IND vs ENG: ഇന്ത്യയുടെ ടോപ് ഫോര്‍ ദുരന്തം, മാറ്റം അനിവാര്യം!, റിപ്പോര്‍ട്ട് കാര്‍ഡിതാ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വി അവിശ്വസനീയമായിരുന്നു. നാലാം ദിനത്തിന്റെ ഉച്ചവരെ ഉറച്ച വിജയ പ്രതീക്ഷയോടെ ഡ്രൈവിങ് സീറ്റിലിരുന്ന ഇന്ത്യ ഒന്നര ദിവസം കൊണ്ട് കളി മറന്നു. 2007ന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെന്ന നേട്ടമാണ് കൈയെത്തും ദൂരത്ത് ഇന്ത്യ കൈവിട്ട് കളഞ്ഞത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയെന്ന നായകന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്ന് പറയാം.
രാഹുല്‍ ദ്രാവിഡെന്ന പരിശീലകന്റെ തന്ത്രങ്ങളും പാളി. 350ന് മുകളില്‍ വിജയലക്ഷ്യം വന്നാല്‍ ജയിക്കുമെന്ന അമിത ആത്മവിശ്വാസവും ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം ഇന്നിങ്‌സില്‍ മോശം ബാറ്റിങ് കാഴ്ചവെച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് കൂടുതല്‍ താരങ്ങളും രണ്ടാം ഇന്നിങ്‌സില്‍ പുറത്തായത്.

ഇംഗ്ലണ്ടിലെ തോല്‍വിയോടെ ഇന്ത്യന്‍ ടീമില്‍ പൊളിച്ചെഴുത്ത് എന്ന നിലപാടിലേക്ക് ടീം മാനേജ്‌മെന്റ് എത്തേണ്ടിയിരിക്കുന്നു. പ്രധാനമായും ടോപ് ഫോറിന്റെ പ്രകടനം. ഇന്ത്യക്ക് ഇനിയും ഇതേ ബാറ്റിങ് നിലവാരത്തോടെ മുന്നോട്ട് പോവുക കടുപ്പമാവും. ടെസ്റ്റിലെ ഇന്ത്യയുടെ ടോപ് ഫോറിന്റെ അവസാന ഒരു വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് പരിശോധിച്ച് വിലയിരുത്താം.

ശുബ്മാന്‍ ഗില്‍
ഇന്ത്യക്കൊപ്പം ഓപ്പണിങ്ങില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയെങ്കിലും തള്ളിപ്പറയേണ്ട പ്രതിഭയല്ല ഗില്‍. 17, 4 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്‌സിലായി ഗില്‍ നേടിയ സ്‌കോര്‍. 22കാരനായ താരം അവസാന വര്‍ഷം മൂന്ന് ടെസ്റ്റാണ് കളിച്ചത്.

രണ്ട് ഹോം മാച്ചും 1 എവേ മാച്ചും. 27.50 ശരാശരിയില്‍ നേടിയത് 165 റണ്‍സ്. ഇതില്‍ ഒരു ഫിഫ്റ്റിയും. ഇന്ത്യ യുവ പ്രതിഭയില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ ഇതിലും മികച്ച പ്രകടനം അദ്ദേഹം നടത്തേണ്ടതായുണ്ട്. ഇതേ പ്രകടനം തുടര്‍ന്നാല്‍ അധികനാള്‍ മുന്നോട്ട് പോകാന്‍ ഗില്ലിന് സാധിച്ചേക്കില്ല.
ക്യാപ്റ്റന്മാരായ പേസര്‍മാരെ അറിയാമോ?, ബ്രോഡ് മുതല്‍ ബുംറ വരെ, എട്ട് പേര്‍ ഇതാ

ചേതേശ്വര്‍ പുജാര
ഇംഗ്ലണ്ടിനെതിരേ എഡ്ജ്ബാസ്റ്റണില്‍ ഓപ്പണറായെത്തിയ ചേതേശ്വര്‍ പുജാരയുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ദക്ഷിണാഫ്രിക്കയില്‍ 6 ഇന്നിങ്‌സില്‍ നിന്ന് 21ന് താഴെ ശരാശരിയില്‍ 124 റണ്‍സാണ് പുജാര നേടിയത്. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടെങ്കിലും കൗണ്ടി ക്രിക്കറ്റില്‍ മിന്നി അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി.

ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിങ്‌സില്‍ ഫിഫ്റ്റി നേടിയെങ്കിലും പുജാരയില്‍ നിന്ന് അതിലുമേറെ പ്രതീക്ഷിക്കുന്നു. അവസാന വര്‍ഷം 10 ടെസ്റ്റ് കളിച്ച അദ്ദേഹം 20 ഇന്നിങ്‌സില്‍ നിന്ന് 27.63 ശരാശരിയില്‍ നേടിയത് 525 റണ്‍സാണ്. ഇതില്‍ നാല് ഫിഫ്റ്റിയും ഉള്‍പ്പെടും. ഹോം ടെസ്റ്റിനെക്കാള്‍ മികച്ച പ്രകടനം വിദേശച്ച് അദ്ദേഹം കാഴ്ചവെച്ചെങ്കിലും നിലവിലെ പ്രകടനംകൊണ്ട് മുന്നോട്ട് പോവുക പ്രയാസം.

വിരാട് കോലി
മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമാണ് വിരാട് കോലി. ഒരു കാലത്ത് ഇന്ത്യയുടെ ബാറ്റിങ്ങിലെ നട്ടെല്ലാണ് കോലിയെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്. എഡ്ജ്ബാസ്റ്റണില്‍ നിരാശപ്പെടുത്തിയതോടെ കോലിയുടെ ടീമിലെ സ്ഥാനം പോലും ചോദ്യം ഉയര്‍ത്തുകയാണ്. അവസാന വര്‍ഷം 10 ടെസ്റ്റാണ് അദ്ദേഹം കളിച്ചത്.

മൂന്ന് ഹോം മത്സരവും 7 എവേ മത്സരവും. നാട്ടില്‍ 117 റണ്‍സാണ് അദ്ദേഹം നേടിയത്. ശരാശരി 23.4. ഒരു ഫിഫ്റ്റി പോലുമില്ല. എവേ മത്സരത്തില്‍ 410 റണ്‍സ് നേടി. 31.53 ശരാശരിയില്‍ കളിച്ച അദ്ദേഹം മൂന്ന് ഫിഫ്റ്റിയാണ് നേടിയത്. കോലിയെപ്പോലൊരു മികച്ച താരത്തില്‍ നിന്ന് ഇതിലുമേറെ ഇന്ത്യ പ്രതീക്ഷിക്കുന്നു.

ഹനുമ വിഹാരി
മധ്യനിരയില്‍ ഇന്ത്യ പരിഗണിച്ചിരുന്ന ഹനുമ വിഹാരിക്ക് എഡ്ജ്ബാസ്റ്റണില്‍ മൂന്നാം നമ്പറിലാണ് ഇന്ത്യ അവസരം നല്‍കിയത്. മധ്യനിരയിലെ മികവ് ടോപ് ഓഡറില്‍ നടത്താന്‍ അദ്ദേഹത്തിനായില്ല. കഴിഞ്ഞ വര്‍ഷം നാല് മത്സരമാണ് അദ്ദേഹം കളിച്ചത്. രണ്ട് ഹോം മാച്ചില്‍ നിന്ന് 41.33 ശരാശരിയില്‍ 124 റണ്‍സും രണ്ട് ഏവേ മത്സരത്തില്‍ നിന്ന് 30.33 ശരാശരിയില്‍ 91 റണ്‍സും. ഒരു ഫിഫ്റ്റിയാണ് ഇക്കാലയളവില്‍ നേടിയത്. ഇനി ടോപ് ഓഡറിലേക്ക് വിഹാരിയെ പരിഗണിക്കരുത്. മധ്യനിരയില്‍ത്തന്നെയാണ് അദ്ദേഹം കേമനെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പരിക്കില്‍ കുടുങ്ങി രാഹുല്‍, വിന്‍ഡീസ് പരമ്പരയും ഏഷ്യാ കപ്പും നഷ്ടമായേക്കും, വന്‍ തിരിച്ചടി

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍
ഇന്ത്യക്ക് വിശ്വാസം ഉള്ള രണ്ട് ടോപ് ഓഡര്‍ താരങ്ങളായി രോഹിത് ശര്‍മയേയും കെ എല്‍ രാഹുലിനേയും വിശേഷിപ്പിക്കാം. രണ്ട് ഓപ്പണര്‍മാരും സമീപകാലത്തായി ഇന്ത്യക്കായി മികച്ച പ്രകടനമാണ് ടെസ്റ്റില്‍ കാഴ്ചവെക്കുന്നത്. രണ്ട് പേര്‍ക്കും എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കളിക്കാനാവാത്തത് ഇന്ത്യയെ എത്രമാത്രം പ്രതികൂലമായി ബാധിച്ചു എന്നതില്‍ നിന്ന് തന്നെ ഇരുവരുടെയും പ്രാധാന്യം എത്രത്തോളമെന്ന് വ്യക്തം. ഈ രണ്ട് പേരെ ഇന്ത്യക്ക് വളരെയധികം ആശ്രയിക്കേണ്ടി വരുന്നു. ഇതിലൊരു മാറ്റമാണ് വേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications