Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അവിശ്വസനീയം, 100 വര്‍ഷത്തിനിടെ ബുംറയോളം വരില്ല ആരും! ഈ റെക്കോര്‍ഡ് ഞെട്ടിക്കും

ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായക മേല്‍ക്കൈ നേടിയിരിക്കുകയാണ് ടീം ഇന്ത്യ. ഇതിനു ടീമിനെ സഹായിച്ചതാവട്ടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമാണ്. ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയെ തകര്‍ത്തത് അദ്ദേഹത്തിന്റെ മാജിക്കല്‍ ബൗളിങ് പ്രകടനമായിരുന്നു. 15.5 ഓവറില്‍ അഞ്ചു മെയ്ഡനുള്‍പ്പെടെ 45 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു പേരെയാണ് ബുംറ മടക്കിയത്. ഈ പ്രകടനം അദ്ദേഹത്തിന്റെ ലോകത്തിന്റെ നെറുകയിലുമെത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ 100 വര്‍ഷത്തിനിടെയുള്ള ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച ബൗളിങ് ശരാശരിയുള്ള ലോക ക്രിക്കറ്റിലെ ബൗളര്‍മാരെയെടുത്താല്‍ അവരില്‍ തലപ്പത്ത് നില്‍ക്കുന്നത് ബുംറയാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ആദ്യത്തെ 20 ബൗളര്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യയുടെ മറ്റൊരു ബൗളര്‍ പോലും ഇടം പിടിച്ചിട്ടില്ലെന്നതും റെഡ് ബോളില്‍ ബുംറ എത്ര മാത്രം സ്‌പെഷ്യലാണെന്നതു അടിവരയിടുകയും ചെയ്യുന്നു. 34 ടെസ്റ്റുകളില്‍ 20.28 എന്ന അതിശയപ്പിക്കുന്ന ശരാശരിയാണ് അദ്ദേഹത്തിനുള്ളത്.

JASPRIT BUMRAH

64 ഇന്നിങ്‌സുകളിലാണ് ബുംറ ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 6802 ബോളുകളെറിഞ്ഞ അദ്ദേഹം വിട്ടുകൊടുത്തത് 3084 റണ്‍സ് മാത്രമാണ്. 152 വിക്കറ്റുകള്‍ ബുംറ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. 27 റണ്‍സിനു ആറു പേരെ പുറത്താക്കിയതാണ് ഒരിന്നിങ്‌സില്‍ അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം. ഒരു ടെസ്റ്റിലെ മികച്ച പ്രകടനമാവട്ടെ 86 റണ്‍സിനു ഒമ്പതു പേരെ പുറത്താക്കിയതുമാണ്.

ബുംറ കഴിഞ്ഞാല്‍ ബൗളിങ് ശരാശരിയില്‍ രണ്ടാംസ്ഥാനത്തു ഓസ്‌ട്രേലിയയുടെ മുന്‍ ബൗളര്‍ അലന്‍ കീത്ത് ഡേവിഡ്‌സനാണ്. 44 ടെസ്റ്റുകളില്‍ നിന്നും 20.53 ശരാശരിയില്‍ 186 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. മൂന്നാംസ്ഥാനം വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം മാല്‍ക്കം മാര്‍ഷലിനാണ്. 81 ടെസ്റ്റുകളില്‍ നിന്നും 20.94 ശരാശരിയാണ് അദേഹത്തിനുള്ളത്. 376 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ ജോയല്‍ ഗാര്‍നര്‍, കേര്‍ട്ട്‌ലി ആംബ്രോസ് എന്നിവരാണ് ശരാശരിയില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

വിന്‍ഡീസിനായി 58 ടെസ്റ്റുകളില്‍ കളിച്ചുള്ള ഗാര്‍നര്‍ 20.97 ശരാശരിയില്‍ 259 വിക്കറ്റുകളാണ് നേടിയത്. ഇതിഹാസ ഫാസ്റ്റ് ബൗളറായിരുന്ന ആംബ്രോസാവട്ടെ 98 ടെസ്റ്റുകളില്‍ നിന്നും 20.99 ശരാശരിയില്‍ 405 വിക്കറ്റുകളും സ്വന്തമാക്കി. ഈ ലിസ്റ്റില്‍ ബുംറ കഴിഞ്ഞാല്‍ പിന്നെയൊരു ഇന്ത്യന്‍ ബൗളറെ നമുക്കു കാണാന്‍ സാധിക്കുക 24ാം സ്ഥാനത്താണ്. 97 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള അശ്വിന്റെ ശരാശരി 23.92 ആണ്. 496 വിക്കറ്റുകളാണ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.

JASPRIT BUMRAH

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ആറു വിക്കറ്റ് നേട്ടത്തിനിടെ വലിയൊരു നാഴികക്കല്ല് കൂടി ബുംറ പിന്നിട്ടിരുന്നു. ടെസ്റ്റില്‍ 150 വിക്കറ്റുകളെന്ന മാന്ത്രിക സംഖ്യയായിരുന്നു ഇത്. ഏറ്റവും കുറച്ചു മല്‍സരങ്ങളില്‍ നിന്നും ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തിയ രണ്ടാമത്തെ ബൗളറായും അദ്ദേഹം മാറിയിരുന്നു.

34 ടെസ്റ്റുകള്‍ മാത്രമാണ് 150ലെത്താന്‍ ബുംറയ്ക്കു വേണ്ടിവന്നത്. മുന്‍ പാകിസ്താന്‍ ഇതിഹാസങ്ങളായ ഇമ്രാന്‍ ഖാന്‍, ഷുഐബ് അക്തര്‍ (ഇരുവരും 37 ടെസ്റ്റ് വീതം) എന്നിവരെ ബുംറ പിന്നിലാക്കുകയും ചെയ്യുകയായിരുന്നു.

ഏറ്റവും കുറച്ചു ബോളുകളില്‍ നിന്നും ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ ബൗളറും കൂടിയാണ് അദ്ദേഹം. 7661 ബോളുകളില്‍ നിന്നും 150 വിക്കറ്റ് തികച്ച ഉമേഷ് യാദവിന്റെ പേരിലായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ബുംറ പഴങ്കഥയാക്കിയിരിക്കുന്നത്. മുഹമ്മദ് ഷമി (7755 ബോള്‍), കപില്‍ ദേവ് (8378), ആര്‍ അശ്വിന്‍ (8380) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Saturday, February 3, 2024, 18:15 [IST]
Other articles published on Feb 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+