IND vs BAN: ഡബിളടിച്ച് ഇഷാന്‍, ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് ചങ്കിടിപ്പ്, അവസരം കുറഞ്ഞേക്കും

മുംബൈ: ഇന്ത്യയുടെ ഏകദിന ഇരട്ട സെഞ്ച്വറിക്കാരുടെ പട്ടികയിലേക്ക് ഇഷാന്‍ കിഷനും നടന്നുകയറിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന ഇഷാന് രോഹിത് ശര്‍മയുടെ അഭാവത്തിലാണ് ഇന്ത്യ അവസരം നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മധ്യനിരയില്‍ തിളങ്ങിയ ഇഷാന്‍ ഇത്തവണ ഓപ്പണിങ്ങിലേക്കെത്തിയപ്പോഴും മിന്നിച്ചു. 131 പന്തുകള്‍ നേരിട്ട് 210 റണ്‍സാണ് ഇഷാന്‍ നേടിയത്. ഇതില്‍ 24 ഫോറും 10 സിക്‌സും ഉള്‍പ്പെടും. 160.30 സ്‌ട്രൈക്കറേറ്റിലായിരുന്നു ഇഷാന്റെ വെടിക്കെട്ട്.
ഇഷാന്റെ കരുത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ എട്ട് വിക്കറ്റിന് 409 എന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയും 227 റണ്‍സിന്റെ വമ്പന്‍ ജയം നേടിയെടുക്കുകയും ചെയ്തു. ഏകദിനത്തിലെ വേഗ ഇരട്ട സെഞ്ച്വറിക്കാരനെന്ന വമ്പന്‍ റെക്കോഡോടെ ഇഷാന്‍ മിന്നിച്ചതോടെ താരം ടീമിലെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണെന്ന് പറയാം. ഇഷാന്റെ വമ്പന്‍ പ്രകടനത്തിന് വലിയ പ്രശംസയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ഇഷാന്‍ മിന്നിച്ചതോടെ ഇന്ത്യയുടെ മറ്റ് മൂന്ന് താരങ്ങളുടെ സ്ഥാനം ചോദ്യമുയര്‍ത്തുകയാണ്. ഇഷാന്റെ പ്രകടനത്തോടെ ടീമില്‍ അവസരം കുറയാന്‍ സാധ്യതയുള്ള മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശിഖര്‍ ധവാന്‍
ഇഷാന്‍ കിഷന്റെ പ്രകടനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള താരം ശിഖര്‍ ധവാനാണ്. ഓപ്പണിങ്ങിലാണ് ഇഷാന്‍ ഇന്ത്യക്കായി മിന്നിച്ചത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്റെ പ്രകടനം ഓപ്പണിങ്ങില്‍ മോശം ഫോമിലുള്ള ധവാന്റെ ടീമിലെ അവസരം കുറക്കാന്‍ സാധ്യത കൂടുതലാണ്. ധവാന്‍ അനുഭവസമ്പന്നനായ താരമാണെങ്കിലും സമീപകാല ഫോം അത്ര മികച്ചതല്ല.
എന്നാല്‍ ഇഷാന്‍ മിന്നിക്കുകയും ചെയ്യുന്നതോടെ ധവാനെ മറികടന്ന് ഇഷാന്‍ ഇന്ത്യയുടെ പ്ലേയിങ് 11 എത്താനുള്ള സാധ്യത കൂടുതലാണ്. ഇഷാന് ഇതേ മികവ് തുടരാനായാല്‍ ധവാന്റെ ചീട്ടുകീറും. രോഹിത് ശര്‍മക്കൊപ്പം മുംബൈ ഇന്ത്യന്‍സില്‍ ഒന്നിച്ച് ഓപ്പണ്‍ ചെയ്തതിന്റെ അനുഭവസമ്പത്തും ഇഷാനുണ്ട്. അതുകൊണ്ട് തന്നെ ഇഷാന്‍ ഫോമില്‍ തുടരുന്നത് ധവാന്റെ ടീമിലേക്കുള്ള വാതില്‍ അടച്ചേക്കുമെന്ന് തന്നെ പറയാം.
Also Read: IPL 2023: കെകെആര്‍ ഇത്തവണയും ദുരന്തമാവും! മൂന്ന് വലിയ പ്രശ്‌നങ്ങള്‍, പരിഹാരം കടുപ്പം

റിഷഭ് പന്ത്
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. അതുകൊണ്ട് തന്നെ ഇന്ത്യയുടെ മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും കാര്യങ്ങള്‍ എളുപ്പമാവില്ല. ഇഷാന്റെ ഫോം റിഷഭ് പന്തിന് ടീമിലെ അവസരം കുറക്കാന്‍ സാധ്യത കൂടുതലാണ്. ഏറെ നാളായി റിഷഭിന്റെ പരിമിത ഓവറിലെ പ്രകടനം മോശമാണ്. അതുകൊണ്ട് തന്നെ ഉത്തമപകരക്കാരനെ ഇന്ത്യന്‍ ടീം തേടുകയുമായിരുന്നു. ഇടം കൈയനെന്ന മുന്‍തൂക്കം റിഷഭിനുണ്ടായിരുന്നു. ഇപ്പോള്‍ ഇടം കൈയന്‍ താരം തന്നെയായ ഇഷാന്‍ കിഷന്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതോടെ റിഷഭിന് ടീമിലേക്കുള്ള വരവ് കടുപ്പമായിക്കും. അത്യുഗ്രന്‍ പ്രകടനം നടത്താനാവാത്ത പക്ഷം റിഷഭിന് ഇന്ത്യന്‍ ജഴ്‌സിയില്‍ പരിമിത ഓവര്‍ കളിക്കുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.
Also Read: IND vs BAN: അടുത്ത കോലി അവനാണ്, വിജയത്തിലേക്ക് ഒറ്റക്ക് നയിക്കാനാവും- ചൂണ്ടിക്കാട്ടി ഡികെ

സഞ്ജു സാംസണ്‍
ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അര്‍ഹിച്ച അവസരം നല്‍കാതെ തഴയുന്ന താരമാണ് സഞ്ജു സാംസണെന്ന ആരോപണം ശക്തമാണ്. അതുകൊണ്ട് തന്നെ റിഷഭിന് പകരം സഞ്ജു എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കവെയാണ് എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ച് ഇഷാന്റെ ബാറ്റിങ് വെടിക്കെട്ട്. ഇഷാന്റെ ഗംഭീര പ്രകടനം സഞ്ജു സാംസണിന്റെ ടീമിലെ അവസരം കുറക്കാന്‍ സാധ്യത കൂടുതലാണ്. മുംബൈ താരത്തെ ഇന്ത്യ കൂടുതല്‍ പിന്തുണക്കുമെന്നിരിക്കെ സഞ്ജുവിന് ഇനി വലിയ പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം. ഇഷാനെപ്പോലെ മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനൊന്നും സാധിച്ചട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ പ്ലേയിങ് 11ലേക്കെത്തുക സഞ്ജുവിന് കടുപ്പമാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications