Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയടക്കം തെറിക്കും! ടെസ്റ്റ് ടീമില്‍ വന്‍ അഴിച്ചുപണി വരും, സര്‍ഫറാസിനു സാധ്യത

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ ദയനീയ പരാജയത്തോടെ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ 378 റണ്‍സിന്റെ വലിയ വിജയലക്ഷ്യം നല്‍കിയിട്ടും അതു പ്രതിരോധിക്കാനാവാതെയാണ് ഇന്ത്യ ഏഴു വിക്കറ്റിന്റെ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തിയത്. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് 350ന് മുകളില്‍ സ്‌കോര്‍ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടത്.

1

ടെസ്റ്റിന്റെ മൂന്നര ദിവസവും ഇന്ത്യക്കായിരുന്നു മേല്‍ക്കൈ. പക്ഷെ തുടര്‍ന്നുള്ള സെഷനില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കി ഇംഗ്ലണ്ട് വിജയം കൊയ്യുകയായിരുന്നു. ഈ ടെസ്റ്റില്‍ ഫ്‌ളോപ്പുകളായി മാറിയ ചിലര്‍ക്കു ഇനിയുള്ള ടെസ്റ്റുകളില്‍ സ്ഥാനം നഷ്ടമായേക്കും. സെന രാജ്യങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയെങ്കില്‍ മാത്രമേ ഇന്ത്യക്കു വിജയം പിടിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. അടുത്ത പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയുള്ള ടീമില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

രോഹിത്, രാഹുല്‍ (ഓപ്പണര്‍മാര്‍)

രോഹിത്, രാഹുല്‍ (ഓപ്പണര്‍മാര്‍)

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ ഇരുവരുടെയും അഭാവം ഇന്ത്യക്കു വലിയ ക്ഷീണമായി മാറിയിരുന്നു. രാഹുലിനു പരിക്കു കാരണം ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും പൂര്‍ണമായി പിന്‍മാറേണ്ടി വന്നപ്പോള്‍ കൊവിഡ് പിടിപെട്ടതു കാരണം രോഹിത്തിനു ടെസ്റ്റ് നഷ്ടമാവുകയായിരുന്നു.
പകരം ചേതേശ്വര്‍ പുജാരയും ശുഭ്മാന്‍ ഗില്ലുമായിരുന്നു ഓപ്പണ്‍ ചെയ്തത്. ഗില്‍ രണ്ടിന്നിങ്‌സിലും നിരാശപ്പെടുത്തിയപ്പോള്‍ പുജാര രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റി നേടി.

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്! വിന്‍ഡീസില്‍ കളിച്ചേക്കും

പുജാര, സര്‍ഫറാസ്, ഗില്‍, റിഷഭ് (മധ്യനിര)

പുജാര, സര്‍ഫറാസ്, ഗില്‍, റിഷഭ് (മധ്യനിര)

ഇന്ത്യന്‍ മധ്യനിരയില്‍ ചില അഴിച്ചുപണികള്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോശം ഫോം തുടരുന്ന മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഇന്ത്യ മാറ്റിനിര്‍ത്താന്‍ സാധ്യത കൂടുതലാണ്. കോലിക്കു ഫോം തിരിച്ചുപിടിക്കാന്‍ ഇന്ത്യ ഒരുപാട് അവസരങ്ങള്‍ നല്‍കിയിട്ടും അദ്ദേഹത്തിനു ഇവയൊന്നും മുതലാക്കാനായിട്ടില്ല. ഇനിയും കോലിയെ വച്ച് പരീക്ഷത്തിനു മുതിരാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോയെന്ന കാര്യം സംശയമാണ്.

4

അടുത്ത പരമ്പരയില്‍ പുജാര മൂന്നാം നമ്പറിലേക്കു വരുമ്പോള്‍ നാലാമനായി കോലിക്കു പകരം പുതുമുഖം സര്‍ഫറാസ് ഖാന് നറുക്കുവീണേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി റണ്‍സ് വാരിക്കൂട്ടുന്ന സര്‍ഫറാസിനെ ഇനിയും കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ രഞ്ജിയില്‍ 123 ശരാശരിയില്‍ താരം അടിച്ചെടുത്തത് 982 റണ്‍സായിരുന്നു.

എന്താണ് ബാസ്‌ബോള്‍? ഇംഗ്ലീഷ് തന്ത്രം- ആദ്യം കിവികള്‍ വീണു, ഇപ്പോള്‍ ഇന്ത്യയും!

5

ഇംഗ്ലണ്ടിനെതിരേ രണ്ടിന്നിങ്‌സിലും ഷോര്‍ട്ട് ബോള്‍ കെണിയില്‍ കുരുങ്ങിയ ശ്രേയസ് അയ്യരും ടീമിനു പുറത്തു പോവും. പകരം ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ മധ്യനിരയിലേക്കു ഇറക്കാനും സാധ്യതയുണ്ട്. മാത്രമല്ല ഓപ്പണിങിലേക്കാള്‍ മധ്യനിരയിലായിരിക്കും ഗില്ലിനു കൂടുതല്‍ തിളങ്ങാന്‍ സാധിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പലപ്പോഴും ന്യൂബോള്‍ ആക്രമണത്തിനെതിരേയാണ് താരം പതറുന്നത്. മധ്യനിരയിലേക്കു മാറുന്നതോടെ ഈ പ്രശ്‌നം ഗില്ലിനു മറികടക്കാം.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു റിഷഭ് പന്തിനു ഭീഷണിയില്ല. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ടോപ്‌സ്‌കോററായത് അദ്ദേഹമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങില്‍ ഫിഫ്റ്റിയും റിഷബ് നേടിയിരുന്നു.

 ജഡേജ, ഷമി, ബുംറ, സിറാജ്, പ്രസിദ്ധ് (ലോവര്‍ ഓര്‍ഡര്‍)

ജഡേജ, ഷമി, ബുംറ, സിറാജ്, പ്രസിദ്ധ് (ലോവര്‍ ഓര്‍ഡര്‍)

ഓള്‍റൗണ്ടര്‍ സ്ഥാനം രവീന്ദ്ര ജഡേജ തന്നെ നിലനിര്‍ത്തും. ഇംഗ്ലണ്ടിനെതിരേ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി അദ്ദേഹം ടീമിനെ മികച്ച ടോട്ടലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇനിയുള്ള പരമ്പരകളില്‍ ടീമിലെ ഏക സ്പിന്നറും ജഡ്ഡുവായിരിക്കും.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ തന്നെ പേസ് ബൗളിങിനു തുടര്‍ന്നും ചുക്കാന്‍ പിടിക്കും.

7

എന്നാല്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ ടീമിനു പുറത്താവും. ഇംഗ്ലണ്ടിനെതിരേ ബൗളിങിലോ, ബാറ്റിങിലോ ഒരു സംഭാവനയും നല്‍കാന്‍ താരത്തിനായിരുന്നില്ല. ശര്‍ദ്ദുലിനു പകരം പ്രസിദ്ധ് കൃഷ്ണയായിരിക്കും ടീമിലേക്കു വരിക. മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

Story first published: Wednesday, July 6, 2022, 12:10 [IST]
Other articles published on Jul 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+