Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസ് തെറിച്ചാല്‍ പുതിയ ടി20 ക്യാപ്റ്റനാര്? സഞ്ജുവിനും സാധ്യത!! ഇവര്‍ ഫേവറിറ്റ്

സൂര്യകുമാര്‍ യാദവിനെ ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നും, അതോടൊപ്പം ടീമില്‍ നിന്നും ഒഴിവാക്കിയ ശേഷം ഇന്ത്യക്കു കഷ്ടകാലമാണ്. അതിനു ശേഷം ഒരു മല്‍സരം പോലും ഇന്ത്യക്കു ജയിക്കാനായിട്ടില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഇതിനകം ഏഴു ടി20കളില്‍ ഇന്ത്യ കളിച്ചുകഴിഞ്ഞു.

അതില്‍ ഒന്ന് പോലും ഇന്ത്യക്കു വിജയം എത്തിപ്പിടിക്കാനായില്ല. ആറു കളികളില്‍ ഇന്ത്യ തോറ്റപ്പോള്‍ ശേഷിച്ച ഒന്ന് മഴയെ തുടര്‍ന്ന് ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ആദ്യം കുഞ്ഞന്‍ ടീമായ അയര്‍ലാന്‍ഡും (0-2) പിറകെ ഇംഗ്ലണ്ടും (0-4) ഇന്ത്യയെ തൂത്തുവാരുകയായിരുന്നു.

SHUBMAN GILL

ടീമിന്റെ പരിതാപകരമായ പ്രകടനത്തോടെ ശ്രേയസിന്റെ ക്യാപ്റ്റന്‍സിക്കെതിരേയും ചോദ്യങ്ങളുയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനം ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു അഗ്നിപരീക്ഷയായി മാറിയിരിക്കുകയാണ്. ഇതില്‍ എന്തു വില കൊടുത്തും ടീം ജയിച്ചേ തീരൂ.

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

അയര്‍ലാന്‍ഡില്‍ സംഭവിച്ചതു പോലെയൊരു ദുരന്തമുണ്ടായാല്‍ പരമ്പരയ്ക്കു ശേഷം ശ്രേയസിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കാനും സാധ്യതയുണ്ട്. അദ്ദേഹത്തെ മാറ്റിയാല്‍ പകരം നായകനായി വരാനിടയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

ക്യാപ്റ്റനാവാന്‍ ഇവര്‍

നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയാണെന്നതു ശരി തന്നെ. പക്ഷെ അതുകൊണ്ടു മാത്രം ശ്രേയസ് അയ്യര്‍ പുറത്താക്കപ്പെട്ടാല്‍ അദ്ദേഹത്തിനു നായകസ്ഥാനം ലഭിക്കുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല. ബാറ്റിങില്‍ തിലകിന്റെ മോശം പ്രകടനം തന്നെയാണ് അതിനു കാരണം.

വലപ്പോഴും മാത്രം ഒരു ഫിഫ്റ്റിയടിച്ചാല്‍ ശേഷിച്ച മല്‍സരങ്ങളിലെല്ലാം അദ്ദേഹം ഫ്‌ളോപ്പാവുന്നത് സ്ഥിരം കാഴ്ചയാണ്. ബാറ്റിങിലെ മോശം ഫോം കാരണം സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്നു പോലും പുറത്താക്കിയത് നമ്മള്‍ കണ്ടതാണ്. അതേ വിധി തന്നെയാവും ഇനി തിലകിനെയും കാത്തിരിക്കുന്നത്.

IND vs ENG: 6 പേര്‍ ഇനി ടീം ഇന്ത്യയില്‍ വേണ്ട!!! ഈ മാറ്റം വരുത്താതെ രക്ഷപ്പെടില്ല, ആരെല്ലാം?

IND vs ENG: 6 പേര്‍ ഇനി ടീം ഇന്ത്യയില്‍ വേണ്ട!!! ഈ മാറ്റം വരുത്താതെ രക്ഷപ്പെടില്ല, ആരെല്ലാം?

ശ്രേയസ് ഒഴിവാക്കപ്പെട്ടാല്‍ ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി വരാന്‍ ഏറ്റവുമധികം സാധ്യത ശുഭ്മന്‍ ഗില്ലിനാണ്. നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ സ്ഥിരം ക്യാപ്റ്റനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ടി20യിലും ഗില്ലിനെ തന്നെ ചുമതല ഏല്‍പ്പിക്കാന്‍ ബിസിസിഐയ്ക്കും പ്രത്യേക താല്‍പ്പര്യമുണ്ട്.

ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും അദ്ദേഹം വൈകാതെ മടങ്ങിയെത്തുമെന്നും ക്യാപ്റ്റന്‍സിയും ഏറ്റെടുക്കുമെന്നും ബിസിസിഐ നേരത്തെ തന്നെ സൂചന തന്നിട്ടുള്ളതാണ്. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിസ് വരെയാണ് ശ്രേയസിനു ക്യാപ്റ്റന്‍സി നല്‍കിയിട്ടുള്ളത്. അതു കഴിഞ്ഞാല്‍ ഗില്‍ മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

SANJU SAMSON

ഗില്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍സി കിട്ടാനിടയുള്ള മറ്റൊരാള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. ഇപ്പോള്‍ ടി20 ടീമിലെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി ടി20കളില്‍ കളിക്കുകയും ടി20 ലോകകപ്പിലെ ഹീറോയാവുകയും ചെയ്തു. ഇവയെല്ലാ സഞ്ജുവിനു അനുകൂല ഘടമാണ്.

ഇതു മാത്രല്ല കോച്ച് ഗൗതം ഗംഭീറിന്റെ ഉറച്ച പിന്തുണയും അദ്ദേഹത്തിനുണ്ട്. നേരത്തേ സൂര്യ പുറത്താക്കപ്പെട്ട ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഗംഭീര്‍ നിര്‍ദേശിച്ച പേരുകളിലൊന്ന് സഞ്ജുവിന്റേതായിരുന്നു. പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇതിനോടു യോജിക്കാതിരുന്നതോടെയാണ് ആ നീക്കം നടക്കാതെ പോയത്.

IND vs ENG: രോക്കോ റിട്ടേണ്‍സ്!! സൂപ്പര്‍ താരം ബെഞ്ചില്‍? ഇനി ഏകദിനപ്പോര്, ഇതാ ഇന്ത്യന്‍ ബെസ്റ്റ് 11

IND vs ENG: രോക്കോ റിട്ടേണ്‍സ്!! സൂപ്പര്‍ താരം ബെഞ്ചില്‍? ഇനി ഏകദിനപ്പോര്, ഇതാ ഇന്ത്യന്‍ ബെസ്റ്റ് 11

ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി വരാനിടയുള്ള മൂന്നാമത്തെ താരം ഇഷാന്‍ കിഷനാണ്. രണ്ടാം വരവില്‍ ടി20 ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. മികച്ച ക്യാപ്റ്റനെന്നു ഇഷാന്‍ നേരത്തേ തന്നെ തെളിയിച്ചു കഴിഞ്ഞതുമാണ്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡ് ആദ്യമായി കഴിഞ്ഞ വര്‍ഷം കിരീടമുയര്‍ത്തിയത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലാണ്.

സണ്‍റൈസഴ്‌സ് ഹൈദരാബാദിന്റെ താല്‍ക്കാലിക നായകനായി കഴിഞ്ഞ ഐപിഎല്ലിലും ഇഷാന്‍ കൈയടി നേടിയിരുന്നു. ഇതു മാത്രമല്ല ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ മുമ്പ് റിഷഭ് പന്തുള്‍പ്പെട്ട ഇന്ത്യന്‍ ടീമിനെ നയിച്ച അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്.

Story first published: Monday, July 13, 2026, 11:18 [IST]
Other articles published on Jul 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+