Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഞങ്ങളിലൊരാളെ 'തൊട്ടാല്‍' എല്ലാവരും കൂടി തിരിച്ചടിക്കും! സ്ലെഡ്ജിങിനെക്കുറിച്ച് രാഹുല്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റ് ഒരുപാട് വാക്‌പോരിനും താരങ്ങള്‍ തമ്മിലുള്ള ഉരസലുകള്‍ക്കുമെല്ലാം സാക്ഷിയായിരുന്നു. അവസാന ദിനവും ഇതു തുടര്‍ന്നു. ഇന്ത്യയുടെ വാലറ്റക്കാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ബാറ്റ് ചെയ്യവെ ഇംഗ്ലീഷ് താരങ്ങള്‍ ഇവരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പല തവണ പെരുമാറിയിരുന്നു. തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ വിരാട് കോലിയും ജെയിസ് ആന്‍ഡേഴ്‌സനും തമ്മിലും റിഷഭ് പന്തും ജോ റൂട്ടും തമ്മിലുമെല്ലാം ഇത്തരം കൊമ്പുകോര്‍ക്കലുകള്‍ നടന്നിരുന്നു.

കളിക്കാര്‍ തമ്മിലുള്ള ഈ ഏറ്റുമുട്ടലിനെക്കുറിച്ച് മല്‍സരശേഷം പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍. ഇന്ത്യ 151 റണ്‍സിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഇന്നിങ്‌സില്‍ 129 റണ്‍സോടെ ഇന്ത്യയുടെ ടോപ്‌സ്‌കോററായത് രാഹുലായിരുന്നു.

 ഞങ്ങളിലൊരാളെ തൊട്ടാല്‍ വെറുതെവിടില്ല

ഞങ്ങളിലൊരാളെ തൊട്ടാല്‍ വെറുതെവിടില്ല

ഇന്ത്യന്‍ ടീമിലെ ഏതെങ്കിലുമൊരാളെ എതിര്‍ ടീം സ്ലെഡ്ജ് ചെയ്യുകയോ പ്രകോപിപ്പിക്കുകയോടെ ചെയ്താല്‍ ടീമിലെ എല്ലാവരും കൂടി അതിനു മറുപടി നല്‍കുമെന്ന മുന്നറിയിപ്പാണ് രാഹുല്‍ നല്‍കിയത്.
ഞങ്ങളിലൊരാളെ നിങ്ങള്‍ ലക്ഷ്യമിടുകയാണെങ്കില്‍ ടീമിലെ മുഴുവന്‍ പേര്‍ക്കും പിറകെയാണ് നിങ്ങള്‍ വരുന്നത്. ഞങ്ങളുടെ ഇലവനിലെ എല്ലാവരും കൂടി ഇതിനു തിരിച്ചടി നല്‍കുമെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

 പല തവണ കൊമ്പുകോര്‍ത്തു

പല തവണ കൊമ്പുകോര്‍ത്തു

അവസാന ദിനം മുഹമ്മദ് ഷമി- ജസ്പ്രപീത് ബുംറ ജോടി തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടു നയിക്കവെ ഇംഗ്ലീഷ് താരങ്ങളുടെ ഭാഗത്തു നിന്നും പല തവണ മോശം പെരുമാറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പല തവണ ബുംറയും ഷമിയും വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോസ് ബട്‌ലറടക്കമുള്ള താരങ്ങളുമായി ബുംറയും ഷമിയും വാക്‌പോര് നടത്തി. രണ്ടു തവണ അംപയര്‍ക്കു ഇടപെടേണ്ടി വന്നിരുന്നു.
മാര്‍ക്ക് വുഡിന്റെ ഒരു ബൗണ്‍സര്‍ ബുംറയുടെ ഹെല്‍മറ്റില്‍ പതിച്ച ശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. സാധാരണയായി എത്ര പ്രകോപനമുണ്ടായാലും വളരെ കൂളായി കാണപ്പെടാറുള്ള ബുംറ പക്ഷെ ഈ സംഭവത്തിനു ശേഷം കൂടുതല്‍ അഗ്രസീവായാണ് കാണപ്പെട്ടത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹം നിരവധി അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കുകയും ചെയ്തിരുന്നു. ഷമിയും പതിവില്‍ നിന്നും വ്യത്യസ്തമായി അഗ്രസീവ് ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിയാതിരുന്നതോടെയാണ് അസ്വസ്ഥരായ ഇംഗ്ലീഷ് താരങ്ങള്‍ നിരന്തരം സ്ലെഡ്ജിങ് നടത്തിയത്.

 ഷമി- ബുംറ കൂട്ടുകെട്ട്

ഷമി- ബുംറ കൂട്ടുകെട്ട്

ഷമിയും ബുംറയും തമ്മിലുള്ള ഐതിഹാസിക കൂട്ടുകെട്ടിനെ രാഹുല്‍ പുകഴ്ത്തി. ഗംഭീര കൂട്ടുകെട്ടായിരുന്നു ഇവരുടേത്. നിങ്ങളുടെ ബൗളര്‍മാര്‍ ബാറ്റിങില്‍ ഇത്രയും പോരാട്ട വീര്യം നടത്തി ടീമിനെ രക്ഷിക്കുമ്പോള്‍ അതു തീര്‍ച്ചയായും കൂടുതല്‍ പ്രചോദിപ്പിക്കും. ലഞ്ച് ബ്രേക്കിനു ശേഷം ഡിക്ലയര്‍ ചെയ്യുമെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു.
ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സില്‍ നമ്മുടെ ബൗളര്‍മാര്‍ വലിയ ആവേശത്തോടെയാണ് ഇറങ്ങിയത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ഇത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയെന്നത് വളരെ സ്‌പെഷ്യലാണെന്നും രാഹുല്‍ പറഞ്ഞു.

 ഇരുടീമുകളും ജയം ആഗ്രഹിച്ചു

ഇരുടീമുകളും ജയം ആഗ്രഹിച്ചു

ഇരുടീമുകളും ലോര്‍ഡ്‌സ് ടെസ്റ്റില്‍ വിജയിക്കണമെന്ന് എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നാണ് താരങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കാണിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ഇങ്ങനെ തന്നെയാണ് കളിക്കുന്നത്. എതിരാളികളോട് ഒന്നോ, രണ്ടോ വാക്കുകള്‍ പറയാന്‍ മടിച്ചുനില്‍ക്കുന്നതല്ല ഞങ്ങളുടെ ടീം. ഏതെങ്കിലുമൊരാള്‍ ഞങ്ങളുടെ ടീമിലെ ഒരു താരത്തിനു പിന്നാലെ വരികയാണെങ്കില്‍ ഇലവനിലെ 10 പേരെയും അത് പ്രചോദിപ്പിക്കും. അങ്ങനെയുള്ള ടീമാണ് ഞങ്ങളുടേതെന്നും രാഹുല്‍ വ്യക്തമാക്കി.

 സ്‌പെഷ്യല്‍ വിജയം

സ്‌പെഷ്യല്‍ വിജയം


ഇതു കാരണമാണ് നമ്മുടെ ബൗളര്‍മാര്‍ അവരുടെ മികവ് പുറത്തെുക്കാന്‍ എത്രയും വേഗത്തില്‍ രണ്ടാമിന്നിങ്‌സില്‍ ഇറങ്ങാന്‍ ആഗ്രഹിച്ചത്. അടുത്ത മൂന്നു ടെസ്റ്റുകളെയും ഞങ്ങള്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇരുടീമുകളും വിജയം ലക്ഷ്യമിട്ട് സര്‍വ്വശക്തിയുമെടുത്ത് പോരാടുമെന്നുറപ്പാണ്. ലോര്‍ഡ്‌സില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ അതിനു വലിയ പ്രത്യേകത തന്നെയുണ്ട്. 2018ലെ കഴിഞ്ഞ പര്യടനത്തില്‍ ഞങ്ങള്‍ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. വീണ്ടും ഇവിടെയെത്തിയ ശേഷം വിജയിക്കുകയെന്നത് വളരെ സ്‌പെഷ്യലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, August 17, 2021, 13:28 [IST]
Other articles published on Aug 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+