For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: നാണംകെടുമോ ടീം ഇന്ത്യ? തോറ്റാല്‍ തീര്‍ന്നു, ടീമില്‍ മാറ്റം- പ്രിവ്യു, സാധ്യതാ 11

പരമ്പരയില്‍ ഇന്ത്യ 0-1നു പിന്നിലാണ്

ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കി രോഹിത് ശര്‍മയുടെ ടീം ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാമത്തെ മല്‍സരം ബുധനാഴ്ച നടക്കും. രാവിലെ 11.30ാനാണ് കളിയാരംഭിക്കുന്നത്. ടോസ് 11 മണിക്കും നടക്കും. സോണി സ്‌പോര്‍ട്‌സ് ചാനലുകളിലും സോണി ലിവ് ആപ്പിലും മല്‍സരം കാണാം.

0-1നു പിന്നിട്ടുനില്‍ക്കുന്ന ഹിറ്റ്മാനും സംഘവും മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ജയിച്ചേ തീരൂ. ബംഗ്ലാദേശിനോടു പരമ്പര തോല്‍ക്കുകയാണെങ്കില്‍ അതു ഇന്ത്യയെ സംബന്ധിച്ച് വലിയ ക്ഷീണമായി മാറും. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും ജയിക്കേണ്ടത് പ്രധാനമാണ്.

ബാറ്റിങ് ക്ലിക്കാവണം

ബാറ്റിങ് ക്ലിക്കാവണം

കടലാസില്‍ കരുത്തരെന്നു തോന്നിച്ച ഇന്ത്യന്‍ ബാറ്റിങ് നിര ആദ്യ കളിയില്‍ സമ്പൂര്‍ണ പരാജയമായി മാറിയിരുന്നു. 200 റണ്‍സ് പോലും തികയ്ക്കാനായില്ലെന്നു മാത്രമല്ല 50 ഓവര്‍ പോലും ബാറ്റ് ചെയ്യാന്‍ ഇന്ത്യക്കായില്ല. 41.2 ഓവറില്‍ വെറും 186 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ (73) ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായി മാറുമായിരുന്നു. രണ്ടാം ഏകദിനത്തില്‍ ബാറ്റിങ് നിര ക്ലിക്കാവേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. ബാറ്റിങ് ലൈനപ്പില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്താനിടയില്ല.

ടീമില്‍ മാറ്റത്തിനു സാധ്യത

ടീമില്‍ മാറ്റത്തിനു സാധ്യത

ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിന്‍ പരാജയമേറ്റു വാങ്ങിയ ടീമില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ കളിയില്‍ ബൗളിങിലും ബാറ്റിങിലും തീര്‍ത്തും നിറംമങ്ങിയ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെ പുറത്തിരുത്തി അക്ഷര്‍ പട്ടേലിനെ ഇന്ത്യ തിരിച്ചുവിളിച്ചേക്കും.
കഴിഞ്ഞ മല്‍സരത്തിലൂടെ അരങ്ങേറിയ പേസര്‍ കുല്‍ദീപ് സെന്നിനെയും ഇന്ത്യ ഒഴിവാക്കിയേക്കും. കളിയില്‍ വിക്കറ്റെടുത്തിരുന്നെങ്കിലും റണ്‍സ് വിട്ടുകൊടുത്തിരുന്നു. അതുകൊണ്ടു തന്നെ സെന്നിനു പകരം ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ കളിപ്പിച്ചേക്കും.

Also Read: ഹാര്‍ദിക്കല്ല, അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി ശ്രേയസ് മതി! കാരണങ്ങള്‍ പറഞ്ഞ് മുന്‍ താരം

രോഹിത്തിനും ധവാനും നിര്‍ണായകം

രോഹിത്തിനും ധവാനും നിര്‍ണായകം

ബാറ്റിങില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വെറ്ററന്‍ ഓപ്പണിങ് പങ്കാളി ശിഖര്‍ ധവാനും രണ്ടാം ഏകദിനം നിര്‍ണായകമാണ്. ഇരുവര്‍ക്കും മികച്ച ഇന്നിങ്‌സുകള്‍ അനിവാര്യമാണ്. ക്യാപ്റ്റനായതിനാല്‍ ടീമില്‍ രോഹിത്തിന്റെ സ്ഥാനത്തിനു ഭീഷണിയില്ലെങ്കിലും ധവാന്‍ പുറത്താവലിന് അരികിലാണ്. ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ വലിയൊരു ഇന്നിങ്‌സ് താരത്തിനു കളിച്ചേ തീരു. കഴിഞ്ഞ മല്‍സരത്തില്‍ ഏഴു റണ്‍സ് മാത്രമേ താരം നേടിയിരുന്നുള്ളൂ. രോഹിത്താവട്ടെ 27 റണ്‍സെടുത്ത് ബൗള്‍ഡാവുകയായിരുന്നു.

പകരം വീട്ടണം

പകരം വീട്ടണം

2015ലെ അവസാനത്തെ പര്യടനത്തില്‍ ബംഗ്ലാദേശിനോടു ഏകദിന പരമ്പരയില്‍ ഇന്ത്യ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയിരുന്നു. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് 2-1നു പോക്കറ്റിലാക്കുകയായിരുന്നു. ആദ്യത്തെ രണ്ടു മല്‍സരങ്ങളും ജയിച്ചായിരുന്നു ബംഗ്ലാ കടുവകള്‍ പരമ്പര വരുതിയിലാക്കിയത്. ഇന്ത്യക്കെതിരേ ബംഗ്ലാദേശിന്റെ കന്നി ഏകദിന പരമ്പര വിജയം കൂടിയായിരുന്നു ഇത്. അന്നത്തെ പരാജയത്തിനു കണക്കു തീര്‍ക്കണമെങ്കില്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഇനിയുള്ള രണ്ടു കളികളും ജയിച്ചേ തീരൂ.

Also Read:നാലാം നമ്പറില്‍ ഇപ്പോഴും ഇന്ത്യക്കുറപ്പില്ല, ആരെ പരിഗണിക്കും? അവസരം തേടുന്ന അഞ്ചുപേര്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ-രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ഷര്‍ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് സെന്‍/ ഉമ്രാന്‍ മാലിക്ക്.

ബംഗ്ലാദേശ്: ഷാക്കിബുല്‍ ഹസന്‍, യാസിര്‍ അലി, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, മഹ്മുദുള്ള, അഫീഫ് ഹൊസൈന്‍, മെഹിദി ഹസന്‍ മിറാസ്, ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍), നൂറുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, ഇബാദത്ത് ഹൊസൈന്‍.

Story first published: Tuesday, December 6, 2022, 7:18 [IST]
Other articles published on Dec 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+