Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'പരിക്കല്ല, കോലി മുങ്ങിയത്', ലണ്ടനില്‍ കറങ്ങി നടക്കുന്നു, മുന്‍ നായകന് ട്രോള്‍

1

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനുള്ള ടീമില്‍ വിരാട് കോലി ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെയാണ് പുറത്തുവന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്കിടെ പരിക്കേറ്റതാണ് കോലിക്ക് തിരിച്ചടിയായത്. മോശം ഫോമിന് പിന്നാലെ പരിക്കും കോലിയെ വേട്ടയാടുന്നത് ആരാധകരെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന കാര്യമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ കോലിക്കും പ്രതീക്ഷ നല്‍കുന്നതല്ല പരിക്ക്.

ഇപ്പോഴിതാ ഒന്നാം ഏകദിനം കോലി കളിക്കില്ലെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ലണ്ടനിലെ തെരുവോരങ്ങളിലൂടെ കോലി കറങ്ങി നടക്കുകയാണെന്നും രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് കോലിയെ മനപ്പൂര്‍വ്വം ഒഴിവാക്കാന്‍ സൃഷ്ടിച്ച നാടകമാണ് പരിക്കെന്നുമാണ് ട്രോളുകള്‍. കരുത്തരായ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്ക് മികച്ച പ്ലേയിങ് 11 കളത്തിലിറക്കേണ്ടതായുണ്ട്.

1

അതുകൊണ്ട് മോശം ഫോമിലുള്ള കോലിയെ പരിഗണിക്കുന്നത് ടീമിന് തിരിച്ചടിയാവാനാണ് സാധ്യത. ഇത് മുന്നില്‍ക്കണ്ട് രോഹിത്തും ദ്രാവിഡും ചേര്‍ന്ന് തന്ത്രപരമായി കോലിയെ മാറ്റിയതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യ ഒന്നാം ഏകദിനം കളിക്കുമ്പോള്‍ കോലി അനുഷ്‌കയോടും കുട്ടിയോടുമൊപ്പം ലണ്ടനില്‍ കറങ്ങി നടക്കുകയാവുമെന്നും ആരാധകര്‍ പരിഹസിക്കുന്നു.

2

ലണ്ടനില്‍ കുടുംബത്തോടൊപ്പം വിനോദ സഞ്ചാരം നടത്താനുള്ള അവസരമാണ് വിരാട് കോലിക്ക് ബിസിസി ഐ ഒരുക്കി നല്‍കിയതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെ കോലിയും അനുഷ്‌കയും ലണ്ടനില്‍ നിന്നുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. കോലിയുടെ തുട മസിലിന് പരിക്കേറ്റന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ സംഭവിച്ചാല്‍ നടക്കാന്‍ പോലും പ്രയാസമാവും. ഈ സാഹചര്യത്തിലാണ് കോലി ലണ്ടനില്‍ കുടുംബത്തോടൊപ്പം ഷോപ്പിങ് നടത്തുന്നത്. അതുകൊണ്ട് തന്നെ പരിക്ക് വിശ്വാസിക്കാന്‍ പ്രയാസമാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ടി20യില്‍ ഇവര്‍ ഡെക്കായിട്ടില്ല!, അറിയാമോ ഈ ഇന്ത്യന്‍ താരങ്ങളെ?, നാല് പേരിതാ

3

ആവിശ്യത്തിന് വിശ്രമം നല്‍കിയിട്ടും അധികനേരം ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യാതിരുന്നിട്ടും എങ്ങനെയാണ് ഒറ്റ മത്സരം കൊണ്ട് പരിക്കേല്‍ക്കുന്നതെന്നും ഇത് തട്ടിപ്പാണെന്നുമെല്ലാം ആരാധകര്‍ പറയുന്നു. കോലിയുടെ കരിയറില്‍ത്തന്നെ ആദ്യമായാണ് ഇത്തരമൊരു പരിക്കെന്നും അധികം നാണം കെടുത്താതെ കോലിയെ ഇന്ത്യ ഒഴിവാക്കുന്നതാണ് നല്ലതെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇത്തരം നാടകങ്ങള്‍ കോലിയുടെ വില കളയുമെന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.

4

വിരാട് കോലിയെ രോഹിത് ശര്‍മ പിന്തുണച്ചതിന് പിന്നാലെ തന്നെ കോലിക്ക് പരിക്കേറ്റ് ആദ്യ ഏകദിനം നഷ്ടമായത് ദൗര്‍ഭാഗ്യകരമായ കാര്യമായിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്. നന്നായി ഫീല്‍ഡ് ചെയ്യുകയോ ബാറ്റ് ചെയ്യുകയോ ചെയ്യാത്ത കോലിക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹത്തെ മനപ്പൂര്‍വ്വം തഴഞ്ഞതാവാമെന്നുമാണ് ആരാധകര്‍ പറയുന്നത്.

5

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ കോലി കളിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ 1 റണ്‍സും മൂന്നാം മത്സരത്തില്‍ 11 റണ്‍സുമാണ് അദ്ദേഹം നേടിയത്. മോശം ഫോമിലുള്ള കോലിയെ പുറത്താക്കണമെന്ന ആവിശ്യം ശക്തമാകവെ കോലിയെ പിന്തുണച്ച് രോഹിത് രംഗത്തെത്തിയിരുന്നു. പുറത്ത് നിന്ന് കാണുന്നതുപോലെയല്ല കാര്യങ്ങളെന്നും അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അതൊന്നും ഞങ്ങളെ ബാധിക്കില്ലെന്നും കോലിയെ ഇപ്പോഴും വിശ്വസിക്കുന്നുവെന്നുമാണ് രോഹിത് പറഞ്ഞത്.

കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

6

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാവും ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുക. എന്നാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര നേട്ടം എളുപ്പമാവില്ല. ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ ഇംഗ്ലണ്ട് നിരയിലേക്ക് മടങ്ങിയെത്തിയതോടെ ടീം കരുത്തുറ്റതായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തട്ടകത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്.

രോഹിത് ശര്‍മയെന്ന നായകനും ബാറ്റുകൊണ്ടും മികവ് കാട്ടേണ്ടതായുണ്ട്. സൂര്യകുമാര്‍ യാദവിന്റെ മികച്ച ഫോമും കരുത്തുറ്റ ബൗളിങ് നിരയും ഇന്ത്യയുടെ പ്രതീക്ഷകളെ സജീവമാക്കുന്നു. ഓവലില്‍ മികച്ച റെക്കോഡുള്ള ആതിഥേയരെ ഇന്ത്യക്ക് അനായാസം കീഴടക്കാന്‍ സാധിക്കില്ലെന്നുറപ്പ്.

Story first published: Tuesday, July 12, 2022, 8:30 [IST]
Other articles published on Jul 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+