IND vs ENG: 56 ബോളില്‍ സെഞ്ച്വറി! ഇംഗ്ലണ്ടിനെ തീര്‍ത്ത ഹിറ്റ്മാന്‍ ഷോ- അന്നു സംഭവിച്ചത്
രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനെതിര അവരുടെ നാട്ടില്‍ ടി20 പരമ്പരയ്ക്കു കച്ചമുറുക്കുകയാണ്. രാത്രി സതാംപ്റ്റണിലാണ് മൂന്നു ടി20കളുടെ പരമ്പരയിലെ ആദ്യ മല്‍സരം നടക്കുന്നത്. നേരത്തേ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലേറ്റ ഞെട്ടിക്കുന്ന തോല്‍വിക്കു ടി20 പരമ്പരയില്‍ കണക്കുതീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാല്‍ വെടിക്കെട്ട് താരം ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ടിനെ വീഴ്ത്തുകയെന്നത് ഇന്ത്യക്കു എളുപ്പമായിരിക്കില്ല.

2018ലായിരുന്നു ഇന്ത്യ അവസാനമായി ടി20 പരമ്പര കളിച്ചത്. അന്നു ആവേശകരമായ മൂന്നു കളികളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയിരുന്നു. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും മല്‍ത്തില്‍ രോഹിത്തിന്റെ ഇടിവെട്ട് സെഞ്ച്വറിയായിരുന്നു ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ഹിറ്റ്മാന്റെ ഈ കിടിലന്‍ ഇന്നിങ്‌സിനെക്കുറിച്ച് കൂടുതലറിയാം.

അന്താരാഷ്ട്ര ടി20യില്‍ നാലു സെഞ്ച്വറികള്‍ നേടിയ ഏക ഇന്ത്യന്‍ താരമായ രോഹിത് ശര്‍മ 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു. അന്നു ആദ്യ ടി20യില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ വമ്പന്‍ ജയം നേടിയപ്പോള്‍ രണ്ടാം ടി20യില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. അഞ്ചു വിക്കറ്റിനായിരുന്നു ഇംഗ്ലീഷ് വിജയം. ഇതോടെ ബ്രിസ്റ്റളിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഫൈനലിനു തുല്യമായ മാറുകയും ചെയ്തു.
കോലിയടക്കം തെറിക്കും! ടെസ്റ്റ് ടീമില്‍ വന്‍ അഴിച്ചുപണി വരും, സര്‍ഫറാസിനു സാധ്യത

മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ ഇന്ത്യക്കു ആരും വിജയസാധ്യത കല്‍പ്പിച്ചിരുന്നില്ല. കാരണം ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിനു 198 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 67 റണ്‍സോടെ ഓപ്പണര്‍ ജേസണ്‍ റോയ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായി മാറി. 31 ബോളില്‍ ഏഴു സിക്‌സറും നാലു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. ജോസ് ബട്‌ലര്‍ 34ഉം അലെക്‌സ് ഹേല്‍സ് 30ഉം റണ്‍സെടുത്തു.
ഇന്ത്യന്‍ ബൗളിങില്‍ മിന്നിച്ചത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. അദ്ദേഹം നാലു വിക്കറ്റുകളുമായി ബൗളിങിനു ചുക്കാന്‍ പിടിച്ചു.

199 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യയുടെ ഹീറോയായത് രോഹിത് ശര്‍മയായിരുന്നു. ഓപ്പണിങ് പങ്കാളി ശിഖര് ധവാനെ ടീം സ്‌കോര്‍ 21ല്‍ വച്ച് രോഹിത്തിനു നഷ്ടമായിരുന്നു. മൂന്നാം നമ്പറില്‍ കളിച്ച കെഎല്‍ രാഹുല്‍ 19 റണ്‍സിനും പുറത്തായി.
പക്ഷെ ക്രീസിന്റെ മറുവശത്ത് ഹിറ്റ്മാനു കുലുക്കമായിരുന്നു. അപരാജിത സെഞ്ച്വറിയുമായി അദ്ദേഹം ഇംഗ്ലീഷ് ബൗളര്‍മാരെ കശാപ്പ് ചെയ്തു. വെറും 56 ബോളില്‍ 11 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം രോഹിത് പുറത്താവാതെ 100 റണ്‍സ് നേടി.
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത

ഇതോടെ ഇന്ത്യ 18.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. നായകന്‍ വിരാട് കോലി (43), ഹാര്‍ദിക് (33*) എന്നിവരും റണ്‍ചേസില്‍ രോഹിത്തിനു മികച്ച പിന്തുണയേകി. റണ്‍റേറ്റ് തുടക്കം മുതല്‍ താഴേക്കു പോവാതിരിക്കാന്‍ രോഹിത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രോഹിത്തിനു കൂട്ടായി കോലി വന്നതോടെ ഇന്ത്യ ടോപ്പ് ഗിയറിലേക്കു കയറുകയും ചെയ്തു. ഓവറില്‍ 11-12 റണ്‍സെന്ന നിലയിലാണ് ഈ സഖ്യം സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയത്. ഒന്നോ, രണ്ടോ ബൗണ്ടറികള്‍ ഓരോ ഓവറിലും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഹിറ്റ്മാന്‍ ശ്രമിക്കുകയും ചെയ്തു.
ഇന്ത്യ 2-1 നു പരമ്പര പോക്കറ്റിലാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച്, സീരീസ് പുരസ്‌കാരങ്ങളും അദ്ദേഹത്തിനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications