IND vs ENG: പറക്കും ബുംറ, സ്റ്റോക്‌സിനെ പുറത്താക്കി തകര്‍പ്പന്‍ ക്യാച്ച്, അമ്പരന്ന് ക്രിക്കറ്റ് ലോകം

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം തകര്‍പ്പന്‍ ക്യാച്ചുമായി ഞെട്ടിച്ച് ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ. ശര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സേ്റ്റാക്‌സിനെ പുറത്താക്കാനാണ് ബുംറയുടെ ഗംഭീര ക്യാച്ച്. 38ാം ഓവറിലാണ് ഈ മനോഹര ക്യാച്ച് പിറന്നത്. ഓവറിലെ മൂന്നാം പന്തില്‍ മിഡ് ഓഫിലെത്തിയ ക്യാച്ച് ബുംറ പാഴാക്കിയിരുന്നു. എന്നാല്‍ നാലാം പന്തില്‍ വീണ്ടും മിഡ് ഓഫിലേക്കെത്തിയ പന്തിനെ ഡൈവിങ് ക്യാച്ചിലൂടെയാണ് ബുംറ കൈയിലൊതുക്കിയത്.
നേരത്തെ മുഹമ്മദ് ഷമിയുടെ ഓവറില്‍ ശര്‍ദുല്‍ ഠാക്കൂര്‍ സ്‌റ്റോക്‌സിന്റെ ക്യാച്ച് പാഴാക്കിയിരുന്നു. അപകടകാരിയായ സ്റ്റോക്‌സിനെ രണ്ട് തവണ കൈവിട്ട ശേഷമാണ് ബുംറ കൈപ്പിടിയിലൊതുക്കിയത്. 36 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറികള്‍ ഉള്‍പ്പെടെ 25 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്. 66 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്‌റ്റോക്‌സും ചേര്‍ന്ന് ആറാം വിക്കറ്റില്‍ സൃഷ്ടിച്ചത്.

രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ട് അപകടകരമായി മുന്നോട്ട് പോകവെയാണ് ശര്‍ദുല്‍ ഠാക്കൂര്‍ കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാം ദിനം മഴമൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 എന്ന നിലയിലാണ്. ജോണി ബെയര്‍സ്റ്റോയുടെ (91*) ബാറ്റിങ്ങാണ് ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുന്നത്. സാം ബില്ലിങ്‌സും (7*) ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം ക്രീസിലുണ്ട്.
നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 216 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്. ജോണി ബെയര്‍സ്റ്റോ എത്ര നേരം ക്രീസില്‍ നില്‍ക്കുന്നു എന്നതിനനുസരിച്ചാവും മത്സരത്തിന്റെ ഗതി. ബെയര്‍സ്റ്റോ ഇതേ മികവ് തുടര്‍ന്നാല്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റാനുള്ള സാധ്യതകളുണ്ട്. സാം ബില്ലിങ്‌സും നിലയുറപ്പിച്ചതിനാല്‍ രണ്ടാം സെക്ഷന്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാവും.
15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. 98ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ റിഷഭ് പന്ത് (146) രവീന്ദ്ര ജഡേജ (104) എന്നിവരുടെ പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 222 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ ആറാം വിക്കറ്റില്‍ സൃഷ്ടിച്ചത്. ഏഴാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയും സാം ബില്ലിങ്‌സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചെടുക്കുമോയെന്നത് കണ്ടറിയാം.
'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും തിളങ്ങാനായില്ല. ടോപ് ഓഡറിനെ എറിഞ്ഞൊതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. അലക്‌സ് ഹീല്‍സ് (6), സാക് ക്രോളി (9), ഒല്ലി പോപ്പ് (10), ജോ റൂട്ട് (31), ജാക് ലീച്ച് (0) എന്നിവരെല്ലാം കാര്യമായ പ്രകടനം നടത്താതെ മടങ്ങി. നായകന്‍ ബെന്‍ സ്‌റ്റോക്‌സിനും (25) വലിയ സ്‌കോറിലേക്ക് ഉയരാനായില്ല.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുമായി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിച്ചെങ്കിലും ബെയര്‍സ്റ്റോ ഇന്ത്യയെ തിരിച്ചാക്രമിച്ച് വിറപ്പിക്കുകയാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications