For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഇന്ത്യയുടെ 'ബംഗാളി', ഒറ്റക്ക് പൊരുതും! പക്ഷെ ശ്രേയസ് ലോകകപ്പ് കളിക്കുമോ?

2023ലെ ഏകദിന ലോകകപ്പില്‍ ശ്രേയസ് ഇന്ത്യയുടെ പ്ലേയിങ് 11 പുറത്തിരുന്നാലും അത്ഭുതപ്പെടാനാവില്ല

1

മുംബൈ: ഇന്ത്യയുടെ ഏകദിന ടീമില്‍ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാനായാണ് ശ്രേയസ് അയ്യര്‍ മുന്നോട്ട് പോകുന്നത്. നാലാം നമ്പറിലും മൂന്നാം നമ്പറിലുമെല്ലാം വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് ശ്രേയസ്. ഇന്ത്യക്കായി മിന്നും പ്രകടനം നടത്തുമ്പോഴും ടീമില്‍ ശ്രേയസിന് സ്ഥാനം ഉറപ്പില്ലെന്ന് പറയാം. 2023ലെ ഏകദിന ലോകകപ്പില്‍ ശ്രേയസ് ഇന്ത്യയുടെ പ്ലേയിങ് 11 പുറത്തിരുന്നാലും അത്ഭുതപ്പെടാനാവില്ല.

ഇന്ത്യയുടെ പ്രധാന കരുത്തും പ്രശ്‌നവും താരസമ്പത്ത് തന്നെയാണ്. മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കുമ്പോള്‍ നാലാം നമ്പറില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ പിന്തുണച്ചേക്കും. സൂര്യകുമാര്‍ യാദവിന്റെ പ്രകടനം ടി20യില്‍ ഗംഭീരമാണെങ്കിലും ഏകദിനത്തില്‍ അത്ര പോരെന്ന് തന്നെ പറയാം. സൂര്യയെക്കാള്‍ അനുഭവസമ്പത്ത് ശ്രേയസിനുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം അന്തിമമാവും. ശ്രേയസ് കളിക്കുന്നത് ഇന്ത്യയെ മറ്റ് പല തരത്തിലും ഗുണം ചെയ്യും. എങ്ങനെയെന്ന് നോക്കാം.

ടോപ് ത്രീക്ക് കൂടുതല്‍ ആശ്വാസം

ടോപ് ത്രീക്ക് കൂടുതല്‍ ആശ്വാസം

നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ മികവ് കാട്ടുന്നത് ഇന്ത്യയുടെ ടോപ് ത്രീക്ക് വളരെയധികം ഗുണം ചെയ്യും. നിലവില്‍ ഇന്ത്യയുടെ ടോപ് ത്രീയുടെ പ്രകടനം അത്ര മികച്ചതല്ല. രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് പഴയ മികവ് കാട്ടുന്നില്ല. കൂടാതെ വിരാട് കോലിക്കും ഫോമില്ല. ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് മത്സരത്തിലും കോലിക്കും ധവാനും തിളങ്ങാനായിരുന്നില്ല. എന്നാല്‍ ശ്രേയസ് അവസരം മുതലാക്കി കസറുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ശ്രേയസ് പ്ലേയിങ് 11ലുള്ളത് ഇന്ത്യയുടെ ടോപ് ത്രീക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. അതുകൊണ്ട് തന്നെ ലോകകപ്പിലും ശ്രേയസ് ഇന്ത്യയുടെ നാലാം നമ്പറില്‍ ഉണ്ടാവണം.

Also Read: IPL 2023: അവസാന സീസണില്‍ ഫ്‌ളോപ്പ്, ഇവരുടെ പ്രതിഫലം കുറയും, അഞ്ച് താരങ്ങളിതാ

സൂര്യയെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാം

സൂര്യയെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാം

ക്ഷമയോടെ ബാറ്റുചെയ്യുക സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ച് പ്രയാസമാണ്. വലിയ ഷോട്ടുകള്‍ കളിച്ച് മുന്നേറാനാണ് താരത്തിന് കൂടുതല്‍ താല്‍പര്യം. ഈ സാഹചര്യത്തില്‍ ഇന്ത്യ നാലാം നമ്പറില്‍ സൂര്യകുമാറിനെ കളിപ്പിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. എന്നാല്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് റണ്‍സുയര്‍ത്താന്‍ സൂര്യക്ക് സാധിക്കും. അതുകൊണ്ട് തന്നെ അഞ്ചാം നമ്പറിലേക്ക് സൂര്യയെ പരിഗണിക്കാം. സൂര്യയുടെ വെടിക്കെട്ട് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിക്കാന്‍ സഹായിക്കും. എന്നാല്‍ സൂര്യക്ക് വേണ്ടി ശ്രേയസിനെ തഴയുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല.

റിഷഭിനും രാഹുലിനും എളുപ്പമാവില്ല

റിഷഭിനും രാഹുലിനും എളുപ്പമാവില്ല

ഇന്ത്യയുടെ ഏകദിന വിക്കറ്റ് കീപ്പറായി ആരെന്നതാണ് മറ്റൊരു പ്രശ്‌നം. ശ്രേയസ് നാലാം നമ്പറില്‍ കളിച്ചാല്‍ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരെ എവിടെ കളിപ്പിക്കുമെന്നതാണ് ചോദ്യം. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കളിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ രാഹുല്‍, റിഷഭ് എന്നിവരിലാരെന്ന ചോദ്യമുയരും. ടോപ് ഓഡര്‍ താരമായ രാഹുലിനെ മധ്യനിരയിലേക്കെത്തിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. അതേ സമയം റിഷഭിനെ പരിഗണിച്ചാല്‍ ഫോം പ്രശ്‌നം. അങ്ങനെ വരുമ്പോള്‍ ശ്രേയസിനെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ശ്രേയസിനെ ഏകദിന നായകനാക്കാം

ശ്രേയസിനെ ഏകദിന നായകനാക്കാം

ഇന്ത്യയുടെ ഏകദിന നായകസ്ഥാനം അധികം വൈകാതെ രോഹിത് ശര്‍മക്ക് നഷ്ടമായേക്കും. 2022ലെ ഏകദിന ലോകകപ്പിന് ശേഷം രോഹിത് നായകനായി തുടരാന്‍ സാധ്യത വളരെ കുറവ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പുതിയ ഏകദിന നായകനായി പരിഗണിക്കാന്‍ സാധിക്കുന്നവരിലൊരാള്‍ ശ്രേയസ് അയ്യരാണ്. ഇന്ത്യ എ ടീമിനെയും ഐപിഎല്‍ ടീമുകളെയും നയിച്ച് ശ്രേയസ് ഇതിനോടകം മികവ് കാട്ടിയിട്ടുള്ളതാണ്. ശാന്തതയോടെ ടീമിനെ മുന്നോട്ട് നയിക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. ഇന്ത്യ കെ എല്‍ രാഹുലിനെ നായകനായി പരിഗണിക്കുന്നതിലും നല്ലത് ശ്രേയസ് അയ്യരെ ഇന്ത്യ ക്യാപ്റ്റനാക്കുന്നതാണ്.

Also Read: IND vs BAN: രാഹുല്‍ നയിക്കും, മൂന്നാം അങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം, സാധ്യതാ 11

ശ്രേയസിന്റെ സമീപകാല പ്രകടനങ്ങള്‍

ശ്രേയസിന്റെ സമീപകാല പ്രകടനങ്ങള്‍

ഈ കലണ്ടര്‍ വര്‍ഷം 16 ഏകദിനമാണ് ശ്രേയസ് ഇന്ത്യക്കായി കളിച്ചത്. 60.08 ശരാശരിയില്‍ 721 റണ്‍സും നേടി. 91.85 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ഇതില്‍ ആറ് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. അവസാന 11 ഇന്നിങ്‌സില്‍ നിന്ന് ഏഴ് തവണയാണ് ശ്രേയസ് 50ലധികം റണ്‍സ് നേടിയത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും അധികം ഫോമിലുള്ളത് ശ്രേയസ് അയ്യരാണ്. ഇതേ ഫോം തുടര്‍ന്നാല്‍ 2023ലെ ഏകദിന ലോകകപ്പിനുള്ള പ്ലേയിങ് 11 ശ്രേയസിനും ഇടം പ്രതീക്ഷിക്കാം.

Story first published: Friday, December 9, 2022, 11:44 [IST]
Other articles published on Dec 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+