4, 5, 7, 4, 4, 4, 6, 1, ബ്രോഡിനെ കരയിച്ച് ബുംറ, അടിയോടടി, ട്രോളോട് ട്രോള്‍

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകരായത് റിഷഭ് പന്തും രവീന്ദ്ര ജഡേജയുമായിരുന്നു. റിഷഭ് 111 പന്തില്‍ 146 റണ്‍സും രവീന്ദ്ര ജഡേജ 194 പന്തില്‍ 104 റണ്‍സുമാണ് നേടിയത്. 98ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 416 എന്ന മികച്ച ടോട്ടലിലേക്കെത്തിച്ചത് റിഷഭും ജഡേജയും ചേര്‍ന്നാണ്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചപ്പോള്‍ ഏറ്റവും കൈയടി നേടിയത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്.
സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചാണ് ബുംറ ഞെട്ടിച്ചത്. ഇന്ത്യ ഓള്‍ഔട്ടാവുമ്പോള്‍ 16 പന്തില്‍ 31 റണ്‍സുമായി ബുംറ പുറത്താവാതെ നില്‍ക്കുകയായിരുന്നു. നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെ 193. 75 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹം കസറിയത്. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 84ാം ഓവറില്‍ 35 റണ്‍സാണ് പിറന്നത്. ടെസ്റ്റിലെ ഏറ്റവും റണ്‍സ് വഴങ്ങുന്ന ഓവറായി ഇത് മാറി.

നേരത്തെ 2007ലെ ടി20 ലോകകപ്പില്‍ യുവരാജ് സിങ് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഇന്ത്യക്കാരനിലൂടെ ടെസ്റ്റിലും ബ്രോഡ് നാണംകെട്ടിരിക്കുകയാണ്. അതും ഇന്ത്യയുടെ വാലറ്റക്കാരനായ ബൗളറോട്. ഇതാണ് അദ്ദേഹത്തിന് കൂടുതല്‍ നാണക്കേടായിരിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടിലേക്കെത്തിയതോടെ വലിയ ട്രോളുകളാണ് ബ്രോഡിനെതിരേ ഉയരുന്നത്.

നാണക്കേട് മറക്കാനാണ് ബ്രോഡ് ഓരോ പന്തിന് ശേഷവും ചിരിച്ചുകൊണ്ടിരുന്നതെന്നാണ് ആരാധകര്‍ പരിഹസിച്ചത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫറടക്കം ബ്രോഡിനെ ട്രോളി രംഗത്തെത്തി. ഒരാള്‍ തേങ്ങ കൈകൊണ്ട് തല്ലിപ്പൊട്ടിക്കാന്‍ നോക്കുന്ന ഒരാളുടെ വീഡിയോയാണ് ജാഫര്‍ പോസ്റ്റ് ചെയ്തത്. തേങ്ങക്കിട്ട് ഇടിച്ച് കൈ വേദനിച്ച് കരയുന്ന യുവാവാണ് വീഡിയോയിലുള്ളത്. ഇത് ബ്രോഡിനെ പരിഹസിച്ചാണ് ജാഫര്‍ പോസ്റ്റ് ചെയ്തതെന്നുറപ്പ്.
500ന് വിക്കറ്റിന് മുകളില്‍ നേടിയ ബൗളര്‍ക്കെതിരേ ഒരോവറില്‍ 35 റണ്‍സ്. അത്ഭുതപ്പെടുത്തുന്നു ബുംറയെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. ലോക റെക്കോഡ് ബാറ്റിങ് എന്നും യുവരാജിന്റെ വെടിക്കെട്ടിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നുമാണ് ആരാധകര്‍ കുറിച്ചത്. നിങ്ങളൊരു ബുംറ ആരാധകനല്ലെങ്കില്‍ പോലും ഇതൊക്കെ കാണുമ്പോള്‍ എങ്ങനെ ആരാധകന്‍ അകാതെയാവുമെന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം.
ഐറിഷ് പരമ്പരയിലുണ്ട്, പക്ഷെ ഇവര്‍ ലോകകപ്പ് ടീമിലെത്തില്ല, ഇന്ത്യയുടെ അഞ്ച് പേരിതാ

ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ എന്നതിലെന്നും പ്രസക്തിയില്ലെന്നും എതിരാളികളെ ആക്രമിക്കുക എന്നത് മാത്രമാണ് കാര്യമെന്നുമാണ് ബുംറയുടെ ചിന്തയെന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്. ക്യാപ്റ്റനായപ്പോള്‍ ലോക റെക്കോഡോടെ തുടങ്ങാനായത് നല്ല ഐശ്വര്യമാണെന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്. യുവരാജിനെയും ബുംറയേയും കണ്ടാല്‍ ബ്രോഡ് ഇനി തലകറങ്ങി വീഴുമെന്നാണ് മറ്റൊരു ആരാധകന്‍ പരിഹസിച്ചത്.

അവസാന വിക്കറ്റ് വീഴ്ത്താന്‍ ബ്രോഡിനെ ഇറക്കിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ പന്ത് ബുംറ ബൗണ്ടറി പറത്തിയതോടെ ബ്രോഡ് ഷോര്‍ട്ട് ബോള്‍ പരീക്ഷിച്ചു. ഇത് ബാറ്റ്‌സ്മാനെയും വിക്കറ്റ് കീപ്പറെയും കടന്ന് ബൗണ്ടറി. വൈഡടക്കം അഞ്ച് റണ്‍സ്. അടുത്ത പന്ത് നോബോളില്‍ ബുംറ സിക്‌സ് നേടിയതോടെ ഏഴ് റണ്‍സ്. ഇതോടെ ഒരു പന്തില്‍ പിറന്നത് 16 റണ്‍സ്. രണ്ടാം പന്ത് ഫുള്‍ട്ടോസ് ബുംറ ബൗണ്ടറി നേടിയപ്പോള്‍ മൂന്നാം പന്തും ബൗണ്ടറി കടന്നു.
IND vs ENG: ടെസ്റ്റില്‍ റിഷഭ് വേറെ ലെവല്‍- മിന്നും സെഞ്ച്വറി, സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു!

അപ്രതീക്ഷിത തിരിച്ചടിയില്‍ വിറച്ച ബ്രോഡിന്റെ നാലാം പന്തില്‍ മിഡ് വിക്കറ്റിലൂടെ ബുംറ വീണ്ടും ബൗണ്ടറി നേടി. അഞ്ചാം പന്ത് സിക്‌സര്‍ പായിച്ചതോടെ ബുംറ ലോക റെക്കോഡ് സൃഷ്ടിച്ചു. അവസാന പന്തില്‍ സിംഗിളും നേടി. നോണ്‍സ്‌ട്രൈക്കില്‍ നിന്ന മുഹമ്മദ് സിറാജിനെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്താക്കുമ്പോള്‍ ബുംറ നോട്ടൗട്ടായി മറുവശത്ത്. എന്തായാലും ബ്രോഡിന് മറക്കാനാവാത്ത നാണക്കേടാണ് ഇന്ത്യന്‍ നായകന്‍ നല്‍കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications