IND vs BAN: ഇതു പോലെ അവസരം ഇനി കിട്ടില്ല, ബംഗ്ലാദേശ് ഇന്ത്യയെ നാണംകെടുത്തും!

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ശനിയാഴ്ച നടക്കാനിരിക്കെ വന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. രണ്ടു മല്‍സരങ്ങളും തോറ്റ ഇന്ത്യ ഇതിനകം പരമ്പര കൈവിട്ടുകഴിഞ്ഞു. അതുകൊണ്ടു തന്നെ അവസാന കളിയെങ്കലിലും ജയിച്ച് മാനം കാക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
ആദ്യ ഏകദിനത്തില്‍ വിജയത്തിന്റെ അരികില്‍ വരെയെത്തിയ ശേഷമായിരുന്നു ഇന്ത്യ കളി കൈവിട്ടത്. ഒരു വിക്കറ്റിനായിരുന്നു ത്രില്ലറില്‍ ആതിഥേയരുടെ വിജയം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പൊരുതിനോക്കിയെങ്കിലും അഞ്ചു റണ്‍സിന്റെ തോല്‍വിയിലേക്കു വീഴുകയായിരുന്നു. മൂന്നാമങ്കത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനത്തോടെ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

നാട്ടില്‍ മികച്ച റെക്കോര്‍ഡ്
ഏകദിനത്തില്‍ ബംഗ്ലാദേശിനു നാട്ടില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. സിംബാബ്‌വെയ്‌ക്കെതിരായ 1-2ന്റെ തോല്‍വി മാറ്റിനിര്‍ത്തിയാല്‍ നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേയെല്ലാം പരമ്പര വിജയം ആഘോഷിച്ചിട്ടുണ്ട്.
സ്ഥിരം ക്യാപ്റ്റനും ഓപ്പറുമായ തമീം ഇഖ്ബാല്‍, പേസര്‍ ടസ്‌കിന്‍ എന്നിവരെ ഇന്ത്യക്കെതിരായ ഈ പരമ്പരയില്‍ ബംഗ്ലാദേശിനു നഷ്ടമായിരുന്നു. എന്നിട്ടും മിന്നുന്ന പ്രകടനത്തോടെ പരമ്പര വരുതിയിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. 2015ലെ അവസാനത്തെ പര്യടനത്തിലും ഇന്ത്യക്കെതിരായ പരമ്പര ബംഗ്ലാദേശ് കൈക്കലാക്കിയിരുന്നു.

തൂത്തുവാരാന്‍ ശ്രമിക്കും
ഇന്ത്യയുമായുള്ള മൂന്നാം ഏകദിനത്തെ ബംഗ്ലാദേശേ് ലാഘവത്തോടെ സമീപിക്കില്ലെന്നും തൂത്തുവാരുക തന്നെയായിരിക്കും അവരുടെ ലക്ഷ്യമെന്നും ദിനേശ് കാര്‍ത്തിക് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയെ തീര്‍ക്കാന്‍ തന്നെയായിരിക്കും ബംഗ്ലാദേശ് തീര്‍ച്ചയായും ശ്രമിക്കുക. ഇന്ത്യയെ 3-0നു ഒരു പരമ്പരയില്‍ പരാജയപ്പെടുത്താനുള്ള അവസരം അവര്‍ക്കു എല്ലായ്‌പ്പോഴും ലഭിക്കുന്നതല്ല. അതുകൊണ്ടു തന്നെ അത്തരമൊരു അപൂര്‍വ്വ അവസരം ലഭിച്ചാല്‍ ബംഗ്ലാദേശ് അതിനു വേണ്ടി നന്നായി ശ്രമിക്കുമെന്നുറപ്പാണെന്നും കാര്‍ത്തിക് വ്യക്തമാക്കി.
Also Read:IND vs BAN: ഇന്ത്യയുടെ 'ബംഗാളി', ഒറ്റക്ക് പൊരുതും! പക്ഷെ ശ്രേയസ് ലോകകപ്പ് കളിക്കുമോ?

കഴിഞ്ഞ തവണ സാധിച്ചില്ല
2015ലെ കഴിഞ്ഞ പര്യടനത്തിലെ ഏകദിന പരമ്പരയിലും ഇന്ത്യയെ തൂത്തുവാരാന്‍ ബംഗ്ലാദേശിനു അവസരം ലഭിച്ചിരുന്നു. അന്നു ആദ്യത്തെ രണ്ടു കളികളും ജയിച്ച് ബംഗ്ലാ കടുവകള്‍ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് കരസ്ഥമാക്കിയിരുന്നു. പക്ഷെ തൂത്തുവാരുകയെന്ന മോഹ നടന്നില്ല. 77 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ഇന്ത്യ നാണക്കേട് ഒഴിവാക്കുകയായിരുന്നു. എങ്കിലും ഇന്ത്യക്കെതിരേ കന്നി ഏകദിന പരമ്പര വിജയമായിരുന്നു ബംഗ്ലാദേശ് അന്നു ആഘോഷിച്ചത്.

ടീമില്‍ മാറ്റമുണ്ടാവും
ഇന്ത്യയുമായുള്ള അവസാന ഏകദിനത്തിലെ ബംഗ്ലാദേശ് ടീമില്‍ ചില മാറ്റങ്ങളുണ്ടാവുമെന്നു ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെട്ടു. പേസര്‍ എബാദത്ത് ഹുസൈന്‍ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും ടീമിന്റെ ഭാഗമായിതിനാല്‍ അവസാന ഏകദിനം കളിക്കാനിടയില്ലെന്നു ഡിക്കെ പറഞ്ഞു.
ടെസ്റ്റ് പരമ്പരയില്‍ എബാദത്ത് ഉറപ്പായും കളിക്കും. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പരമ്പരയില്‍ ഫ്രഷായി നിലനിര്‍ത്തുകയായിരിക്കും ബംഗ്ലാേദശിന്റെ ലക്ഷ്യം. എബാദത്തിനു വിശ്രമം നല്‍കുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ അവസാന ഏകദിനത്തിലെ ബംഗ്ലാദേശ് ടീമില്‍ മറ്റു മാറ്റങ്ങളുണ്ടാവാന്‍ ഇടയില്ലെന്നും കാര്‍ത്തിക് നിരീക്ഷിച്ചു.
Also Read:IPL 2023: വമ്പന്‍ നിയമമാറ്റവുമായി ബിസിസിഐ, ഇംപാക്ട് പ്ലെയറെ എങ്ങനെ ഇറക്കാം? അറിയാം

ഇന്ത്യന്‍ സാധ്യതാ ഇലവന്‍
പരിക്കു കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല. പകരം കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുക. ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍ എന്നിവരും പരിക്കിന്റെ പിടിയിലാണ്.
സാധ്യതാ ഇലവന്‍- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications