Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യക്കു ജീവന്‍മരണ പോര്, തോറ്റാല്‍ തീര്‍ന്നു; ടോസ് 9.30ന്

ബ്രിസ്റ്റള്‍: ജീവന്‍മരണ പോരിനു കച്ചമുറുക്കി ടീം ഇന്ത്യ ഇന്ന് ഇംഗ്ലണ്ടുമായുള്ള നാലാം ടി20യില്‍ ഇറങ്ങുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും മുന്നില്‍ ജയമല്ലാതെ മറ്റു വഴികളില്ല. മറുഭാഗത്തു ഹാരി ബ്രൂക്കിന്റെ ഇംഗ്ലണ്ടാവട്ടെ തുടരെ മൂന്നാം ജയത്തോടെ പരമ്പരയില്‍ 3-0ന്റെ അഭേദ്യമായ ലീഡ് സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലുമാണ്.

IND vs ENG: സഞ്ജു വീണ്ടും ഓപ്പണര്‍!! തെറിക്കുക 2 പേര്‍, ഈ 11 ഇറക്കാന്‍ ധൈര്യമുണ്ടോ? ജയമുറപ്പ്

IND vs ENG: സഞ്ജു വീണ്ടും ഓപ്പണര്‍!! തെറിക്കുക 2 പേര്‍, ഈ 11 ഇറക്കാന്‍ ധൈര്യമുണ്ടോ? ജയമുറപ്പ്

കഴിഞ്ഞ കളിയിയില്‍ റെക്കോര്‍ഡ് പരാജയം ഏറ്റുവാങ്ങിയ ടീമില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് വിവരം. അവസാന രണ്ടു ടി20കളിലും ബെഞ്ചില്‍ ഇരിക്കേണ്ടി വന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തിരിച്ചു വിളിച്ചേക്കുമെന്നു സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ സ്ഥാനം നഷ്ടമായേക്കുക ഇഷാന്‍ കിഷനായിരിക്കും.

INDIAN TEAM

ഈ പരമ്പരയിലെ ആദ്യ മല്‍സരം മഴയില്‍ ഒലിച്ചുപോയപ്പോള്‍ തുടര്‍ന്നുള്ള രണ്ടു കളിയിലും ഇംഗ്ലണ്ടിന്റെ ആധിപത്യമാണ് കണ്ടത്. രണ്ടാം ടി20ല്‍ ജേക്കബ് ബെഥെലിന്റെ വണ്‍മാന്‍ ഷോയില്‍ ഇംഗ്ലീഷ് ടീം നാലു വിക്കറ്റിനു ജയിച്ചുകയറി.

പക്ഷെ മൂന്നാമങ്കത്തില്‍ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ നാണംകെട്ടു. 125 റണ്‍സിനാണ് ലോക ചാംപ്യന്‍മാരെ അവര്‍ വാരിയത്. ടി20 ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ എക്കാലത്തെയും വലിയ തോല്‍വിയാണിത്.

സാധ്യതാ പ്ലെയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്.

ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടോങ്, ആദില്‍ റഷീദ്..

Story first published: Thursday, July 9, 2026, 19:45 [IST]
Other articles published on Jul 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+