ഷറും (57*) വാഷിങ്ടണ്‍ സുന്ദറും (52*) തിളങ്ങിയതോടെ വെറും നാലു വിക്കറ്റിനു ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.
പ്ലെയിങ് 11
ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍),വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, പ്രസിദ്ധ്് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്- ജേക്കബ് ബെഥേല്‍, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറെന്‍, വില്‍ ജാക്സ്, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാക്വിബ് മഹമ്മൂദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

