Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബുംറയെ ക്യാപ്റ്റനാക്കിയത് അബദ്ധം! പ്രശ്‌നം ചൂണ്ടിക്കാട്ടി മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യയുടെ നായകനാക്കിയതിലെ കുഴപ്പം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം. ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ ആഷ്‌ലി ജൈല്‍സാണ് ബുംറയെ ഇന്ത്യന്‍ നായകനാക്കിയതിനെ വിമര്‍ശിച്ചിരിക്കുന്നത്.

കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്നു സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പിന്‍മാറേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു നിര്‍ണായക ടെസ്റ്റില്‍ ബുംറയെ ഇന്ത്യ ചുമതലയേല്‍പ്പിച്ചത്. കരിയറില്‍ ഇതാദ്യമായിട്ടാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീമിനെ നയിക്കുന്നത്. നേരത്തേ ഈ വര്‍ഷം ശ്രീലങ്കയുമായി നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ബുംറ ടീമിന്റെ വൈസ് ക്യാപറ്റ്‌നായിരുന്നു.

1

ജസ്പ്രീത് ബുംറയെ ക്യാപ്റ്റനാക്കിയത് ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആഷ്‌ലി ജൈല്‍ ചൂണ്ടിക്കാട്ടിയത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൗളിങില്‍ സ്വയം തന്നെ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ബുംറയ്ക്ക ചില ആശയക്കുഴപ്പങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നു ജൈല്‍സ് ചൂണ്ടിക്കാട്ടി. ഇതു വളരെ താല്‍പ്പര്യം ജനിപ്പിക്കുന്ന പോയിന്റാണ്. നിങ്ങളുടെ ടീമിലെ ഏറ്റവും അപകടകാരിയായ, സ്‌ട്രൈക്ക് ബൗളര്‍ക്കാണ് ക്യാപ്റ്റന്‍സി നല്‍കിയിട്ടുള്ളത്. ഇതു ബൗളറായ ക്യാപ്റ്റനു ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന നമ്മള്‍ നേരത്തേ ചില ഉദാഹരണങ്ങള്‍ കണ്ടതാണെന്നു ജൈല്‍സ് നിരീക്ഷിച്ചു.

2

എപ്പോഴാണ് താന്‍ ബൗള്‍ ചെയ്യേണ്ടതെന്നും, എത്ര ഓവറുകള്‍ ബൗള്‍ ചെയ്യാമെന്നതിനെക്കുറിച്ചും ഇതു ജസ്പ്രീത് ബുംറയെ ആശയക്കുഴപ്പത്തിലാക്കും. ഈ കാരണത്താല്‍ തന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാരെ ക്യാപ്റ്റന്‍മാരായി നമ്മള്‍ സമീപകാലത്തായി അധികം കാണാത്തത്.
പക്ഷെ നേരത്തേ വൈസ് ക്യാപ്റ്റനായി ബുംറയെ ടെസ്റ്റില്‍ ഇന്ത്യ ഉപയോഗിച്ചിട്ടുണ്ട്. താരത്തിന്റെ നേതൃമികവിനെക്കുറിച്ച് ബോധ്യമുള്ളതിനാലാവാം ഇപ്പോള്‍ നായകനാക്കിയത്. ക്യാപ്റ്റന്റെ ഫോളില്‍ അദ്ദഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. ടീമില്‍ ചില മികച്ച കളിക്കാര്‍ ഒപ്പമുള്ളതിനാല്‍ ബുംറയ്ക്കു ക്യാപ്റ്റന്‍സിയില്‍ സഹായം ലഭിച്ചേക്കാമെന്നും ആഷ്‌ലി ജൈല്‍സ് വിലയിരുത്തി.

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

3

ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണന്നായിരുന്നു ക്യാപ്റ്റന്‍സിയെക്കുറിച്ച് ജസ്പ്രീത് ബുംറ പറഞ്ഞത്. സമ്മര്‍ദ്ദമുണ്ടാവുമ്പോള്‍ വിജയവും മധുരമുള്ളതാവും. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ഞാന്‍ എല്ലായ്‌പ്പോഴും തയ്യാറാണ്. കടുപ്പമേറിയ വെല്ലുവിളികള്‍ ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു ക്രിക്കറ്ററെന്ന നിലയില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളെ ടെസ്റ്റ് ചെയ്യാനായിരിക്കും ആഗ്രഹിക്കുക. ഒരുപാട് ക്രിക്കറ്റര്‍മാരോടു ഞാന്‍ സംസാരിച്ചിരുന്നു. എല്ലാവരും മെച്ചപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

4

അതേസമയം, അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയച്ചിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്കു പകരം ഹനുമാ വിഹാരിയാണ് ടീമിലേക്കു വന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി ചേതേശ്വര്‍ പുജാര കളിക്കുകയും ചെയ്തു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ടീമിലെ ഏക സ്പിന്നര്‍.

IPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ഹനുമാ വിഹാരി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് -സാക്ക് ക്രോളി, അലെക്‌സ് ലീസ്, ഓലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ് (വിക്കറ്റ് കീപ്പര്‍), മാത്യു പോട്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Friday, July 1, 2022, 15:24 [IST]
Other articles published on Jul 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+