Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ പാടുപെടും, സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തി!- ഇംഗ്ലണ്ട് ടി20, ഏകദിന ടീം പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമുകളെ പ്രഖ്യാപിച്ചു. മൂന്നു മല്‍സരങ്ങളുടെ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമുകളെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ ടി20, ഏകദിന ടീമിനെ വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. വളരെ ശക്തമായ ടീമുകളെയാണ് ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് തിരഞ്ഞെടുത്തിരിക്കുന്നത്. വിരമിച്ച ഒയ്ന്‍ മോര്‍ഗനു പകരം ടീമിനെ നയിക്കുക വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറാണ്. ജൂലൈ ഏഴിനാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ഏകദിന പരമ്പര ജൂലൈ 12നും ആരംഭിക്കും.

1

ഏകദിന ടീമിലേക്കു സൂപ്പര്‍ താരങ്ങളായ ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്‌റ്റോയ്ക്ക് ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയത് ഇന്ത്യക്കു അല്‍പ്പം ആശ്വാസമാവും. എന്നാല്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനെ ടി20 ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്.

2

മുന്‍ ടെസ്റ്റ് നായകന്‍ കൂടിയായ ജോ റൂട്ടിന്റെ ഏകദിന ടീമിലേക്കുള്ള മടങ്ങിവരവാണ് ഏറ്റവും ശ്രദ്ധേയം. ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമായി പലപ്പോഴും ഒതുങ്ങേണ്ടി വന്ന അദ്ദേഹം ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് ഏകദിന ടീമിലേക്കു മടങ്ങിവന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു റൂട്ട് അവസാനമായി ഏകദിനം കളിച്ചത്. ടെസ്റ്റില്‍ ഉജ്ജ്വല ഫോമിലാണ് അദ്ദഹം കളിച്ചുകൊണ്ടിരിക്കുന്നത്. ഇതാവാം ഏകദിന ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവിന് കാരണമെന്നാണ് സൂചന.

IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

3

വൈറ്റ് ബോള്‍ ടീമിന്റെ ഭാഗമല്ലാതിരുന്ന ടെസ്റ്റ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സിന്റെ മടങ്ങിവരവും അപ്രതീക്ഷിതമാണ്. കഴിഞ്ഞ വര്‍ഷം പാകിസ്താനെതിരേ നാട്ടില്‍ നടന്ന ഏകദിനത്തിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. ഇന്ത്യക്കെതിരേ ഏകദിന പരമ്പരയില്‍ മാത്രമേ സ്‌റ്റോക്‌സ് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ടി20 പരമ്പരയില്‍ താരത്തിനു വിശ്രമം നല്‍കിയിരിക്കുകയാണ്.

IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍? സാധ്യത ഇവര്‍ക്ക്

ഇംഗ്ലണ്ട് ടി20 ടീം

ഇംഗ്ലണ്ട് ടി20 ടീം

ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ഹാരി ബ്രൂക്ക്, സാം കറെന്‍, റിച്ചാര്‍ഡ് ഗ്ലീസന്‍, ക്രിസ് ജോര്‍ഡന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ഡേവിഡ് മലാന്‍, ടൈമല്‍ മില്‍സ്, മാത്യു പാര്‍ക്കിന്‍സണ്‍, ജേസണ്‍ റോയ്, ഫില്‍ സാള്‍ട്ട്, റീസ്സ് ടോപ്ലെ, ഡേവിഡ് വില്ലി.

ഏകദിന ടീം

ഏകദിന ടീം

ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാഴ്‌സെ, സാം കറെന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, മാത്യു പാര്‍ക്കിന്‍സണ്‍, ജോ റൂട്ട്, ജേസണ്‍ റോയ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, റീസ് ടോപ്ലെ, ഡേവിഡ് വില്ലി.

ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീം

ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക് .

രണ്ട്, മൂന്ന് ടി20ക്കുള്ള ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍) , ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്

ഏകദിന ടീം

ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ്.

Story first published: Friday, July 1, 2022, 18:50 [IST]
Other articles published on Jul 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+