Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഷാന്റോയെ സ്ലെഡ്ജ് ചെയ്ത് സിറാജ്, മറുപടി കടുപ്പം! ആരാധക പ്രതികരണങ്ങള്‍

1

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിനം ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 എന്ന സ്‌കോറും പടുത്തുയര്‍ത്തി. തുടക്കത്തിലേ ബംഗ്ലാദേശ് ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായെങ്കിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും കളി മറന്നു. മെഹതി ഹസന്‍ മിറാസിന്റെ (100*) സെഞ്ച്വറിയും മഹമ്മൂദുല്ലയുടെ (77) ഫിഫ്റ്റിയുമാണ് ബംഗ്ലാദേശിനെ മികച്ച നിലയിലേക്കെത്തിച്ചത്.

മത്സരത്തിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ബംഗ്ലാദേശ് ബാറ്റര്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും തമ്മിലുണ്ടായ വാക്കുതര്‍ക്കം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്. സിറാജ് ആക്രമണോത്സകതയില്‍ മുന്നിട്ട് നില്‍ക്കുന്ന താരങ്ങളിലൊരാളാണ്. ഷാന്റോയെ അനാവശ്യമായി സിറാജ് സ്ലെഡ്ജ് ചെയ്യുകയായിരുന്നു. ഇതിന് താരം നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലാണ്.

സംഭവം എട്ടാം ഓവറില്‍

സംഭവം എട്ടാം ഓവറില്‍

ബംഗ്ലാദേശ് ബാറ്റ് ചെയ്ത എട്ടാം ഓവറിലാണ് സംഭവം. സിറാജ് എറിഞ്ഞ ഓവറില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ക്രീസില്‍ നില്‍ക്കവെയാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. ഓവറിലെ നാലാം പന്തെറിഞ്ഞ ശേഷം സിറാജ് ഷാന്റോയെ നോക്കി പ്രകോപനപരമായ രീതിയില്‍ സംസാരിക്കുകയായിരുന്നു. രണ്ട് പേരും മുഖാമുഖം നോക്കി സ്ലെഡ്ജ് ചെയ്തു. സിറാജിനോട് കൂടുതല്‍ സംസാരിക്കാതിരുന്ന ഷാന്റോ ബൗണ്ടറിയോടെയാണ് സിറാജിന് മറുപടി നല്‍കിയത്. എന്തായാലും സിറാജിന്റെ സ്ലെഡ്ജിങ് വൈറലായിരിക്കുകയാണ്.

Also Read: കോലിക്ക് കീഴില്‍ കത്തിക്കയറി, രോഹിത് ക്യാപ്റ്റനായപ്പോഴേക്കും നിറം മങ്ങി! അഞ്ച് പേരിതാ

ബൗളിങ്ങില്‍ തിളങ്ങി സിറാജ്

ബൗളിങ്ങില്‍ തിളങ്ങി സിറാജ്

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനമാണ് സിറാജ് കാഴ്ചവെച്ചത്. ബംഗ്ലാദേശിന്റെ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കിയത് സിറാജായിരുന്നു. അനാമുല്‍ ഹഖിനെ (11) സിറാജ് എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ക്യാപ്റ്റന്‍ ലിറ്റന്‍ ദാസിനെ (7) സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. 39 റണ്‍സിനിടെ ബംഗ്ലാദേശിന്റെ രണ്ട് ഓപ്പണര്‍മാരും കൂടാരം കയറി. എന്നാല്‍ തുടക്കത്തിലേ മികവ് അവസാന ഓവറുകളില്‍ ആവര്‍ത്തിക്കാന്‍ സിറാജിനായില്ല. 10 ഓവറില്‍ 7.30 ഇക്കോണമിയില്‍ 73 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്.

ഷാന്റോയെ ഉമ്രാന്‍ മടക്കി

ഷാന്റോയെ ഉമ്രാന്‍ മടക്കി

35 പന്തുകള്‍ നേരിട്ട് 3 ബൗണ്ടറിയടക്കം 21 റണ്‍സ് നേടിയ ഷാന്റോയെ ഉമ്രാന്‍ മാലിക്കാണ് പുറത്താക്കിയത്. 151ന് മുകളില്‍ വേഗത്തിലുള്ള ഉമ്രാന്റെ പന്ത് ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഷാന്റോയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ബംഗ്ലാദേശിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ബൗളിങ്ങാണ് ഉമ്രാന്‍ കാഴ്ചവെച്ചത്. അതിവേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്റെ വേഗം ഷാക്കീബ് അല്‍ ഹസനെയടക്കം തുടക്കത്തിലേ വിറപ്പിച്ചെങ്കിലും അവസാന ഓവറുകളില്‍ നന്നായി തല്ലുവാങ്ങി.

സിറാജിനെ പിന്തുണച്ച് ആരാധകര്‍

സിറാജിനെ പിന്തുണച്ച് ആരാധകര്‍

ഷാന്റോയെ സ്ലെഡ്ജ് ചെയ്തതില്‍ സിറാജിനെ പിന്തുണച്ചാണ് ആരാധകര്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ താരങ്ങളില്‍ അധികമാരും കാട്ടാത്ത ആക്രമണോത്സകതയാണ് സിറാജ് കാട്ടിയതെന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലിക്ക് കീഴില്‍ ആര്‍സിബിക്കായി കളിച്ച് വളര്‍ന്നതാണ് സിറാജിന്റെ മികവിന് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യ ഇത്തരത്തില്‍ ആക്രമണോത്സകതയോടെ കളിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത്തിന് കീഴില്‍ ടീമിന്റെ ആക്രമണോത്സകത നഷ്ടപ്പെട്ടുവെന്നും ഇന്ത്യ സിറാജിനെപ്പോലെ ആക്രമണോത്സകത കാട്ടാന്‍ പഠിക്കണമെന്നുമെല്ലാം ആരാധകര്‍ പ്രതികരിക്കുന്നു.

Also Read: നാലാം നമ്പറില്‍ ഇപ്പോഴും ഇന്ത്യക്കുറപ്പില്ല, ആരെ പരിഗണിക്കും? അവസരം തേടുന്ന അഞ്ചുപേര്‍

ആര്‍സിബിയുടെ രക്തമെന്ന് ഫാന്‍സ്

ആര്‍സിബിയുടെ രക്തമെന്ന് ഫാന്‍സ്

ഐപിഎല്ലില്‍ ഇതുവരെ കപ്പടിക്കാത്ത നിരയാണെങ്കിലും ആര്‍സിബിക്ക് എപ്പോഴും വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്. വിരാട് കോലി നയിച്ചിരുന്ന ആര്‍സിബിക്ക് കീഴിലാണ് സിറാജ് കൂടുതല്‍ കളിച്ചത്. കോലിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് സിറാജ്. കോലിയുടെ ശൈലി സിറാജ് കണ്ട് പഠിക്കുന്നതാണെന്നാണ് ആര്‍സിബി ആരാധകര്‍ പറയുന്നത്. ആര്‍സിബി താരമാവുമ്പോള്‍ ഇത്രയെങ്കിലും ആക്രമണോത്സകത സിറാജ് കാട്ടണമെന്നും പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ആര്‍സിബി ഫാന്‍സ് പറയുന്നു.

Story first published: Wednesday, December 7, 2022, 18:32 [IST]
Other articles published on Dec 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+