IND vs ENG: ബ്രോഡിനെ തല്ലിത്തകര്‍ത്ത് ബുംറ, 'കണ്ണുതള്ളി സച്ചിന്‍', ട്വീറ്റ് ചെയ്തത് വൈറല്‍

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്കായി റിഷഭ് പന്തും രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടിയെങ്കിലും ഇംഗ്ലണ്ടിനെ വിറപ്പിച്ചത് ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറയാണ്. പൊതുവേ പന്തുകൊണ്ടാണ് ബുംറ ഞെട്ടിക്കുന്നതെങ്കില്‍ ഇത്തവണ ബാറ്റുകൊണ്ടാണ് അദ്ദേഹം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. 16 പന്തില്‍ നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ബുംറ കസറിയത്. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 84ാം ഓവറില്‍ 35 റണ്‍സാണ് ബുംറ ബാറ്റ് ചെയ്യവെ പിറന്നത്.
ടെസ്റ്റില്‍ ഒരോവറില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. നായകനാവുന്ന ആദ്യ മത്സരത്തില്‍ത്തന്നെ ലോക റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ബുംറ. 2007ലെ ടി20 ലോകകപ്പില്‍ യുവരാജ് സിങ് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സര്‍ നേടിയതിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ബ്രോഡ് എജ്ബാസ്റ്റണില്‍ കാഴ്ചവെച്ചത്.

നിരവധി പ്രമുഖ താരങ്ങളാണ് ബുംറയുടെ പ്രകടനത്തെ വാഴ്ത്തിയത്. ബ്രോഡിനെ ട്രോളുമ്പോള്‍ ആരാധകര്‍ ബുംറയെ വാഴ്ത്തുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം ബുംറയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 2007ലെ യുവരാജിന്റെ പ്രകടനം ഓര്‍മിപ്പിക്കുന്നതാണ് ബുംറയുടെ പ്രകടനമെന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്. 'ഇത് യുവരാജോ സച്ചിനോ?. 2007 ആണ് എന്നെ ഓര്‍മിപ്പിക്കുന്നത്'- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
നിരവധി ട്രോളുകളാണ് ബ്രോഡിനെതിരേ ഉയരുന്നത്. എന്തുകൊണ്ടാണ് എപ്പോഴും ഞാനെന്ന് ദയനീയമായി ചോദിക്കുന്ന ബ്രോഡിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങളൊക്കെയാണ് ട്രോളന്മാര്‍ പ്രചരിപ്പിക്കുന്നത്. ബ്രോഡിന്റെ ഉറക്കം കെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് ബുംറ കാഴ്ചവെച്ചതെന്നതില്‍ സംശയമില്ല. യുവരാജിന് ശേഷം ബ്രോഡിനെ ഇത്രമേല്‍ കരയിച്ച മറ്റൊരാളു താരവുമില്ലെന്ന് തന്നെ പറയാം.
ഐറിഷ് പരമ്പരയിലുണ്ട്, പക്ഷെ ഇവര്‍ ലോകകപ്പ് ടീമിലെത്തില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

വസിം ജാഫര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയവരെല്ലാം ബുംറയുടെ പ്രകടനത്തെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയെ 400നുള്ളില്‍ ഒതുക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഹമാണ് ഇന്ത്യന്‍ നായകന്റെ അപ്രതീക്ഷിത വെടിക്കെട്ടിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. നേരത്തെയും വാലറ്റത്തില്‍ മികവ് കാട്ടാന്‍ ബുംറക്കായിട്ടുണ്ടെങ്കിലും മത്സരഫലത്തെ മാറ്റിമറിക്കുന്ന അദ്ദേഹത്തിന്റെ പ്രകടനമായിരുന്നു ഇപ്പോള്‍ നടത്തിയത്.
ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സാണ് ഇന്ത്യ നേടിയത്. 98 ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന ശേഷമാണ് അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവ്. ശുബ്മാന്‍ ഗില്‍ (17), ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യര്‍ (15) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോഴും റിഷഭ് പന്തിന്റെയും (146) രവീന്ദ്ര ജഡേജയുടെയും (104) സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് കരുത്തായത്. ആറാം വിക്കറ്റില്‍ 222 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്.
IND vs ENG: ടെസ്റ്റില്‍ റിഷഭ് വേറെ ലെവല്‍- മിന്നും സെഞ്ച്വറി, സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു!

റിഷഭ് 19 ഫോറും നാല് സിക്‌സുമടക്കം ഇംഗ്ലണ്ടിനെതിരേ വെടിക്കെട്ട് നടത്തിയപ്പോള്‍ 13 ബൗണ്ടറിയടക്കം കരുതലോടെയുള്ള പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന പ്രകടനമായിരുന്നു ഇത്. മുഹമ്മദ് ഷമി നിര്‍ണ്ണായകമായ 16 റണ്‍സും ഇന്ത്യക്കായി നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ തുടക്കത്തിലേ നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് അവസാന മത്സരം തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര സ്വന്തമാക്കാനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications