Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യക്കായി കസറാനുള്ള അവസരം തുലച്ചവര്‍, അടുത്ത പരമ്പരയില്‍ പുറത്തേക്ക്?

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയുടെ ചില താരങ്ങളെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ടീമിലെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാന്‍ ഇവര്‍ക്കാവുമായിരുന്നു. പക്ഷെ അവസരം തുലച്ചതോടെ അടുത്ത പരമ്പരയില്‍ ഒരു പക്ഷെ ഇവര്‍ക്കു ടീമിലെ സ്ഥാനം നഷ്ടമായേക്കാനും സാധ്യതയുണ്ട്. ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയ ഇന്ത്യയുടെ മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

നായകന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഓപ്പണറുടെ റോളില്‍ തന്റെ മികവ് പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണാവസരമായിരുന്നു ശുഭ്മാന്‍ ഗില്ലിനു ലഭിച്ചത്. പക്ഷെ അദ്ദേഹം അതു പാഴാക്കുകയായിരുന്നു. രണ്ടിന്നിങ്‌സിലും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ഗില്ലിനായില്ല.

2

ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേ്‌സന്റെ പേസിനും സ്വിങിനും മുന്നില്‍ താരത്തിനു മറുപടി ഇല്ലായിരുന്നു. ഓഫ് സ്റ്റംപിനു പുറത്തക്കു പോയ ബോളാണ് രണ്ടിന്നിങ്‌സുകളിലും ഗില്ലിനു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സ് മാത്രമെടുത്ത താരം രണ്ടാമിന്നിങ്‌സില്‍ ഏഴു റണ്‍സിനും പുറത്താവുകയായിരുന്നു.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

ഹനുമാ വിഹാരി

ഹനുമാ വിഹാരി

മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയുടെ മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട താരമാണ് ഹനുമാ വിഹാരി. പക്ഷെ അദ്ദേഹം രണ്ടിന്നിങ്‌സുകളിലും ദയനീയ പരാജയമായി മാറി. നേരത്ത വിദേശ പിച്ചുകളില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് വിഹാരി. പക്ഷെ എഡ്ബാസ്റ്റണില്‍ അദ്ദേഹം ബാറ്റിങില്‍ ക്ലിക്കായില്ല. 20, 11 എന്നിങ്ങനെയായിരുന്നു രണ്ടിന്നിങ്‌സുകളിലായി വിഹാരിയുടെ സ്‌കോറുകള്‍.

4

ചേതേശ്വര്‍ പുജാരയ്ക്കു സമാനമായി ക്രസീല്‍ നങ്കൂരമിട്ടു കളിച്ച് ടീമിനെ മികച്ച ടോട്ടലിലെത്തിക്കാന്‍ ശേഷിയുലള്ള താരമാണ് വിഹാരി. പക്ഷെ ഈ പ്രതീക്ഷ കാക്കാന്‍ അദ്ദേഹത്തിനായില്ല. മാത്യു പോട്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് രണ്ടിന്നിങ്‌സുകളിലായി വിഹാരിയുടെ വിക്കറ്റ് സ്വന്തമാക്കിയത്.

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ മധ്യനിരയില്‍ തന്റെ സ്ഥാനം ഭദ്രമാക്കാന്‍ ശ്രേയസ് അയ്യര്‍ക്കു ലഭിച്ച നല്ലൊരു അവസരമായിരുന്നു ഈ ടെസ്റ്റ്. പക്ഷെ ഇംഗ്ലണ്ടിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ താരം ബാറ്റ് ചെയ്യാന്‍ ശരിക്കും വിഷമിച്ചു. 15, 19 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോറുകള്‍.

6

പക്ഷെ ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതിലുള്ള അദ്ദേഹത്തിന്റെ വീക്ക്‌നെസ് രണ്ടിന്നിങ്‌സുകളിലും ഇംഗ്ലീഷ് ബൗളര്‍മാര്‍ മുതലെടുക്കുകയായിരുന്നു. രണ്ടു തവണയും ഷോര്‍ട്ട് ബോളുകളിലാണ് ശ്രേയസ് വിക്കറ്റ് കൈവിട്ടത്. ജെയിംസ് ആന്‍ഡേഴ്‌സന്‍, മാത്യു പോട്‌സ് എന്നിവരുടെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ താരം വീഴുകയായിരുന്നു. ഷോര്‍ട്ട് ബോളുകള്‍ക്കെതിരായ ഈ വീക്ക്‌നെസ് തീര്‍ച്ചയായും വിദേശത്തു ഇനി നടക്കാനിരിക്കുന്ന പരമ്പരകളില്‍ ശ്രേയസിനു ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയേക്കും.

Story first published: Monday, July 4, 2022, 23:25 [IST]
Other articles published on Jul 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+