Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബാറ്റിങ് ദുരന്തം, നാണം കെട്ട് ശ്രേയസിന്റെ ടീം ഇന്ത്യ!! തുടരെ നാലാം തോല്‍വി

നോട്ടിങ്ഹാം: പുതിയ കാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തിയിരിക്കുകയണ് ടീം ഇന്ത്യ. ടി20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം തുടരെ നാലാം തോല്‍വിയിലക്കു ടീം വീണു.

ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ മൂന്നാം ടി20യില്‍ 125 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇംഗ്ലീഷ് പട സ്വന്തമാക്കിയത്. ടി20യില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ തോല്‍വിയാണിത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 2-0ന് മുന്നിലുമെത്തി.

HARSHIT

202 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. പക്ഷെ പവര്‍പ്ലേയില്‍ തന്നെ അഞ്ചു വിക്കറ്റിനു 54 ലേക്കു തകര്‍ന്നടിഞ്ഞ ഇന്ത്യ തോല്‍വിയുറപ്പിച്ചിരുന്നു.

IND vs ZIM: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!!! 4ല്‍ പാട്ടിദാര്‍, സൂര്യ നയിക്കും; വേണ്ടാത്തവരുടെ 11

IND vs ZIM: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!!! 4ല്‍ പാട്ടിദാര്‍, സൂര്യ നയിക്കും; വേണ്ടാത്തവരുടെ 11

ഒടുവില്‍ 11.4 ഓവറില്‍ വെറും 76 റണ്‍സിന് ഇന്ത്യ കൂടാരവും കയറി. ഒരാള്‍ പോലും ബാറ്റിങ് നിരയി്ല്‍ 15 റണ്‍സ് തികച്ചില്ലെന്നതാണ് ദയനീയമായ കാര്യം. 13 റണ്‍സ് വീതമെടുത്ത വൈഭവ് സൂര്യവംശിയും ഇഷാന്‍ കിഷനുമാണ് ടീമിന്റെ സ്‌കോറര്‍മാര്‍.

ഓപ്പണിങ് വിക്കറ്റില്‍ അഭിഷേക്- വൈഭവ് ജോടി 11 ബോളില്‍ 23 റണ്‍സടിച്ചിരുന്നു. എന്നാല്‍ അഭിഷേകിനെ (10) ജോഷ് ടങ്ങ് വീഴ്ത്തിയ ശേഷം ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. അഞ്ചാം ഓവറില്‍ രണ്ടു വിക്കറ്റുകളാണ് ഇന്ത്യ കളഞ്ഞു കുളിച്ചത്. നാലു വിക്കറ്റുകള്‍ പിഴുത ജോഷ് ടങും മൂന്നു പേരെ മടക്കിയ ജോഫ്ര ആര്‍ച്ചറും ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്. ആദില്‍ റഷീദ് രണ്ടു വിക്കറ്റും നേടി.

സാള്‍ട്ടിലേറി ഇംഗ്ലണ്ട്

ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ അഗ്രസീവ് ഫിഫ്റ്റിയിലേറിയാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 201 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 70 റണ്‍സോടെ സാള്‍ട്ട് ടീമിന്റെ അമരക്കാരനായി മാറി. ഏഴു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

IND vs ZIM: സഞ്ജുവിനെ തഴഞ്ഞത് നന്നായി!! അത് അര്‍ഹിച്ചു, ഞെട്ടിച്ച് ശ്രീശാന്ത്, പറഞ്ഞ കാരണമിങ്ങനെ

IND vs ZIM: സഞ്ജുവിനെ തഴഞ്ഞത് നന്നായി!! അത് അര്‍ഹിച്ചു, ഞെട്ടിച്ച് ശ്രീശാന്ത്, പറഞ്ഞ കാരണമിങ്ങനെ

സാം കറെന്‍ (24 ബോളില്‍ 41*) ഫിനിഷിങില്‍ മിന്നിച്ചപ്പോള്‍ ജോസ് ബട്‌ലര്‍ 36 റണ്‍സും നേടി. ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലുമില്ലാതിരുന്നിട്ടും ഇംഗ്ലണ്ട് 200 കടന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

അഞ്ചാം വിക്കറ്റില്‍ സാള്‍ട്ട്- കറെന്‍ ജോടി 26 ബോളില്‍ 47 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇംഗ്ലീഷ് ഇ്ന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. ഇന്ത്യന്‍ ബൗളിങില്‍ ഹര്‍ഷിത് റാണയും പ്രിന്‍സ് യാദവും രണ്ടു വീതം വീതം വിക്കറ്റുകളെടുത്തു.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ്ക്കു പകരം പേസര്‍ പ്രിന്‍സ് യാദവിനെ ടീമിലേക്കു കൊണ്ടു വന്നു. പക്ഷെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ വീണ്ടും തഴയപ്പെട്ടു.

നേരത്തേ ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ നടന്ന ആദ്യ ടി20 മഴയെ തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് കൡക്കാന്‍ കഴിയാതെ ഉപേക്ഷിക്കപ്പടുകയായിരുന്നു. 190 റണ്‍സിന്റെ ലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ മഴ വില്ലനായതോടെ ഒരോവര്‍ പോലും അവര്‍ക്കു ബാറ്റ് ചെയ്യാനായില്ല.

ഓള്‍ഡ് ട്രാഫോര്‍ഡിലെ രണ്ടാമത്തെ മല്‍സരത്തില്‍ നാലു വിക്കറ്റിന് ഇംഗ്ലീഷ് പട ഇന്ത്യയെ കെട്ടുകെട്ടിക്കുകയായിരുന്നു. ഇന്ത്യ നല്‍കിയ 191 റണ്‍സെന്ന ലക്ഷ്യം ഒരോവര്‍ ശേഷിക്കെ ഇംഗ്ലണ്ട് അനായാസം മറികടന്നു. ജേക്കബ് ബെതലാണ് (46 ബോഴില്‍ 76*) റണ്‍ചേസില്‍ ഈംഗ്ലണ്ടിന്റെ ഹീറോയായത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട്- ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥെല്‍, ടോം ബാന്റണ്‍, സാം കറെന്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, ജോഷ് ടോങ്.

Story first published: Tuesday, July 7, 2026, 17:56 [IST]
Other articles published on Jul 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+