Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കണ്ടുപഠിക്കണം ശ്രേയസിന്റെ ടീം ഇന്ത്യ!! ലോര്‍ഡ്‌സില്‍ ചരിത്രം കുറിച്ച് പെണ്‍പട, കലക്കി

ലണ്ടന്‍: ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയുടെ മാനംകാക്കാന്‍ ഒടുവില്‍ പെണ്‍പട തന്നെ വേണ്ടിവന്നു. ശ്രേയസ് അയ്യരുടെ പുരുഷ ടി20 ടീം ഇവിടെ തോറ്റ് തുന്നം പാടി നില്‍ക്കവെയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ചരിത്ര വിജയം കൊയ്തിരിക്കുന്നത്. ഐതിഹാസിക വേദിയായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പര്യടനത്തിലെ ഏക ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ വനിതകള്‍ മുക്കുകയായിരുന്നു.

തീര്‍ത്തും ഏകപക്ഷീയമായ ടെസ്റ്റില്‍ 270 റണ്‍സിന്‍െ കൂറ്റന്‍ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ വനിതാ ടീം ആദ്യമായി കളിച്ച റെഡ് ബോള്‍ മാച്ച് കൂടിയായിരുന്നു ഇത്. ആദ്യ ശ്രമത്തില്‍ തന്നെ ഇവിടെ ഇത്ര വലിയൊരു വിജയം കുറിക്കാനായത് ഇന്ത്യന്‍ വനിതാ ടീമിനെ സംബന്ധിച്ച് അവിസ്മരണീയ നേട്ടം തന്നെയാണ്.

ENGLAND TEAM

ഇംഗ്ലണ്ടിനു മേല്‍ ഇത്രയും ആധികാരികമായൊരു വിജയം ഇന്ത്യന്‍ ടീം കൊയ്തതിനു പിന്നില്‍ പ്രധാനമായും രണ്ടു പേരാണ്. ഒന്ന് വിക്കറ്റ് കീപ്പര്‍ ബാറ്ററായ യാസ്തിക ഭാട്ടിയയാണെങ്കില്‍ മറ്റൊന്ന് ഫാസ്റ്റ് ബൗളര്‍ ക്രാന്തി ഗൗഡാണ്. ബാറ്റിങിലും ബൗളിങിലും രണ്ടു പേരുടെയും മാജിക്കല്‍ പ്രകടനമാണ് ഈ ടെസ്റ്റില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയത്.

IND vs ENG: അവന് ഇന്ത്യന്‍ ടീമിലെന്ത് കാര്യം? തിലകും സഞ്ജുവുമല്ല!! ആഞ്ഞടിച്ച് മുന്‍ താരം

IND vs ENG: അവന് ഇന്ത്യന്‍ ടീമിലെന്ത് കാര്യം? തിലകും സഞ്ജുവുമല്ല!! ആഞ്ഞടിച്ച് മുന്‍ താരം

ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ വനിതാ താരമായി ഈ മല്‍സരത്തില്‍ യാസ്തിക മാറിയിരിക്കുകയാണ്. ക്രാന്തിയാവട്ടെ ഈ ഗ്രൗണ്ടില്‍ ഫൈഫറെടുത്ത ഇന്ത്യയുടെ ആദ്യ വനിതാ താരവുമായി മാറുകയായിരുന്നു.

നേരത്തേ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ടി20 ലോകകപ്പിലേറ്റ വലിയ നിരാശ ഈയൊരു ടെസ്റ്റ് വിജയത്തോട ഹര്‍മന്‍പ്രീതും സംഘവും മായ്ച്ചു കളഞ്ഞിരിക്കുകയാണ്. ടി20 ലോകകപ്പിനു തൊട്ടുമുമ്പ് ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലും ഇന്ത്യ 1-2നു തോറ്റിരുന്നു.

ഇതിനകം കളിച്ച 43 ടെസ്റ്റുകളില്‍ നിന്നും ഒമ്പതാമത്തെ മാത്രം വിജയമാണ് ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ടീം ആഘോഷിച്ചത്. മാത്രമല്ല, 2024ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലെ വിജയത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിജയം കൂടിയാണിത്.

ശ്രേയസ് തെറിച്ചാല്‍ പുതിയ ടി20 ക്യാപ്റ്റനാര്? സഞ്ജുവിനും സാധ്യത!! ഇവര്‍ ഫേവറിറ്റ്

ശ്രേയസ് തെറിച്ചാല്‍ പുതിയ ടി20 ക്യാപ്റ്റനാര്? സഞ്ജുവിനും സാധ്യത!! ഇവര്‍ ഫേവറിറ്റ്

ഇന്ത്യന്‍ ആധിപത്യം

ലോര്‍ഡ്‌സില്‍ ടോസിനു ശേഷം ഇന്ത്യയോടു ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. സൂപ്പര്‍ താരം സ്മൃതി മന്ദനയുടെയും (83) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (58), ദീപ്തി ശര്‍മ (57) എന്നിവരുടെയും ഫിഫ്റ്റികള്‍ ഇന്ത്യയെ 280 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലില്‍ എത്തിക്കുകയായിരുന്നു.

SNEH RANA

മറുപടിയില്‍ ക്രാന്തി ഗൗഡിന്റെ തീപ്പൊരി ബൗളിങിനു മുന്നില്‍ ഇംഗ്ലണ്ട് തരിപ്പണമായി. വെറും 170 റണ്‍സില്‍ അവര്‍ കൂടാരം കയറി. ആമി ജോണ്‍സും (52) ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രന്റും (44) മാേ്രത അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. 17 ഓവറില്‍ ഏഴു മെയ്ഡനടക്കം 37 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ക്രാന്തി അഞ്ചു പേരെ പുറത്താക്കിയത്.

110 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ശേഷം വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റിനു 341 റണ്‍സെന്ന വലിയ ലീഡുമായി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഇതിനു ടീമിനെ സഹായിച്ചത് മൂന്നാമതായി ഇറങ്ങിയ യാസ്തിക ഭാട്ടിയയുമാണ്. 158 ബോളില്‍ 113 റണ്‍സടിച്ചാണ് താരം മടങ്ങിയത്. മന്ദന (70) രണ്ടാമിന്നിങ്‌സിലും ഫിഫ്റ്റി കുറിച്ചപ്പോള്‍ റിച്ച ഘോഷും (50*) നിര്‍ണായക സംഭാവനകള്‍ നല്‍കി.

452 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ ഒരിക്കല്‍ക്കൂടി 200 പോലും തികയ്ക്കാന്‍ അവരെ ഇന്ത്യ അനുവദിച്ചില്ല. വെറും 186 റണ്‍സില്‍ ഇംഗ്ലീഷ് ടീമിനെ എറിഞ്ഞിട്ടു.

ഇത്തവണ നാലു വിക്കറ്റെടുത്ത സ്‌നേഹ് റാണയാണ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. ക്രാന്തി, സയാലി സത്ഗരെ, ദീപ്തി എന്നിവര്‍ രണ്ടു വീതം വിക്കറ്റുമെടുത്തു. ക്രാന്തിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Story first published: Monday, July 13, 2026, 18:42 [IST]
Other articles published on Jul 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+