Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: അവന്‍ ധോണിയെപ്പോലെ, അതേ ശൈലി, രീതി! ശ്രേയസിനെക്കുറിച്ച് കൈഫ്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കരുത്തരുടെ നിരയാണ്. എല്ലാക്കാലത്തും സൂപ്പര്‍ താരങ്ങളുടെ വലിയ നിര ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും പല പ്രതിഭകള്‍ക്കും അര്‍ഹിച്ച പിന്തുണയും അംഗീകാരവും ഇന്ത്യന്‍ ടീമില്‍ നിന്ന് ലഭിക്കുന്നില്ല.

അത്തരം താരങ്ങളുടെ വലിയൊരു പട്ടിക തന്നെ ഇന്ത്യന്‍ ടീമിനൊപ്പം കാണാനാവും. അത്തരത്തിലൊരാളാണ് ശ്രേയസ് അയ്യര്‍. വലിയ ആഘോഷങ്ങളില്ലാതെ തന്റേതായ വഴിയിലൂടെ റണ്‍സുയര്‍ത്തി മടങ്ങുന്ന രീതിയാണ് ശ്രേയസിന്റേത്.

അതുകൊണ്ട് തന്നെ ശ്രേയസിന്റെ പ്രകടനങ്ങളൊന്നും പലപ്പോഴും വാഴ്ത്തപ്പെടാറില്ല. ഇപ്പോഴിതാ ശ്രേയസ് എംഎസ് ധോണിയെപ്പോലെയാണ് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അതിന്റെ കാരണവും കൈഫ് വ്യക്തമാക്കുന്നു.

വലിയ സാങ്കേതിക തികവില്ലാത്ത താരം

വലിയ സാങ്കേതിക തികവില്ലാത്ത താരം

എംഎസ് ധോണി വലിയ സാങ്കേതിക തികവുള്ള താരമായിരുന്നില്ല. എന്നാല്‍ റണ്‍സടിക്കുകയും മത്സരം ജയിപ്പിക്കുകയും ചെയ്തു. അതുപോലെയാണ് ശ്രേയസെന്നുമാണ് കൈഫ് പറയുന്നത്.

'ധോണിയുടെ ബാറ്റിങ് കാണാന്‍ വളരെ മനോഹാരിതയില്ലെന്ന് എപ്പോഴും പറയാറുണ്ട്. എന്നാല്‍ അവന്‍ റണ്ണടിക്കുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശ്രേയസ് അയ്യരുടെയും രീതി ഇതുതന്നെയാണ്. എങ്ങനെയാണ് റണ്‍സ് നേടേണ്ടതെന്നത് അവനറിയാം.

ഷോര്‍ട്ട് ബോളുകള്‍ കളിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നുവെന്ന ദൗര്‍ബല്യം അവനുണ്ടായിരുന്നു. പുള്‍ ഷോട്ട് കളിക്കുമ്പോള്‍ പുറത്താവുന്നതായിരുന്നു രീതി. എന്നാല്‍ 2022ല്‍ മികച്ച സ്‌കോര്‍ നേടാന്‍ ശ്രേയസിനായി'- ശ്രേയസ് അയ്യര്‍ പറഞ്ഞു.

Also Read: IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ 'പുല്ലുവില', അഞ്ച് പേര്‍ അണ്‍സോള്‍ഡായേക്കും

സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നു

സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നു

ശ്രേയസ് അയ്യര്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരമാണ്. ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് കണക്കുകള്‍ ഇന്ത്യയുടെ മറ്റ് സൂപ്പര്‍ താരങ്ങളെക്കാള്‍ മികച്ചതാണ്.

'മികച്ച ഫോമിലാണ് ശ്രേയസ്. എല്ലാ മത്സരത്തിലും അവന്‍ സ്‌കോര്‍ നേടുന്നു. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നിര്‍ണ്ണായക സമയത്ത് ഫിഫ്റ്റി നേടുകയെന്നത് മികച്ച കാര്യമാണ്.

കാലുകള്‍ മികച്ച നിലയില്‍ ചലിപ്പിച്ച് നല്ല കവര്‍ ഡ്രൈവുകള്‍ കളിക്കുന്നത് കണ്ടു. സമ്പൂര്‍ണ്ണനായ ബാറ്റ്‌സ്മാനാണ് ശ്രേയസ്. ബൗണ്‍സറുകള്‍ അവന് പ്രശ്‌നമാണെന്നത് വസ്തുതയാണ്.

എന്നാല്‍ എല്ലാം തികഞ്ഞവരായ ബാറ്റ്‌സ്മാന്‍മാരില്ല. എന്തെങ്കിലും ദൗര്‍ബല്യമുണ്ടാവും. ഈ ദൗര്‍ബല്യം എപ്പോഴും ശ്രേയസിനൊപ്പമുണ്ടാവും. എന്നാല്‍ അതിനെ മറികടക്കാന്‍ അവന് സാധിക്കുന്നുണ്ട്‌കൈഫ് കൂട്ടിച്ചേര്‍ത്തു.

ശ്രേയസിന് ടി20യില്‍ ഇടമില്ല

ശ്രേയസിന് ടി20യില്‍ ഇടമില്ല

ഇന്ത്യയുടെ ടി20 ടീമില്‍ ശ്രേയസ് അയ്യര്‍ക്ക് സ്ഥാനമില്ലെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുക ശ്രേയസിന് പ്രയാസമാണ്. ആഞ്ഞടിച്ച് കളിക്കാന്‍ പ്രയാസപ്പെടുന്ന ശ്രേയസിന് ഇന്ത്യ ഏകദിനത്തിലും ടെസ്റ്റിലുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ടി20യില്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കുമ്പോള്‍ ഏകദിനത്തില്‍ നാലാം നമ്പറിലേക്ക് ഇന്ത്യ ശ്രേയസിനെ പരിഗണിക്കും. 2023ല്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ശ്രേയസ് ഇറങ്ങാനാണ് സാധ്യത.

ടെസ്റ്റില്‍ അജിന്‍ക്യ രഹാനെ ഒഴിച്ചിട്ട അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരാണ് നിലവില്‍ തിളങ്ങുന്നത്. പ്രതിരോധത്തില്‍ മാത്രം ഒതുങ്ങാതെ റണ്‍സുയര്‍ത്തി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ശ്രേയസില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.

Also Read: ശര്‍ദുല്‍ ഠാക്കൂറിന് മാംഗല്യം, വധു മിതാലി പരുല്‍ക്കറിനെ അറിയാമോ? പ്രണയ കഥ ഇതാ

ഈ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്

ഈ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്

2022ല്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ശ്രേയസ് അയ്യരുടെ പേരിലാണ്. 38 ഇന്നിങ്‌സില്‍ നിന്നായി 1489 റണ്‍സാണ് നിലവില്‍ ശ്രേയസിന്റെ പേരിലുള്ളത്. ടി20യില്‍ അധികം മത്സരം കളിക്കാതെയാണ് ശ്രേയസിന്റെ ഈ നേട്ടം.

രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് 43 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 1424 റണ്‍സാണ്. 39 ഇന്നിങ്‌സില്‍ നിന്ന് 1304 റണ്‍സുമായി വിരാട് കോലിയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. വിമര്‍ശനങ്ങള്‍ക്കിടയിലും 41 ഇന്നിങ്‌സില്‍ നിന്ന് 1278 റണ്‍സുമായി റിഷഭ് പന്ത് നാലാം സ്ഥാനത്തുണ്ട്.

Story first published: Monday, December 19, 2022, 7:29 [IST]
Other articles published on Dec 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+