IND vs BAN: ഈ വര്‍ഷം ഇന്ത്യ ദുരന്തം! എട്ട് പരമ്പരകള്‍ 'പൊട്ടി', ടീമിന് പിഴക്കുന്നതെവിടെ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറ്റവും മോശം വര്‍ഷങ്ങളിലൊന്നായാണ് 2022 കടന്ന് പോകുന്നത്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ചേര്‍ന്നപ്പോള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകളായിരുന്നു മുന്നിലുണ്ടായിരുന്നതെങ്കിലും അതെല്ലാം തെറ്റുന്ന തരത്തിലാണ് ടീമിന്റെ പോക്ക്. 2021ലെ ടി20 ലോകകപ്പിന് ശേഷമാണ് രോഹിത് നായകസ്ഥാനത്തേക്കും ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കുമെത്തുന്നത്.
രണ്ട് പേരുടെയും പദ്ധതികളിലെ പാളിച്ചകളാണ് ഇന്ത്യക്ക് തിരിച്ചടി നല്‍കുന്നതെന്ന് പറയാം. 2023ലെ ഏകദിന ലോകകപ്പ് വരെ പോലും ഈ കൂട്ടുകെട്ട് മുന്നോട്ട് പോകുമോയെന്ന് പറയാനാവാത്ത അവസ്ഥയാണ്. ബംഗ്ലാദേശിനോട് പരമ്പര തോല്‍ക്കുകയും ചെയ്തതോടെ വലിയ വിമര്‍ശനം ഇന്ത്യ നേരിടുകയാണ്. താരസമ്പത്തിന് കുറവില്ലാത്ത ഇന്ത്യക്ക് എല്ലാ സാങ്കേതിക സഹായവും നല്‍കിയിട്ടും പ്രകടനം മോശമാവുന്നതിന്റെ കാരണമാണ് വ്യക്തമാവാത്തത്. ഈ വര്‍ഷം ഇന്ത്യക്ക് തിരിച്ചടി നേരിട്ട പരമ്പരകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പര തോറ്റു
ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര 2-1ന് തോറ്റു. കേപ്ടൗണില്‍ നടന്ന ആദ്യ മത്സരത്തിലെ ജയത്തിന് ശേഷമാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയത്. ഈ പരമ്പരയിലൂടെയാണ് വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം രാജിവെച്ചത്. കെ എല്‍ രാഹുലാണ് പകരം ഇന്ത്യയെ നയിച്ചത്. ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന പരമ്പരയാണിതെന്ന് പറയാം.
Also Read: IND vs BAN: ഇന്ത്യക്ക് പിഴച്ചതെവിടെ? ആദ്യ മത്സരത്തിലെ അതേ കാരണം! ചൂണ്ടിക്കാട്ടി രോഹിത്

ഇംഗ്ലണ്ടിനോട് തോറ്റു
വിരാട് കോലിക്ക് കീഴിലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ ആരംഭിച്ചത്. നാല് മത്സരമായപ്പോഴേക്കും പരമ്പര നിര്‍ത്തിവെക്കേണ്ടിവരികയും ഒരു മത്സരം പിന്നീട് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരേ പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നതെങ്കിലും സുവര്‍ണ്ണാവസരം ഇന്ത്യ കൈവിട്ടു. ജസ്പ്രീത് ബുംറക്ക് കീഴിലിറങ്ങിയ ഇന്ത്യ വിജയം കൈവിട്ടു കളയുകയായിരുന്നു. 2-2 സമനിലയിലാണ് പരമ്പര കലാശിച്ചത്.

ദക്ഷിണാഫ്രിക്കയോട് ഏകദിന പരമ്പര തോറ്റു
ദക്ഷിണാഫ്രിക്കയോട് മൂന്ന് മത്സര ഏകദിന പരമ്പര 3-0ന് ഇന്ത്യ തോറ്റിരുന്നു. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയും വമ്പന്‍ തോല്‍വിയും. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനായില്ലെന്ന് തന്നെ പറയാം. ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടി20 പരമ്പര കളിക്കാനെത്തിയപ്പോള്‍ 2-2 സമനിലയോടെയാണ് ഇരു കൂട്ടരും കളം പിരിഞ്ഞത്. റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ പരമ്പര തോറ്റതെന്ന് പറയാം. ആദ്യ രണ്ട് മത്സരവും ഇന്ത്യ തോറ്റപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരവും ജയിച്ച് ഇന്ത്യ തിരിച്ചെത്തിയെങ്കിലും അവസാന മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചതോടെ ഇന്ത്യക്ക് 2-2 സമനില പങ്കിടേണ്ടി വരികയായിരുന്നു.

ടി20 ലോകകപ്പിലെ തോല്‍വി
ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയ ഇന്ത്യയെ ഇംഗ്ലണ്ട് 10 വിക്കറ്റിനാണ് തകര്‍ത്തത്. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കിയ തോല്‍വിയാണിത്. വലിയ കരുത്തരെന്ന് പറയുമ്പോഴും ഇന്ത്യക്ക് വലിയ ദൗര്‍ബല്യങ്ങളുണ്ടെന്ന് തുറന്ന് കാട്ടുന്ന തോല്‍വിയായിരുന്നു ഇതെന്ന് പറയാം. രോഹിത് ശര്‍മയെപ്പോലെ ടി20യില്‍ മികച്ച റെക്കോഡുള്ള നായകന്‍ ഒപ്പമുണ്ടായിട്ടും ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ലെന്നത് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.

ന്യൂസീലന്‍ഡിനോട് തോറ്റു
ബംഗ്ലാദേശ് പരമ്പരക്ക് മുമ്പ് ഇന്ത്യ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയാണ് കളിച്ചത്. ആദ്യ മത്സരം കിവീസ് ജയിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരവും മഴ കളിച്ചുപോയി. ഇതോടെ മൂന്ന് മത്സര പരമ്പര 1-0ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി. ഇപ്പോഴിതാ ബംഗ്ലാദേശിനോടും തോറ്റിരിക്കുകയാണ്. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരവും തോറ്റതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായെന്ന് ഉറപ്പ്. മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ആശ്വാസ ജയം നേടാന്‍ സാധിക്കുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications