Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇനി ഏകദിന പോര്, പരമ്പര നേട്ടം തുടരാന്‍ ഇന്ത്യ, ആദ്യ മത്സരം നാളെ, മാച്ച് പ്രിവ്യൂ

1

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരക്ക് നാളെ തുടക്കം. ഓവലിലാണ് ഒന്നാം മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 2-1ന് ഇന്ത്യയാണ് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ മൂന്ന് മത്സര ഏകദിന പരമ്പര സ്വന്തമാക്കി ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ആതിഥേയരെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് മത്സരം. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.

ശക്തമായ താരനിരയോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന ടീമില്‍ ഓപ്പണറായി ശിഖര്‍ ധവാനുമുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസത്തോടെയാണ് ഏകദിന പരമ്പരക്കിറങ്ങുന്നത്. ടി20 പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനവും പ്രതീക്ഷ നല്‍കുന്നതാണ്.

1

രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ പ്രതീക്ഷകളേറെ. ടി20 ലോകകപ്പില്‍ ധവാന്‍ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമല്ലെങ്കിലും ഏകദിനത്തില്‍ ഇന്ത്യ നിര്‍ണ്ണായക താരമായി പരിഗണിക്കുന്നവരിലൊരാളാണ് ധവാന്‍. ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം വിരാട് കോലിയുടെ ഫോമാണ്. ടി20 പരമ്പരയില്‍ ഫ്‌ളോപ്പായിരുന്ന കോലിക്ക് ഏകദിന പരമ്പരയില്‍ തിളങ്ങേണ്ടതായുണ്ട്.

ഇതിനോടകം കോലിക്കെതിരേ വിമര്‍ശനം ശക്തമാണ്. ഈ സാഹചര്യത്തില്‍ കോലിക്ക് റണ്‍സ് നേടി ഫോമിലേക്കെത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം പോലും നഷ്ടമാകുമെന്ന അവസ്ഥയിലാണുള്ളത്. സൂര്യകുമാര്‍ യാദവ് മൂന്നാം ടി20യില്‍ സെഞ്ച്വറിയോടെ മികച്ച ഫോമിലാണുള്ളത്. സൂര്യയുടെ ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ എവിടെ?, അഞ്ച് പേരെ പരീക്ഷിച്ചു, ആരും ക്ലിക്കായില്ല!

2

റിഷഭിനെ സംബന്ധിച്ചും ഏകദിന പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ടെസ്റ്റിലെ ഇന്ത്യയുടെ നട്ടെല്ലായി മാറുമ്പോഴും പരിമിത ഓവറില്‍ ഈ മികവ് കാട്ടാന്‍ റിഷഭിനാവുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനും കളിച്ച് മികവ് കാട്ടേണ്ടതായുണ്ട്. ശ്രേയസ് അയ്യരുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണെന്നിരിക്കെ അദ്ദേഹത്തിനും ഏകദിന പരമ്പര വളരെ നിര്‍ണ്ണായകമായി മാറും.

ബൗളിങ്ങിലും ഇന്ത്യ കരുത്തരാണ്. ജസ്പ്രീത് ബുംറക്കൊപ്പം ഏകദിനത്തില്‍ ഭുവനേശ്വര്‍ കുമാറില്ല. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ് എന്നിവര്‍ക്കാണ് ഇന്ത്യ ടീമില്‍ അവസരം നല്‍കിയത്. ഓള്‍റൗണ്ടര്‍മാരായി ശര്‍ദുല്‍ ഠാക്കൂറും ഹര്‍ദിക് പാണ്ഡ്യയുമുണ്ട്. സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാല്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണുള്ളത്.

3

അതേ സമയം ഇംഗ്ലണ്ട് നിസാരക്കാരുടെ നിരയല്ല. ജോസ് ബട്‌ലര്‍ക്ക് കീഴിലിറങ്ങുന്ന ഇംഗ്ലണ്ടില്‍ മികച്ച താരങ്ങള്‍ ഏറെയാണ്. ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നീ മൂന്ന് വമ്പന്മാരും ഏകദിന ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യയെ ടെസ്റ്റില്‍ കണ്ണീരണിയിച്ച ഈ മൂന്ന് പേരും ഏകദിന ടീമിലേക്കെത്തുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

അന്താരാഷ്ട്ര കരിയറില്‍ വീഴ്ത്തിയത് 'ഒറ്റ വിക്കറ്റ്', ധോണി ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് പേരിതാ

4

നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 103 മത്സരം ഇതുവരെ കളിച്ചപ്പോള്‍ ഇന്ത്യ 55 മത്സരം ജയിച്ചപ്പോള്‍ 43 മത്സരത്തിലാണ് ഇംഗ്ലണ്ട് ജയിച്ചത്. രണ്ട് മത്സരം സമനിലയായപ്പോള്‍ മൂന്ന് മത്സരത്തിന് ഫലം ഉണ്ടായില്ല. എന്നാല്‍ പഴയ കണക്കുകള്‍ക്ക് വലിയ പ്രസക്തിയില്ല. അതി ശക്തരായ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ തളയ്ക്കുക ഇന്ത്യക്ക് പ്രയാസമായിരിക്കുമെന്നുറപ്പ്.

5

സാധ്യതാ 11: ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍.

ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി, സാം കറെന്‍, ക്രെയ്ഗ് ഓവര്‍ട്ടന്‍, ഡേവിഡ് വില്ലി, മാറ്റ് പാര്‍ക്കിന്‍സണ്‍, റീസി ടോപ്ലി

Story first published: Monday, July 11, 2022, 9:39 [IST]
Other articles published on Jul 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+