For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കപിലിന്റെ ഇന്ത്യക്കൊപ്പം ഹിറ്റ്മാന്റെ ടീം! 83ലെ ഫൈനലിനു ശേഷം ഇതാദ്യം

ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തിലാണ് നേട്ടം

ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ നേടിയ ചരിത്ര വിജയത്തിനിടെ വലിയൊരു റെക്കോര്‍ഡിനൊപ്പം ടീം ഇന്ത്യ എത്തിയിരിക്കുകയാണ്. 39 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ഈ റെക്കോര്‍ഡ് കുറിച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കപില്‍ ദേവ് നയിച്ച ഇന്ത്യന്‍ ടീമിനു മാത്രം സാധിച്ച നേട്ടമാണ് ഇപ്പോള്‍ ഇംഗ്ലീഷ് മണ്ണില്‍ രോഹിത് ശര്‍മയുടെ ടീമും കുറിച്ചിരിക്കുന്നത്.

ഓവലില്‍ നടന്ന ഏകദിനത്തില്‍ പത്തു വിക്കറ്റിന്റെ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. പേസര്‍മാരായിരുന്നു ടീമിന്റെ വിജയശില്‍പ്പികള്‍. ജസ്പ്രീത് ബുംറ ഹീറോയായി മാറിയപ്പോള്‍ മുഹമ്മദ് ഷമി മികച്ച പിന്തുണ നല്‍കുകയും ചെയ്തു.

1

ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ പത്തു വിക്കറ്റുകളും പിഴുതത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരായിരുന്നു. വെറും മൂന്നു പേരാണ് മുഴുവന്‍ വിക്കറ്റുകളും പങ്കിട്ടത്. ജസ്പ്രീത് ബുംറ കരിയര്‍ ബെസ്റ്റ് പ്രകടനവുമായി ആറു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്.

2

മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു ശേഷിച്ച ഏക വിക്കറ്റ്. ബുംറ 7.2 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെയാണ് 19 റണ്‍സ് വിട്ടുകൊടുത്ത് ആറു പേരെ പുറത്താക്കിയത്. ഷമിയാവട്ടെ ഏഴോവറില്‍ 31 റണ്‍സ് വഴങ്ങി മൂന്നു പേരെയും പുറത്താക്കുകയായിരുന്നു.

ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

3

1983ല്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റ ഫൈനലിനു ശേഷം ആദ്യമായിട്ടാണ് ഇംഗ്ലണ്ടില്‍ ഏകദിന ഫോര്‍മാറ്റില്‍ 10 വിക്കറ്റുകളും ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ സ്വന്തമാക്കിയിരിക്കുന്നത്.
അന്നു ഇതിഹാസ ഓള്‍റൗണ്ടര്‍ കൂടിയായ കപില്‍ ദേവ് നയിച്ച ഇന്ത്യ ഫൈനലില്‍ കിരീടഫേവറിറ്റുകളായ വെസ്റ്റ് ഇന്‍ഡീസിനെ ഞെട്ടിച്ചായിരുന്നു ചരിത്രത്തിലാദ്യമായി ലോകകപ്പ് ഇവിടേക്കു കൊണ്ടു വന്നത്. കപിലിന്റെ ചെകുത്താന്‍മാര്‍ എന്നാണ് ഈ ചരിത്ര വിജയത്തിനു ശേഷം അന്നത്തെ ടീമിനെ ലോകം വിശേഷിപ്പിച്ചത്.

4

ലണ്ടനിലെ പ്രശസ്തമായ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ വച്ചായിരുന്നു 83ലെ ഫൈനലില്‍ കപില്‍ ദേവിന്റെ ഇന്ത്യയും ക്ലൈവ് ലോയ്ഡ് നയിച്ച വെസ്റ്റ് ഇന്‍ഡീസും കൊമ്പുകോര്‍ത്തത്. ഫൈനലിലെത്തിയതോടെ ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ടീമായി ഇന്ത്യ മാറിയിരുന്നു. എങ്കിലും ഫൈനലില്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്കു ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 183 റണ്‍സിനു പുറത്തായതോടെ എല്ലാവരും വിന്‍ഡീസിന്റെ വിജയമുറപ്പിച്ചു. എന്നാല്‍ പിന്നീട് കണ്ടത് ഇന്ത്യന്‍ ബൗളര്‍മാരുടെ കശാപ്പ് തന്നെയായിരുന്നു.

IND vs ENG: ടി20 പരമ്പരയോടെ ഇവരുടെ ടി20 ലോകകപ്പ് സാധ്യത മങ്ങി! ഇന്ത്യയുടെ 3 പേര്‍

5

വെറും 140 റണ്‍സിനു വിന്‍ഡീസിനെ എറിഞ്ഞിട്ട ഇന്ത്യ 43 റണ്‍സിന്റെ വിജയവുമായി ലോകകപ്പില്‍ മുത്തമിടുകയായിരുന്നു. 33 റണ്‍സെടുത്ത ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സായിരുന്നു വിന്‍ഡീസ് ടോപ്‌സ്‌കോറര്‍.
വിന്‍ഡീസിന്റെ മുഴുവന്‍ വിക്കറ്റുകളും പങ്കിട്ടത് ഇന്ത്യയുടെ സീമര്‍മാരായിരുന്നു. മൊഹീന്ദര്‍ അമര്‍നാഥും മദന്‍ ലാലും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ബല്‍വീന്ദര്‍ സിങ് സന്ധുവിനു രണ്ടും കപില്‍, റോജര്‍ ബിന്നി എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

6

അതേസമയം, ഇംഗ്ലണ്ടുമായുള്ള ആദ്യത്തെ ഏകദിനത്തിലേക്കു വരികയാണെങ്കില്‍ വളരെ അനായാസമായിരുന്നു ഇന്ത്യന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലണ്ടിനെ 25.2 ഓവറില്‍ വെറും 110 റണ്‍സിനു ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞിട്ടു. മറുപടിയില്‍ 18.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം കാണുകയും ചെയ്തു. രോഹിത് ശര്‍മ 76ഉം ശിഖര്‍ ധവാന്‍ 31ഉം റണ്‍സ് നേടി.

Story first published: Wednesday, July 13, 2022, 13:17 [IST]
Other articles published on Jul 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+