Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യ കാട്ടുന്ന ആന മണ്ടത്തരം!, ടീം സെലക്ഷനില്‍ വന്‍ പാളിച്ച, ഹൂഡയും പുറത്ത്

1

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയ ഇന്ത്യ ഉമ്രാന്‍ മാലിക്, രവി ബിഷ്‌നോയ്, ആവേഷ് ഖാന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പ്ലേയിങ് 11 അവസരം നല്‍കി. മികച്ച ഫോമിലുള്ള ദീപക് ഹൂഡയെ പുറത്തിരുത്തി ഇന്ത്യ വിരാട് കോലിയെത്തന്നെ പ്ലേയിങ് 11 ഉള്‍പ്പെടുത്തുകയും ചെയ്തു.

1

ഇപ്പോഴിതാ ഇന്ത്യയുടെ ടീം സെലക്ഷനിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി വ്യാപക വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. പ്രധാനമായും ദീപക് ഹൂഡയെ തഴഞ്ഞതാണ് ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ശ്രേയസ് അയ്യര്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടാന്‍ സാധ്യതയില്ലാത്ത താരമാണ്. എന്നാല്‍ ദീപക് ഹൂഡ ഇന്ത്യയുടെ സജീവ പരിഗണനയിലുള്ള താരമാണ്.

1

ടി20 ലോകകപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ ഇന്ത്യ ദീപക് ഹൂഡക്ക് കൂടുതല്‍ അവസരം നല്‍കാതെ പരീക്ഷണങ്ങള്‍ തുടരുന്നതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. വിരാട് കോലിയെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തിയതിന് യുക്തിയുണ്ടെങ്കിലും ശ്രേയസ് അയ്യരെ എന്തിനാണ് പരിഗണിച്ചതെന്ന ചോദ്യമാണ് പ്രധാനമായും ആരാധകര്‍ ഉയര്‍ത്തുന്നത്.

ഇന്ത്യയുടെ പേസ് നിരയിലെ പ്രശ്‌നവും ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള പേസ് കൂട്ടുകെട്ട് ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിങ്ങനെയാവും. എന്നാല്‍ ഇവര്‍ ഒരുമിച്ച് കളിച്ചിട്ടുള്ളത് വെറും മൂന്ന് മത്സരം മാത്രമാണെന്നതാണ് വസ്തു. ഇന്ത്യയുടെ പേസ് കൂട്ടുകെട്ടുകള്‍ തമ്മില്‍ മികച്ച ധാരണയിലെത്താന്‍ ഇവര്‍ മൂന്ന് പേരെയും ഒരുമിച്ച് കളിപ്പിക്കേണ്ടതായുണ്ടെന്നും ആരാധകര്‍ പറയുന്നു.

IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

2

അവസാന ടി20 ലോകകപ്പിന് ശേഷം 19 ടി20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ മൂന്ന് തവണ മാത്രമാണ് ഭുവിയയും ബുംറയും ഹര്‍ഷലും ഒരുമിച്ച് കളിച്ചത്. ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക് എന്നിവരെയൊക്കെ ഇന്ത്യ പരിഗണിക്കുമ്പോള്‍ ഈ പേസ് കൂട്ടുകെട്ടിലൊരാള്‍ക്ക് പുറത്തിരിക്കേണ്ടതായി വരും. ലോകകപ്പിനോടടുക്കവെ ഇന്ത്യ ഇത്തരം പരീക്ഷണങ്ങള്‍ തുടരേണ്ട ആവിശ്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

3

എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിനായുള്ള ബെസ്റ്റ് 11നെ നിലനിര്‍ത്തി മുന്നോട്ട് പോകേണ്ടതായുണ്ട്. ഇനിയും പരീക്ഷണങ്ങള്‍ തുടരുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകളേറെയാണ്. ലോകകപ്പിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ്, സിംബാബ് വെ, ഓസ്‌ട്രേലിയ പരമ്പരകള്‍ ഇന്ത്യ കളിക്കുന്നുണ്ട്. അതിലും നിരവധി താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും. അതുകൊണ്ട് തന്നെ അവസരം ലഭിക്കുമ്പോള്‍ ഇന്ത്യ ബെസ്റ്റ് 11മായിത്തന്നെ മുന്നോട്ട് പോകേണ്ടതായുണ്ട്.

Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

Story first published: Sunday, July 10, 2022, 20:39 [IST]
Other articles published on Jul 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+