Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാന് മാത്രമല്ല, ഡബിളടിക്കാന്‍ സഞ്ജുവിനും കഴിയും! കളിപ്പിച്ചാല്‍ മതിയെന്നു മുന്‍ പാക് താരം

ഇഷാന്‍ കിഷന്‍ ബംഗ്ലാദേശിനെതിരേ നേടിയതു പോലെയുള്ള കിടിലന്‍ ഡബിള്‍ സെഞ്ച്വറി കുറിക്കാന്‍ കഴിയുന്ന മറ്റൊരു വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെന്നു മുന്‍ പാക് താരം. പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയയാണ് സഞ്ജുവിനെ പ്രശംസിച്ചിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ മതിയായ അവസരങ്ങള്‍ നല്‍കിയാല്‍ സഞ്ജുവില്‍ നിന്നും ഇതുപോലെയുള്ള ഇന്നിങ്‌സുകള്‍ കാണാന്‍ സാധിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീം 227 റണ്‍സിന്റെ കൂറ്റന്‍ വിജയം കൊയ്ത മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 210 റണ്‍സായിരുന്നു ഇഷാന്‍ അടിച്ചെടുത്തത്. 131 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 24 ബൗണ്ടറികളും 10 സിക്‌സറുമുള്‍പ്പെട്ടിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഇഷാനായിരുന്നു.

സഞ്ജുവിന് കഴിയും

സഞ്ജുവിന് കഴിയും

ഇഷാന്‍ കിഷനെക്കൂടാതെ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും വേണ്ട മറ്റൊരു വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ്. ഇന്ത്യക്കു വേണ്ടി അദ്ദേഹം സ്ഥിരമായി കളിക്കുന്നതു കാണാന്‍ നമ്മളളെല്ലാം ആഗ്രഹിക്കുന്നു. അത്രയും കഴിവുറ്റ ക്രിക്കറ്ററാണ് സഞ്ജു. ഡബിള്‍ സെഞ്ച്വറി നേടാനുള്ള മിടുക്ക് അദ്ദേഹത്തിനുമുണ്ട്. സഞ്ജുവിനെപ്പോലെയുള്ള താരങ്ങള്‍ക്കു നിങ്ങള്‍ അവസരം നല്‍കിയെങ്കില്‍ മാത്രമേ അവര്‍ക്കു റണ്‍സെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഡാനിഷ് കനേരിയ സ്വന്തം യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

മുംബൈ ഇത്രയും മുടക്കാന്‍ കാരണം

മുംബൈ ഇത്രയും മുടക്കാന്‍ കാരണം

അതിശയിപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു ഇഷാന്‍ കിഷന്‍ കളിച്ചതെന്നു ഡാനിഷ് കനേരിയ പ്രശംസിച്ചു. അതിഗംഭീരവും അതിശയിപ്പിക്കുന്നതുമായ ഇന്നിങ്‌സായിരുന്നു അത്. മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ മെഗാ ലേലത്തില്‍ ഇഷാന്‍ കിഷന് വലിയ തുക മുടക്കാനുള്ള കാരണവും ഇതു തന്നെയാണ്. അദ്ദേഹത്തിന്റെ കഴിവും ക്ലാസുമെല്ലാം പ്രദര്‍ശിപ്പിച്ച ഇന്നിങ്‌സായിരുന്നു ബംഗ്ലാദേശിനെതിരേ കണ്ടതെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

Also Read:IPL 2023: വിലയിട്ടത് ഒരു കോടി, ഇവരെ ഈ വിലയ്ക്ക് ആരും വാങ്ങില്ല! മുന്‍ സിഎസ്‌കെ താരവും

ഇഷാനെ പുറത്ത് ഇരുത്തില്ല

ഇഷാനെ പുറത്ത് ഇരുത്തില്ല

ജനുവരി- ഫെബ്രുവരി മാസങ്ങളിലായി ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരകളില്‍ ഇഷാന്‍ കിഷനെ ഇന്ത്യക്കു ഇനി പുറത്ത് ഇരുത്താന്‍ കഴിയില്ലെന്നു ഡാനിഷ് കനേരിയ വ്യക്തമാക്കി. ഇനി താന്‍ ബെഞ്ചില്‍ ഇരിക്കില്ലെന്ന സൂചന കൂടിയാണ് സെലക്ടര്‍മാര്‍ക്കും ടീം മാനേജ്‌മെന്റിനും ഡബിള്‍ സെഞ്ച്വറിയോടെ ഇഷാന്‍ നല്‍കിയിരിക്കുന്നതെന്നു കനേരിയ പറയുന്നു.

Also Read:IPL 2023: ഇവര്‍ വന്‍ 'തോല്‍വികള്‍', മുംബൈ ഒഴിവാക്കിയത് നന്നായി! അറിയാം

കൂടുതല്‍ റണ്‍സ് ഇഷാന്

കൂടുതല്‍ റണ്‍സ് ഇഷാന്

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത് ഇഷാന്‍ കിഷാനാണ്. കഴിഞ്ഞ മല്‍സത്തിലെ ഡബിള്‍ സെഞ്ച്വറിയോടെ അദ്ദേഹം റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെ ബഹുദൂരം പിന്തള്ളുകയായിരുന്നു.
എട്ടു ഏകദിനങ്ങളില്‍ നിന്നും 59.57 ശരാശരിയില്‍ 417 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്.
12 മല്‍സരങ്ങളില്‍ നിന്നും 336 റണ്‍സുമായി റിഷഭാണ് രണ്ടാംസ്ഥാനത്ത്. ഓരോ സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ശരാശരി 37.33. എന്നാല്‍ ശരാശരിയുടെ കാര്യത്തില്‍ സഞ്ജുവാണ് ബെസ്റ്റ്. 10 മല്‍സരങ്ങളില്‍ നിന്നും 71 ശരാശരിയില്‍ 284 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റികളാണ് സഞ്ജു നേടിയത്. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ഏകദിനത്തിലായിരുന്നു സഞ്ജു അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ 36 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. പക്ഷെ അടുത്ത രണ്ടു കളികളിലും സഞ്ജു തഴയപ്പെട്ടു. ബംഗ്ലാദേശ് പര്യടനത്തില്‍ താരതിനു ടീമില്‍പ്പോലും അവസരവും ലഭിച്ചില്ല.

Story first published: Sunday, December 11, 2022, 10:30 [IST]
Other articles published on Dec 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+