
കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയ ഇന്ത്യ- ഇംഗ്ലണ്ട് ടീമുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം രണ്ടു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ മാറിയെന്നതാണ്. വിരാട് കോലിയും ജോ റൂട്ടും തമ്മിലായിരുന്നു കഴിഞ്ഞ തവണ അങ്കം. എന്നാല്‍ ഇത്തവണ അതു രോഹിത് ശര്‍മയും ബെന്‍ സ്‌റ്റോക്‌സും തമ്മിലാണ്. അതു മാത്രമല്ല രണ്ടു ടീമുകളുടെയും പരിശീലകരും മാറിയിട്ടുണ്ട്.
രവി ശാസ്ത്രിയായിരുന്നു ഇന്ത്യക്കു വേണ്ടി നേരത്തേ തന്ത്രങ്ങളൊരുക്കിയതെങ്കില്‍ ഇത്തവണ രാഹുല്‍ ദ്രാവിഡിന്റെ ഊഴമാണ്. ഇംഗ്ലീഷ് ടീമിന്റെ കോച്ചാവട്ടെ ബ്രെന്‍ഡന്‍ മക്കെല്ലവുമാണ്.

കൊവിഡ് ബാധിതനായ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ടെ്‌സ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പാണെങ്കിലും കോച്ച് രാഹുല്‍ ദ്രാവിഡ് ഇക്കാര്യം ഇനിയും ഉറപ്പിച്ചു പറയുന്നില്ല. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് രോഹിത് പിന്‍മാറിയിട്ടില്ലെന്നും വീണ്ടും പരിശോധന നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നുമായിരുന്നു.
ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

രോഹിത് പിന്‍മാറുകയാണെങ്കില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ ഈ ടെസ്റ്റില്‍ നയിക്കുകയെന്നാണ് വിവരം. നായകനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റനായ ഫാസ്റ്റ് ബൗളറാും ഇതോടെ ബുംറ മാറും.

ടെസ്റ്റ് പരമ്പര കൈക്കലാക്കാന്‍ എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സമനില മാത്രം മതിയെങ്കിലും അതു അത്ര എളുപ്പമായിരിക്കില്ല. കാരണം പുതിയ നായകന്‍ സ്റ്റോക്‌സിനും കോച്ച് മക്കെല്ലത്തിനും കീഴില്‍ പുതിയൊരു ഇംഗ്ലീഷ് ടീമിനെയാണ് ഇപ്പോള്‍ കാണുന്നത്. വളരെ അഗ്രസീവായ ക്രിക്കറ്റാണ് അവര്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അവസാനമായി ന്യൂസിലാന്‍ഡുമായി നടന്ന ടെസ്റ്റ് പരമ്പര തൂത്തുവാരിയത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്.
IND vs ENG: കോളടിച്ച് ഹാര്‍ദിക്, ഇംഗ്ലണ്ടിനെതിരേയും ക്യാപ്റ്റന്‍! ടീമില്‍ സഞ്ജുവും

കൊവിഡ് ബാധിതനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കാന്‍ സാധ്യതയില്ലെന്നതു ഇന്ത്യയെ സംബന്ധിച്ചു കനത്ത തിരിച്ചടിയാണ്. രോഹിത്തെന്ന നായകനെ മാത്രമല്ല ഓപ്പണറെയും ഇന്ത്യ മിസ്സ് ചെയ്യും. രോഹിത് കൂടി പുറത്താവുന്നതോടെ രണ്ടു അംഗീകൃത ഓപ്പണര്‍മാരെ കൂടിയാണ് ഇന്ത്യക്കു നഷ്ടമാവുന്നത്. പരിക്കു കാരണം വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍ നേരത്തേ തന്നെ ഇംഗ്ലീഷ് പര്യടനത്തില്‍ നിന്നും പിന്‍മാറിയിരുന്നു.
രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളി ആരായിരിക്കുമെന്ന് ഇന്ത്യ ഇനിയും തീരുമാനിച്ചിട്ടില്ല. ചേതേശ്വര്‍ പുജാര, പുതുമുഖ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത് എന്നിവരിലൊരാള്‍ ഈ റോളില്‍ വരാനാനാണ് സാധ്യത.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇതുവരെ നന്ന ടെസ്റ്റുകളുടെ കണക്കുകളെടുത്താല്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനാണ്. 130 ടെസ്റ്റുകളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇതില്‍ 49 മല്‍സരങ്ങളില്‍ വിജയം ഇംഗ്ലണ്ടിനായിരുന്നു. ഇന്ത്യക്കു വിജയിക്കാനായത് 31 ടെസ്റ്റുകളിലാണ്. 50 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.
വെള്ളിയാഴ്ച തുടങ്ങുന്ന അഞ്ചാം ടെസ്റ്റ് ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണിക്കാണ് തുടങ്ങുന്നത്. മല്‍സരം സോണിയുടെ വിവിധ ചാനലുകളില്‍ തദ്‌സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ സോണി ലിവ് ആപ്പിലും ലൈവ് സ്ട്രീമിങുണ്ടാവും.

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇന്ത്യ (രോഹിത് ശര്‍മ കളിച്ചില്ലെങ്കിലുള്ള ടീം)- ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര/കെഎസ് ഭരത്, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്-സാക്ക് ക്രോളി, അലെക്‌സ് ലീസ്, ഓലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ജാമി ഒവേര്‍ട്ടന്‍/ ജാക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, മാത്യു പോട്‌സ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.


Click it and Unblock the Notifications











