Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: അവന്റെ ബൗളിങ് കിടു തന്നെ, ഒരു വീക്ക്‌നെസുമില്ല- പേസറെ പുകഴ്ത്തി അഗാര്‍ക്കര്‍

ബംഗ്ലാദേശുമായുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 250 പ്ലസ് ലീഡ് പിടിച്ചെടുത്ത ശേഷം വീണ്ടും ഇറങ്ങിയ ഇന്ത്യ ലീഡ് 400 മുകളില്‍ എത്തിച്ചിട്ടുണ്ട്. മല്‍സരത്തില്‍ ജയിക്കുകയെന്നത് ആതിഥേയരെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്. സമനിലയെങ്കിലും നേടുകയെന്നതു മാത്രമായിരിക്കും ഇനി ബംഗ്ലാദേശിന്റെ ഏക ലക്ഷ്യം.

അതിനിടെ ഇന്ത്യക്കായി ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച പേസര്‍ മുഹമ്മദ് സിറാജിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ അജിത് അഗാര്‍ക്കര്‍.

ഒരു വീക്ക്‌നെസുമില്ല

ഒരു വീക്ക്‌നെസുമില്ല

മുഹമ്മദ് സിറാജ് ഉജ്ജ്വലമായിട്ടാണ് ബൗള്‍ ചെയ്തത്. ഒരു വീക്ക്‌നെസും അദ്ദേഹത്തിന്റെ ബൗളിങില്‍ എനിക്കു കാണാനായില്ല. നിങ്ങള്‍ക്കു വായുവിലൂടെ പന്ത് അതിവേഗം മൂവ് ചെയ്യിക്കാനും, ബോള്‍ പിച്ച് ചെയ്ത് മുകളിലേക്കു ഉയര്‍ത്താനുമെല്ലാം അദ്ദേഹത്തിനു കഴിയും.

വ്യത്യസ്ത ബൗളിങ് ശൈലികള്‍

വ്യത്യസ്ത ബൗളിങ് ശൈലികള്‍

മുഹമ്മദ് സിറാജിന്റെ കൈകളില്‍ നിന്നും ബോള്‍ റിലീസ് ചെയ്യുമ്പോള്‍ അതു വലംയൈകന്‍മാര്‍ക്കെതിരേയാണെങ്കില്‍ ഔട്ട് സ്വിങ് ചെയ്യുന്നതായി കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ മിടുക്ക് തന്നെയാണ് ഇതു അടിവരയിടുന്നത്.

വ്യത്യസ്ത ശൈലികളില്‍ ബൗള്‍ ചെയ്യാനുള്ള കഴിവ് സിറാജിനുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ ഹൈലൈറ്റ് നോക്കിയാല്‍ ബൗള്‍ ചെയ്യുമ്പോഴെല്ലാം ഓരോ ഓവറിലും ബോളിലും തന്റെ പരമാവധി നല്‍കാന്‍ സിറാജ് ശ്രമിക്കുന്നതായി കാണാമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.

Also Read: ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍, ജനിച്ചത് ഒരേ ദിവസം!- ആരൊക്കെയെന്നറിയാം

ലിറ്റണ്‍ ദാസിന്റെ വിക്കറ്റ്

ലിറ്റണ്‍ ദാസിന്റെ വിക്കറ്റ്

വളരെ ടൈറ്റ് ലൈനിലാണ് മുഹമ്മദ് സിറാജ് ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ബൗളിങിലെ വേഗതയാണ് ഇതിനു സഹായിക്കുന്നത്. പിച്ചില്‍ നിന്നും അപ്രതീക്ഷിതമായ ബൗണ്‍സുണ്ടാവുമ്പോള്‍ ബാറ്റര്‍മര്‍ക്കു ഇതുമായി പൊരുത്തപ്പെടുക ബുദ്ധമുട്ടേറിയ കാര്യമാണ്.

ആദ്യ ഇന്നിങ്‌സില്‍ ലിറ്റണ്‍ ദാസ് നല്ല ഫോമിലാണ് കളിച്ചുകൊണ്ടിരുന്നത്. കുറച്ചു സമയം ക്രീസില്‍ ചെലവഴിച്ച നല്ലൊരു ബാറ്ററെ പുറത്താക്കണമെങ്കില്‍ നിങ്ങള്‍ക്കു കഴിവ് കൂടിയേ തീരൂ. സിറാജിനു അതുണ്ടെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

Also Read: കോലിയെങ്ങനെ ഇത്രയും ഫിറ്റ്? ഭക്ഷണ ക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

സിറാജിന്റെ ടെസ്റ്റ് അരങ്ങേറ്റം

സിറാജിന്റെ ടെസ്റ്റ് അരങ്ങേറ്റം

അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു കരുതപ്പെട്ട ഇടത്തു നിന്നാണ് മുഹമ്മദ് സിറാജ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഐപിഎല്ലില്‍ വിരാട് കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നടത്തിയ പ്രകടനമാണ് അദ്ദേഹത്തെ ഇതിനു സഹായിച്ചത്.

2020ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ കളിച്ചായിരുന്നു സിറാജിന്റെ ടെസ്റ്റ് അരങ്ങേറ്റം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങിനു അദ്ദേഹം ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു. ഇതുവരെ 14 ടെസ്റ്റുകളില്‍ നിന്നും 43 വിക്കറ്റുകള്‍ സിറാജ് നേടിയിട്ടുണ്ട്.

ഇന്ത്യക്കു കൂറ്റന്‍ ലീഡ്

ഇന്ത്യക്കു കൂറ്റന്‍ ലീഡ്

ബംഗ്ലദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. 254 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 53 ഓവര്‍ കഴിയുമ്പോള്‍ രണ്ടിന് 205 റണ്‍സെടുത്തിട്ടുണ്ട്. 459 റണ്‍സിനു ഇന്ത്യ ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുകയാണ്.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (110) സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 152 ബോളുകള്‍ നേരിട്ട ഗില്‍ 10 ബൗണ്ടറിയും മൂന്നു സിക്‌സറുകളുമടിച്ചു.

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (23) രണ്ടാമിന്നിങ്‌സിലും നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ ടോപ്‌സ്‌കോററായ ചേതേശ്വര്‍ പുജാര രണ്ടാമിന്നിങ്‌സിലും അപരാജിത ഫിഫ്റ്റിയുമായി ക്രീസിലുണ്ട്.

Story first published: Friday, December 16, 2022, 14:36 [IST]
Other articles published on Dec 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+