Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 31*റണ്‍സ്, 2 വിക്കറ്റ്, സ്റ്റംപില്‍ കാല്‍ തട്ടിയിട്ടും നോട്ടൗട്ട്! - ഇന്നു ബുംറ ഡേ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായാല്‍ ഇങ്ങനെയൊക്കെ ഭാഗ്യം വരുമോ? ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ മിന്നിച്ചിരിക്കുകയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ടോസ് നഷ്ടമായെങ്കിലും പിന്നീട് അങ്ങോട്ട് ബുംറയ്്ക്കു നല്ല സമയമായിരുന്നു. അഞ്ചു വിക്കറ്റിനു 98 റണ്‍സെന്ന നിലയില്‍ നിന്നും ടീം സ്‌കോര്‍ 416 വരെയത്തിക്കുന്നതില്‍ മോശമല്ലാത്ത പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

ഇതിനിടെ ഒരു ലോക റെക്കോര്‍ഡ് കുറിക്കുന്നതിലും ബുംറ പങ്കാളിയായി. ടെസ്റ്റില്‍ ഒരോവറില്‍ 35 റണ്‍സ് വഴങ്ങി സ്റ്റുവര്‍ട്ട് ബ്രോഡ് നാണക്കേടിനു അവകാശിയായപ്പോള്‍ ഈ ഓവറില്‍ ബാറ്റ് ചെയ്തത് ബുംറയായിരുന്നു. ഇതേ ഓവറില്‍ തന്നെ ബുംറ പുറത്താവലില്‍ നിന്നും അദ്ഭുതകരമായ ഒരു രക്ഷപ്പെടല്‍ നടത്തുകയും ചെയ്തു.

1

സ്റ്റുവര്‍ട്ട് ബ്രോഡ് 35 റണ്‍സ് വിട്ടുകൊടുത്ത ഓവറില്‍ 29 റണ്‍സും ജസ്പ്രീത് ബുംറയുടെ ബാറ്റില്‍ നിന്നായിരുന്നു. ശേഷിച്ച ആറു റണ്‍സാവട്ടെ എക്‌സ്ട്രായിനത്തിലുമായിരുന്നു. ഈ ഓവറില്‍ ബുംറ യഥാര്‍ഥത്തില്‍ പുറത്താവേണ്ടതായിരുന്നു.
84ാം ഓവറിലെ നാലാമത്തെ ബോളിലായിരുന്നു നാടകീയ രംഗങ്ങള്‍. ബ്രോഡിന്റെ ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ടാണ് ബുംറ കളിച്ചത്.

2

പക്ഷെ ഇതിനിടെ ബാലന്‍സ് നഷ്ടമായ അദ്ദേഹം ഒന്നു കറങ്ങി ക്രീസില്‍ വീഴുകയും ചെയ്തു. ബോള്‍ ബൗണ്ടറി കടന്നിരുന്നു. പക്ഷെ വീഴുന്നതിനു മുമ്പുളള ഈ കറക്കത്തിനിടെ ബുംറയുടെ ഇടതുകാല്‍ ചെറുതായി ലെഗ് സ്റ്റംപില്‍ തട്ടിയിരുന്നു. പക്ഷേ ബേല്‍സ് ഇളകാതിരുന്നതു കാരണം അദ്ദേഹം പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു.
ജീവന്‍ തിരിച്ചുകിട്ടിയ ബുംറ അടുത്ത രണ്ടു ബോളുകളെയം വെറുതെവിട്ടില്ല. അഞ്ചാമത്തെ ബോള്‍ ബൗണ്ടറിയിലേക്കു അവസാനത്തെ ബോള്‍ സിക്‌സറിലേക്കും പറത്തി അദ്ദേഹം ബ്രോഡിനെ നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിയിട്ടു.

IPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം

3

ഇന്ത്യ 416 റണ്‍സില്‍ ഓള്‍ഔട്ടായപ്പോഴും ബുംറ പുറത്താവാതെ തലയെടുപ്പോടെ അപ്പോള്‍ ക്രീസിലുണ്ടായിരുന്നു. വെറും 16 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 31 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. റിഷഭ് പന്ത് (146), രവീന്ദ്ര ജഡേജ (104) എന്നിവര്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സെടുത്ത താരവും ബുംറയായിരുന്നു.

IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

4

ബാറ്റിങിലെ ഈ മാജിക്കല്‍ പ്രകടനത്തിനും അദ്ഭുതകരമായ രക്ഷപ്പെടലിനും ശേഷം ബൗളിങിലും ബുംറ കസറുന്നതാണ് കണ്ടത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 416 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് മഴ കാരണം കളി തടസ്സപ്പെടുമ്പോള്‍ രണ്ടു വിക്കറ്റിനു 31 റണ്‍സെന്ന നിലയില്‍ പതറുകയാണ് ഓപ്പണര്‍മാരായ അലെക്‌സ് ലീസ് (6), സാക്ക് ക്രോളി (9) എന്നിവരെ അവര്‍ക്കു നഷ്ടമായിക്കഴിഞ്ഞു. രണ്ടു വിക്കറ്റുകളും നേടിയിരിക്കുന്നത് ബുംറയാണ്.

Story first published: Saturday, July 2, 2022, 18:33 [IST]
Other articles published on Jul 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+