Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: 7, 8, 3; ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പ്, എന്നിട്ടും സച്ചിനൊപ്പം ധവാന്‍!

ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ടീമില്‍ സ്ഥാനം നിലനിര്‍ത്താനും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിലേക്കു അവകാശവാദമുന്നയിക്കാനും അദ്ദേഹത്തിനു ഈ പരമ്പരയില്‍ മികച്ച ഇന്നിങ്‌സുകള്‍ ആവശ്യമായിരുന്നു. പക്ഷെ മൂന്ന് ഇന്നിങ്‌സുകളിലും ധവാന്‍ ദയനീയമായി പരാജയപ്പെട്ടു. നേരത്തേ ന്യൂസിലാന്‍ഡ് പര്യടനത്തിലും ബാറ്റിങില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി തീര്‍ന്നിരുന്നു.

മൂന്നു ഇന്നിങ്‌സുകളിലും ഒറ്റയക്ക സ്‌കോറുകള്‍ക്കാണ് ബംഗ്ലാദേശിനെതിരേ ധവാന്‍ പുറത്തായത്. പക്ഷെ ഇതു മുന്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം അദ്ദേഹത്തെ എത്തിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് അറിയാം.

സച്ചിനു ശേഷം ധവാന്‍

സച്ചിനു ശേഷം ധവാന്‍

ഏകദിന ചരിത്രമെടുത്താല്‍ നേരത്തേ ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമേ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ ഇന്നിങ്‌സുകളിലും ഒറ്റയക്ക സ്‌കോറില്‍ പുറത്തായിട്ടുള്ളൂ. ഇപ്പോള്‍ ശിഖര്‍ ധവാനും ഈ ലിസ്റ്റില്‍ അംഗമായി മാറിയിരിക്കുകയാണ്.
2009ല്‍ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ 5, 6, 7 എന്നിങ്ങനെയായിരുന്നു സച്ചിന്റെ സ്‌കോറുകള്‍. ധവാനാവട്ടെ ഈ പരമ്പരയില്‍ 7, 8, 3 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

സച്ചിന്റെ തിരിച്ചുവരവ്

സച്ചിന്റെ തിരിച്ചുവരവ്

ശ്രീലങ്കയുമായുള്ള അന്നത്തെ ഏകദിന പരമ്പരയിലെ ഫ്‌ളോപ്പ് ഷോയ്ക്കു ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഏകദിന ക്രിക്കറ്റിലെ തന്നെ കന്നി ഡബിള്‍ സെഞ്ച്വറിയും അദ്ദേഹം പിന്നീട് കുറിച്ചിരുന്നു. ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കു ശേഷം 163* (ന്യൂസിലാന്‍ഡ്), 138 (ശ്രീലങ്ക), 175 (ഓസ്‌ട്രേലിയ), 200* (സൗത്താഫ്രിക്ക) എന്നിങ്ങനെ വമ്പന്‍ ഇന്നിങ്‌സുകള്‍ സച്ചിന്‍ കളിച്ചിരുന്നു.
ശിഖര്‍ ധവാനും ഇനിയുള്ള പരമ്പരകളില്‍ സമാനമായൊരു തിരിച്ചുവരവ് നടത്തുമോയെന്നാണ് അറിയാനുള്ളത്. പക്ഷെ മികച്ച യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തിരിക്കുന്നതിനാല്‍ ധവാന് ഇനി അവസരം നല്‍കുമോയെന്നതാണ് സംശയം.

Also Read: IND vs BAN: അടുത്ത കോലി അവനാണ്, വിജയത്തിലേക്ക് ഒറ്റക്ക് നയിക്കാനാവും- ചൂണ്ടിക്കാട്ടി ഡികെ

ഇന്ത്യക്കു ബാറ്റിങ്

ഇന്ത്യക്കു ബാറ്റിങ്

ബംഗ്ലാദേശുമായുള്ള അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുകയാണ് ഇന്ത്യ. പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പകരം ഇഷാന്‍ കിഷനാണ് ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളി. അഞ്ചാം ഓവറിലെ ആദ്യ ബോളില്‍ ടീം സ്‌കോര്‍ 15ല്‍ വച്ചാണ് ധവാന്‍ പുറത്തയത്. മെഹ്ദി ഹസന്‍ മിറാസിന്റെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. അംപയര്‍ നോട്ടൗട്ട് വിളിച്ചെഘങ്കിലും ബംഗ്ലാദേശ് റിവ്യു എടുത്തതോടെ തീരുമാനം അനുകൂലമാവുകയായിരുന്നു.

Also Read: IND vs BAN: തോല്‍വിക്ക് പരിക്കിനെയല്ല പഴിക്കേണ്ടത്, രോഹിത്തിനെതിരേ ആഞ്ഞടിച്ച് ഹോഗ്

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

ബംഗ്ലാദേശ്- ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍), അനാമുല്‍ ഹഖ്, യാസിര്‍ അലി, ഷാക്വിബുല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍) മഹമ്മുദുള്ള, അഫീഫ് ഹൊസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, എബാദത്ത് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ടസ്‌കിന്‍ അഹമ്മദ്.

Story first published: Saturday, December 10, 2022, 13:22 [IST]
Other articles published on Dec 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+