For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: കഴിക്കുക, ഉറങ്ങുക, ഷോര്‍ട്ട് ബോളില്‍ ഔട്ടാവുക, ആവര്‍ത്തിക്കുക! ഇതാണ് ശ്രേയസ്

24 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു

ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസ് പരസ്യമായ രഹസ്യമാണ്. നാട്ടിലായാലും വിദേശത്തായാലും, വൈറ്റ് ബോളായാലും റെഡ് ബോളായാലും ഷോര്‍ട്ട് ബോള്‍ വന്നാല്‍ ശ്രേയസ് എങ്ങനെയെങ്കിലും പുറത്തായിരിക്കും. അതിനു മാറ്റമൊന്നും ഇപ്പോഴുമില്ലെന്നു ബംഗ്ലാദേശനെതിരായ ആദ്യ ഏകദിനത്തില്‍ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

ഈ മല്‍സരത്തിലും ഷോര്‍ട്ട് ബോള്‍ കെണിയിലാണ് ശ്രേയസ് വിക്കറ്റ് വലിച്ചെറിഞ്ഞത്. എബാദത്ത് ഹുസൈന്‍ എറിഞ്ഞ 20ാം ഓവറിലെ അവസാന ബോളിലായിരുന്നു ഇത്. ഓഫ് സ്റ്റംപ് ഏരിയയിലേക്കു വന്ന ഷോര്‍ട്ട് ബോളിനെതിരേ താരം പുള്‍ ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ ടോപ് എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമിന്റെ കൈകളിലൊതുങ്ങുകയും ചെയ്തു. 39 ബോളില്‍ രണ്ടു ബൗണ്ടറികളടക്കം 24 റണ്‍സാണ് ശ്രേയസ് നേടിയത്. ഈ പുറത്താവലനു പിന്നാലെ നിരവധി പേരാണ് ശ്രേയസിനെ സോഷ്യല്‍ മീഡിയയില്‍ ട്രോളിയിരിക്കുന്നത്.

അവസാനിക്കാത്ത പ്രണയകഥ

അവസാനിക്കാത്ത പ്രണയകഥ

ഷോര്‍ട്ട് ബോളും ശ്രേയസ് അയ്യരും, ഒരിക്കലും അവസാനിക്കാത്ത പ്രണയകഥയാണ് ഇതെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
ശ്രേയസ് അയ്യര്‍- കഴിക്കുക, ഉറങ്ങുക, ഷോര്‍ട്ട് ബോളില്‍ പുറത്താവുക, ഇത് ആവര്‍ത്തിക്കുക എന്നായിരുന്നു മറ്റൊരു പ്രതികരണം.

നല്ല തയ്യാറെടുപ്പ്

നല്ല തയ്യാറെടുപ്പ്

ഏഷ്യയിലും ഇപ്പോള്‍ ഷോര്‍ട്ട് ബോളുകള്‍ ശ്രേയസ് അയ്യരെ വേട്ടയാടുകയാണ്. അടുത്ത ലോകകപ്പിനുള്ള മനോഹരമായ തയ്യാറെടുപ്പാണ് ഇതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: IPL 2023: ഇവര്‍ക്ക് ഇത്ര വിലയേ ഉള്ളോ? അടിസ്ഥാന തുകയില്‍ ഇടിവ് നേരിട്ട അഞ്ച് ഇന്ത്യക്കാര്‍

സ്ഥിരമായി ആവര്‍ത്തിക്കുന്നു

സ്ഥിരമായി ആവര്‍ത്തിക്കുന്നു

ശ്രേയസ് അയ്യര്‍ സ്ഥിരമായി ഷോര്‍ട്ട് ബോളുകളില്‍ പുറത്താവുകയാണ്. ഈ കോമാളി ടീം മാനേജ്‌മെന്റ് ടെസ്റ്റില്‍ അദ്ദേഹത്തെ അഞ്ചാം നമ്പറില്‍ ഇറക്കുന്നത് നമുക്ക് കാണാം. ടെസ്റ്റില്‍ ഏഷ്യന്‍ സാഹചര്യങ്ങളില്‍ സ്പിന്നര്‍മാരെ ശ്രേയസ് നന്നായി കൈകാര്യം ചെയ്യും. പക്ഷെ സെന രാജ്യങ്ങളിലെ പര്യടനങ്ങളില്‍ താരം ഫ്‌ളോപ്പാവുകയും ചെയ്യുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: വീരുവും സച്ചിനും ചേര്‍ന്ന് തല്ലിപ്പറത്തി, അന്ന് രാത്രി ഉറങ്ങാനായില്ല! സ്മിത്ത് പറയുന്നു

ശ്രേയസിനു പിന്തുണയില്ല

ശ്രേയസിനു പിന്തുണയില്ല

ശ്രേയസ് അയ്യര്‍ നന്നായി പെര്‍ഫോം ചെയ്യുമ്പോള്‍, ഏകദിനത്തിലെ ബീസ്റ്റാണ് ശ്രേയസെന്നായിരിക്കും ഇന്ത്യന്‍ ഫാന്‍സ് പറയുക. പക്ഷെ ഷോര്‍ട്ട് ബോളില്‍ ശ്രേയസ് പുറത്തായാല്‍ ഇന്ത്യന്‍ ഫാന്‍സ് ട്രോളുകളും ചെയ്യും. മോശം സമയങ്ങളില്‍ ശ്രേയസിനു ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ശ്രേയസിന്റെ പ്രകടനം

ശ്രേയസിന്റെ പ്രകടനം

ഷോര്‍ട്ട് ബോളിനെതിരേയുള്ള വീക്ക്‌നെസില്‍ മാറ്റമില്ലെങ്കിലും ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനമാണ് ശ്രേയസ് അയ്യര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ അവസാനത്തെ ഒമ്പത് ഇന്നിങ്‌സുകളെടുത്താല്‍ ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. പുറത്താവാതെ നേടിയ 113 റണ്‍സാണ ഉയര്‍ന്ന സ്‌കോര്‍. 80 (111 ബോള്‍), 54 (57), 63 (71), 44 (34), 50 (37), 28* (23), 80 (76), 49 (59) എന്നിങ്ങനെയാണ് ശേഷിച്ച എട്ടു ഇന്നിങ്‌സുകളില്‍ ശ്രേയസിന്റെ സ്‌കോറുകള്‍.

Story first published: Sunday, December 4, 2022, 21:02 [IST]
Other articles published on Dec 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+