IND vs ENG: ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിച്ചു, ഇപ്പോള്‍ ഇന്ത്യയുടെ കട്ട ഫാന്‍, മലക്കം മറിഞ്ഞ് ആകാശ്
മുംബൈ: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിലെ ഇന്ത്യയുടെ ജയം പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു. നാലാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് ശേഷിക്കെ 154 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ ലീഡ്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ ജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അഞ്ചാം ദിനം ഇന്ത്യയുടെ വീര പോരാട്ടം കണ്ടപ്പോള്‍ ക്രിക്കറ്റിന്റെ തട്ടകമായ ലോര്‍ഡ്‌സില്‍ കോലിപ്പട ചരിത്രമെഴുതി.

ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിച്ചവരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് കോലിയും സംഘവും കാഴ്ചവെച്ചത്. ഇത്തരത്തില്‍ ഇന്ത്യയുടെ തോല്‍വി പ്രവചിച്ചവരിലൊരാളായിരുന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 'ഈ പറയുന്നതിന്റെ പേരില്‍ നിങ്ങളെന്നെ കൊന്നാലും സാരമില്ല ഇംഗ്ലണ്ട് ജയിക്കുമെന്നാണ്' ആകാശ് ചോപ്ര പ്രവചിച്ചത്. എന്നാല്‍ ഇന്ത്യ 151 റണ്‍സിന്റെ ചരിത്ര ജയം നേടിയതോടെ മലക്കം മറിഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.
Also Read : IND vs ENG : കോലിക്കു പോലും കളിക്കാനാവാത്ത ഷോട്ട്! ഷമി വേറെ ലെവലെന്നു സെവാഗ്

ഇന്ത്യന്‍ ടീമിന്റെ കട്ട ഫാനാണ് താനെന്നും ഒരിക്കലും കീഴടങ്ങാത്ത മനോഭാവമാണ് ഇന്ത്യന്‍ ടീമിന്റെയെന്നും പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര. 'ഒരിക്കലും തോറ്റുകൊടുക്കാത്ത പോരാട്ടം. അതാണ് ടീമിന്റെ ലക്ഷ്യം. അതാണ് അവസാന ദിനം അവര്‍ കാട്ടിയതും. ഇന്ത്യന്‍ ടീമിന്റെ കട്ട ഫാനാണ് താനെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. രണ്ടാം ദിനവും മൂന്നാം ദിനവും നാലാം ദിനവുമെല്ലാം ആധിപത്യം ആതിഥേയര്‍ക്കായിരുന്നു. എന്നാല്‍ അവസാനം ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു' - ആകാശ് പറഞ്ഞു.
Also Read : IND vs ENG : ഇന്ത്യയെ 'ചൂടാക്കിയ' ഇംഗ്ലണ്ടിനു ഇനി രക്ഷയില്ല ! തുടര്‍ന്നും തോല്‍ക്കുമെന്ന് വോന്‍

ഈ ടീമില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അവര്‍ക്ക് അവരുടേതായ ആത്മവിശ്വാസമുണ്ട്. ഏത് സാഹചര്യത്തില്‍ നിന്നും തിരിച്ചെത്താനുള്ള കഴിവുണ്ട്. എത്രത്തോളം താഴ്ത്തുന്നുവോ അത്രത്തോളം അവര്‍ തിരിച്ചെത്തും. സ്പ്രിങ് പോലെയാണ് അവരെന്നും ആകാശ് അഭിപ്രായപ്പെട്ടു. അവസാന ദിനത്തെ ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.
Also Read : IND vs ENG : ലോര്‍ഡ്‌സില്‍ രാജാവായി സിറാജ് , ബൗളിങ്ങില്‍ റെക്കോഡ് നേട്ടം , കപില്‍ ദേവിനും മുകളില്‍

Also Read : IND vs ENG : ഞങ്ങളിലൊരാളെ 'തൊട്ടാല്‍' എല്ലാവരും കൂടി തിരിച്ചടിക്കും ! സ്ലെഡ്ജിങിനെക്കുറിച്ച് രാഹുല്‍
ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിച്ചതില്‍ തനിക്ക് തെറ്റുപറ്റിയെന്നും ആകാശ് തുറന്ന് സമ്മതിച്ചു. 'എനിക്കും തെറ്റുപറ്റി. ഇംഗ്ലണ്ട് ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. കാരണം നാലാം ദിനം അവസാനിച്ചത് അങ്ങനെയായിരുന്നു. 154 റണ്‍സിന് ഇന്ത്യ മുന്നിലായിരുന്നെങ്കിലും റിഷഭ് പന്ത് മാത്രമായിരുന്നു ബാറ്റ്‌സ്മാനായി അവശേഷിച്ചത്. ഈ വാലറ്റത്തിന്റെ വാലറ്റമാണ് ശ്രദ്ധേയമായത്. ബൗളര്‍മാര്‍ 20 വിക്കറ്റ് നേടുക മാത്രമല്ല ബാറ്റ്‌സ്മാന്‍മാരുടെ ജോലികൂടിയാണ് ചെയ്യുന്നത്. അസാമാന്യമായ മികവുള്ള ടീമാണിത്' - ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications