
രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം എങ്ങനെയായിരിക്കുമെന്നത് മത്സരത്തില്‍ നിര്‍ണ്ണായകമായിരിക്കും. രോഹിത് ശര്‍മ (9),കെ എല്‍ രാഹുല്‍ (9) എന്നിവര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും മുഹമ്മദ് ഷമി മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
Also Read: IND vs ENG: ചരിത്ര നേട്ടവുമായി ഷമി, കൈയടി നേടി കറെന്‍, ആദ്യ ദിനത്തെ എല്ലാ റെക്കോഡുകളുമറിയാം

ഇപ്പോഴിതാ ഇന്ത്യ 100-125 റണ്‍സിനുള്ളില്‍ വിജയലക്ഷ്യം ഒതുക്കാനാവും ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരൂപകനുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ടിലെ മറ്റ് പിച്ചുകളില്‍ നിന്ന് വ്യത്യസ്തമാണ് നോട്ടിങ്ഹാമിലെ പിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: IND vs ENG: 'മഞ്ഞക്കണ്ണടയില്‍' തിളങ്ങി റിഷഭ്, ഇത് സാം കറാന്റേതെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

'ഇന്ത്യന്‍ ടീം നിലവില്‍ മികച്ച നിലയിലാണുള്ളത്. എപ്പോഴും പറയുന്നത് പോലെ രണ്ടാം ദിനത്തിന്റെ ആദ്യ മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. കാരണം പിന്നീട് അവസാനമാണ് ഇന്ത്യ ബാറ്റ് ചെയ്യേണ്ടത്. മികച്ചൊരു ലീഡ് നേടാനായാല്‍ മാത്രമെ ഇംഗ്ലണ്ടിന് സമ്മര്‍ദ്ദം നല്‍കാനാവു. 35-40 റണ്‍സ് ലീഡൊന്നും മികച്ച ലീഡായി പറയാനാവില്ല'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: IND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ

ഇംഗ്ലണ്ടിലെ സാധാരണ പിച്ച് പോലെയല്ല നോട്ടിങ്ഹാമിലുള്ളത്. ഇന്ത്യ അവസാനമാണ് ബാറ്റ് ചെയ്യേണ്ടത്. പിച്ചില്‍ ചില വരണ്ട് കീറിയ സ്ഥലങ്ങളുള്ളതിനാല്‍ അപ്രതീക്ഷിത പേസും ബൗണ്‍സും നേരിടേണ്ടി വന്നേക്കും. അവസാന ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ 100-125 റണ്‍സിന് മുകളില്‍ വിജയലക്ഷ്യം വേണമെന്ന് ഇന്ത്യ ആഗ്രഹിക്കില്ല. അതിനാല്‍ത്തന്നെ ആദ്യ ഇന്നിങ്‌സിലെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം വളരെ നിര്‍ണ്ണായകമാണെന്ന് ആകാശ് ചൂണ്ടിക്കാട്ടി.
Also Read: INDvENG: അശ്വിനെ ഒഴിവാക്കിയത് അബദ്ധം! ഉറപ്പായും വേണമായിരുന്നു- കാരണങ്ങളറിയാം

Also Read: INDvENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്
പേസ് പിച്ചൊരുക്കി ഇന്ത്യയെ നേരിടാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ്ങില്‍ പിഴച്ചെങ്കിലും ബൗളിങ്ങിലൂടെ തിരിച്ചുവരാനുള്ള കരുത്തുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡ്,ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നീ സീനിയര്‍ പേസര്‍മാരോടൊപ്പം സാം കറാന്‍,ഒല്ലി റോബിന്‍സന്‍ എന്നിവരും ഇംഗ്ലണ്ട് നിരയിലുണ്ട്. രണ്ടാം ദിനത്തില്‍ മികച്ച തുടക്കം ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അല്ലാത്ത പക്ഷം ഇംഗ്ലണ്ടിന് സംഭവിച്ചത് ഇന്ത്യക്കും സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.


Click it and Unblock the Notifications