For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 54 ബോളില്‍ 22, ഇതാണോ അഗ്രസീവ് ബാറ്റിങ്? രാഹുല്‍ ചതിയന്‍!

ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുലിനു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും. നേരത്തേ ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പിന്തരുന്ന അറ്റാക്കിങ് ശൈലിയിലുള്ള ക്രിക്കറ്റ് കളിക്കുമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ ഇതിന്റെ നേര്‍വിപരീതമായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ രാഹുലിനെതിരേ പലരും രംഗത്തുവന്നത്.

പരിക്കിനെ തുടര്‍ന്നു നായകന്‍ രോഹിത് ശര്‍മയ്ക്കു പിന്‍മാറേണ്ടി വന്നതോടെയാണ് ഈ ടെസ്റ്റില്‍ രാഹുലിന് ക്യാപ്റ്റനായി നറുക്കുവീണത്. ടോസ് ലഭിച്ച അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

രാഹുലിന്റെ പ്രകടനം

രാഹുലിന്റെ പ്രകടനം

കെഎല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ് ഇന്ത്യക്കു വേണ്ടി ഈ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഈ ജോടിക്കു പ്രതീക്ഷിച്ചതു പോലെയൊരു തുടക്കം ടീമിനു നല്‍കാനായില്ല. നാലു റണ്‍സിന്റെ ഇടവേളയിലാണ് രാഹുലും ഗില്ലും പുറത്താത്.

ഗില്‍ 20 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ രാഹുലിനു നേടാനായത് 22 റണ്‍സ് മാത്രമാണ്. 54 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു മൂന്നു ബൗണ്ടറികള്‍ മാത്രമേ നേടാനായുള്ളൂ. 40.74 ന്ന മോശം സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.

രാഹുല്‍ ചതിയന്‍

രാഹുല്‍ ചതിയന്‍

കെഎല്‍ എന്തൊരു ചതിയനായ വ്യക്തിയാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ഞങ്ങള്‍ അഗ്രസീവ് ക്രിക്കറ്റ് കളിക്കുമെന്നായിരുന്നു ഇയാള്‍ നേരത്തേ പറഞ്ഞത്. പക്ഷെ 54 ബോളില്‍ 22 റണ്‍സ് മാത്രമെുത്ത് പുറത്തായിരിക്കുകയാണെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

Also Read: സെല്‍ഫിഷ് താരങ്ങള്‍, സ്വന്തം നേട്ടത്തിനായി രാജ്യത്തെ തോല്‍പ്പിച്ചു, ഇന്ത്യയുടെ അഞ്ച് പേര്‍

എവിടെയാണ് ആക്രമണോത്സുകത

എവിടെയാണ് ആക്രമണോത്സുകത

എവിടെയാണ് കെഎല്‍ രാഹുല്‍ നേരത്തേ ഉറപ്പ് നല്‍കിയ ആക്രമണോത്സുകതയെന്നായിരുന്നു ഒരു യൂസര്‍ തുറന്നടിച്ചത്.
പ്രീമാച്ച് വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചതു പോലെ എന്തൊരു അഗ്രസീവായ ബാറ്റിങായിരുന്നു കെഎല്‍ രാഹുല്‍ കാഴ്ചവച്ചതെന്നു ഒരു യൂസര്‍ പരിഹസിച്ചു.

ബാസ്‌ബോള്‍ വാക്കുകളില്‍ മാത്രം

ബാസ്‌ബോള്‍ വാക്കുകളില്‍ മാത്രം

ഇംഗ്ലണ്ടിന്റെ ശൈലിയായ ബാസ്‌ബോളിനെക്കുറിച്ച് അവര്‍ പറയുക മാത്രമേ ചെയ്യാറുള്ളൂ. കളിക്കുക ഓള്‍ഡ് സ്‌കൂള്‍ ശൈലിയില്‍ തന്നെയായിരിക്കുമെന്ന് ഒരു യൂസര്‍ കുറിച്ചു.

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും വലിയ കോമാളിയാണ് കെഎല്‍ രാഹുലെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.

Also Read: IND vs BAN: വിറച്ച് ഇന്ത്യന്‍ ടോപ് ഓഡര്‍, രാഹുലും ഗില്ലും കോലിയും ഫ്‌ളോപ്പ്, തുടക്കം മോശം

ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിക്കുന്നു

ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിക്കുന്നു

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഇന്ത്യയെ മുന്നില്‍ നിന്നു നയിക്കുകയാണ്. ഒരിക്കല്‍ക്കൂടി വളരെയധികം പ്രചോദനം നല്‍കുന്ന ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ അതിശയിപ്പിക്കുന്ന ഈ സേവകന്റെ പേരില്‍ ബിസിസിഐ ഒരു സ്റ്റാന്‍ഡുണ്ടാക്കണമെന്ന് ഒരു യൂസര്‍ പരിഹാസരൂപേണ കുറിച്ചു.
ഇതാണ് കെഎല്‍ രാഹുല്‍ നേരത്തേ ഉറപ്പ് നല്‍കിയ അഗ്രസീവ് ക്രിക്കറ്റ്. ഇയാള്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത് പോലും വരാന്‍ പാടില്ലെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

ഏതാണ് ക്വാട്ട?

ഏതാണ് ക്വാട്ട?

ഇന്ത്യന്‍ ടീമില്‍ ഏതാണ് കെഎല്‍ രാഹുലിന്റെ ക്വാട്ട? ഒരിക്കലും അത് അവസാനിക്കുന്നതേയില്ല. ഇത്രയും മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ഒരാളെയാണ് ഇപ്പോള്‍ ഇന്ത്യ ടീമിന്റെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചിരിക്കുന്നതെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

ഇന്ത്യന്‍ ടീമില്‍ നിന്നും അഗ്രസീവ് ക്രിക്കറ്റുണ്ടാവുമെന്ന് കെഎല്‍ രാഹുല്‍ പറഞ്ഞത് തന്നെ സംഭവിക്കുകയാണ്. നമ്മള്‍ ഇപ്പോഴിത് കണ്ടുകൊണ്ടിരിക്കുകയാണ്. രാഹുലിനെ സംബന്ധിച്ച് 2.5 ഇക്കോണമി റേറ്റില്‍ കളിക്കുന്നതാണ് അഗ്രസീവ് ക്രിക്കറ്റ്. ഞങ്ങള്‍ ഇതിനു തയ്യാറുമാണെന്നും ഒരു യൂസര്‍ കുറിച്ചു.

Story first published: Wednesday, December 14, 2022, 16:36 [IST]
Other articles published on Dec 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+