IND vs ENG: ഇവര്‍ക്ക് നിലനില്‍പ്പിന്റെ പരമ്പര, ഫോംഔട്ടായാല്‍ സീറ്റ് തെറിക്കും!, മൂന്ന് പേരിതാ

ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് മൂന്ന് മത്സര ഏകദിന പരമ്പര ഇന്ന് ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് നടക്കാന്‍ പോകുന്നത്. ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നെങ്കിലും ഏകദിന നേട്ടം എളുപ്പമാവില്ല. രോഹിത് ശര്‍മയെന്ന നായകന്റെ കീഴില്‍ കരുത്തുറ്റ താരനിര ഇന്ത്യക്കൊപ്പമുണ്ടെങ്കിലും ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് എന്നിവരെല്ലാം തിരിച്ചെത്തിയ ശേഷമുള്ള ഇംഗ്ലണ്ടിനെ കീഴടക്കുക ഇന്ത്യക്ക് വലിയ പ്രയാസമാവും.
ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും തരക്കേടില്ലാത്ത പ്രകടനമാണ് ടി20 പരമ്പരയില്‍ കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഏകദിനത്തിലും പ്രതീക്ഷകളേറെ. ചില ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ഏകദിന പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുള്ളതിനാല്‍ തിളങ്ങാനാവാതെ പോയാല്‍ ഇവരുടെ ടീമിലെ സ്ഥാനം പോലും ചോദ്യമുയര്‍ത്തും. തിളങ്ങേണ്ടത് അത്യാവശ്യമായി വ രുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശ്രേയസ് അയ്യര്‍
ഇന്ത്യയുടെ യുവതാരങ്ങളിലെ ശ്രദ്ധേയ മുഖമാണ് ശ്രേയസ് അയ്യര്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്‍. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ശ്രേയസ് ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു. ടി20 പരമ്പരയിലും ഭാഗമായ ശ്രേയസ് ഏകദിനത്തിലും പ്ലേയിങ് 11 അദ്ദേഹം ഉള്‍പ്പെട്ടേക്കും.
നാലാം നമ്പറില്‍ ഇന്ത്യ ഏകദിനത്തിലേക്ക് പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ശ്രേയസ്. ഇന്ത്യക്കായി 26 ഏകദിനത്തില്‍ നിന്ന് 41.17 ശരാശരിയുള്ള താരമാണ് ശ്രേയസെങ്കിലും അദ്ദേഹത്തിന് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. വിരാട് കോലി ആദ്യ ഏകദിനം കളിക്കാത്ത പക്ഷം ശ്രേയസിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്.
ജനിച്ചത് വിദേശത്ത്, എന്നാല്‍ ഇന്ത്യക്കായി ക്രിക്കറ്റ് കളിച്ചു, അഞ്ച് പ്രമുഖ താരങ്ങളിതാ

പ്രസിദ്ധ് കൃഷ്ണ
ഇന്ത്യക്കായി മികച്ച തുടക്കം ലഭിച്ച ബൗളറാണ് പ്രസിദ്ധ് കൃഷ്ണ. ഏഴ് മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് പ്രസിദ്ധ് നേടിയത്. 4.84 എന്ന മികച്ച ഇക്കോണമിയും പ്രസിദ്ധിനുണ്ട്. ഐപിഎല്ലിലൂടെ വളര്‍ന്ന താരം നിലവില്‍ മൂന്ന് ഫോര്‍മാറ്റിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ഏകദിനത്തിലേക്കാണ് കൂടുതല്‍ പരിഗണിക്കപ്പെടുന്നത്. ഇംഗ്ലണ്ട് പരമ്പര പ്രസിദ്ധിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.
പ്രസിദ്ധിന് വെല്ലുവിളി ഉയര്‍ത്തി നിരവധി യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നു. അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ് തുടങ്ങിയവരെല്ലാം ഏകദിനത്തില്‍ അവസരം തേടുന്ന പേസര്‍മാരാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ പരമ്പര പ്രസിദ്ധിന് മുതലാക്കേണ്ടതായുണ്ട്. തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഏറെ നാള്‍ മുന്നോട്ട് പോകാം. നിരാശപ്പെടുത്തിയാല്‍ കാര്യങ്ങള്‍ പ്രയാസമാവും.
'എങ്ക അപ്പാ റിച്ച് ഡാ', ക്രിക്കറ്റ് താരമാവുന്നതിന് മുമ്പ് തന്നെ കോടികളുടെ ആസ്തി, അഞ്ച് പേരിതാ

വിരാട് കോലി
മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിക്ക് പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരം നഷ്ടമാവുമെന്നാണ് വിവരം. കോലിയെ സംബന്ധിച്ച് ഇംഗ്ലണ്ട് പരമ്പര നിര്‍ണ്ണായകമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലി മോശം ഫോമിലാണ്. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാനാവാത്ത കോലിക്ക് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ശോഭിക്കാനായില്ല. രണ്ട് മത്സരത്തില്‍ നിന്ന് 12 റണ്‍സാണ് അദ്ദേഹം നേടിയത്.
പഴയ പ്രതാപത്തിലേക്ക് കോലിക്കെത്താന്‍ സാധിക്കുന്നില്ല. കോലിക്ക് പകരക്കാരനെക്കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സമഗ്രമായി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ കോലിക്ക് തന്റെ ഫോമിലേക്ക് തിരിച്ചെത്തി തെളിയിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കോലിക്ക് നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications