For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രോഹിത്തില്ല, ടെസ്റ്റ് ജയിപ്പിക്കാന്‍ രാഹുലിനാവുമോ, ഫൈനല്‍ കളിക്കാന്‍ എന്തു ചെയ്യണം?

ബുധനാഴ്ചയാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്

ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പര കൈവിട്ട ടീം ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കാനൊരുങ്ങുകയാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു അടുത്ത ബുധനാഴ്ച (ഡിസംബര്‍ 14) തുടക്കമാവും. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം നടന്ന ചിറ്റഗോങില്‍ തന്നെയാണ് ഈ മല്‍സരം.

ഏകദിന പരമ്പരയിലെ പരാജയത്തിനു കണക്കുതീര്‍ക്കുന്നതിനേക്കാള്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്കു ഈ പരമ്പര വളരെ നിര്‍ണായകമാണ്. പക്ഷെ പരിക്കുകാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ലെന്നതു ഇന്ത്യക്കു ക്ഷീണമാണ്. പകരം കെഎല്‍ രാഹുലിനു കീഴിലായിരിക്കും ഇന്ത്യ കളിക്കുക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യ എന്തു ചെയ്യണമെന്ന പരിശോധിക്കാം.

നിലവില്‍ നാലാംസ്ഥാനത്ത്

നിലവില്‍ നാലാംസ്ഥാനത്ത്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഇന്ത്യ നിലവില്‍ നാലാംസ്ഥാനത്താണ്. അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഫൈനലിനു മുമ്പ് ഇന്ത്യക്കു ബാക്കിയുള്ളത് ആറു ടെസ്റ്റുകള്‍ മാത്രം. തുടരെ രണ്ടാം സീസണിലും ലോക ചംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്കു ഈ ടെസ്റ്റുകളിലെല്ലാം ജയിക്കണം.
ഇന്ത്യയെക്കൂടാതെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്തിനായി രംഗത്തുള്ള മറ്റു ടീമുകള്‍ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവരാണ്.

തൂത്തുവാരണം

തൂത്തുവാരണം

ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ആദ്യത്തെ ചുവടു വയ്ക്കുന്നതിനു ഇന്ത്യ ചെയ്യേണ്ടത് ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുകയെന്നതാണ്. ഏതെങ്കിലുമൊരു ടെസ്റ്റില്‍ സമനില പോലും പരമ്പരയില്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതു പോയിന്റ് നിലയില്‍ ഇന്ത്യയെ സ്ഥാന മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ആകെ ലഭിച്ച പോയിന്റല്ല, മറിച്ച് പോയിന്റ് ശരാശരിയാണ് ലോക ചംപ്യന്‍ഷിപ്പ് പട്ടികയില്‍ ടീമുകളുടെ റാങ്കിങ് നിശ്ചയിക്കുന്നത്.
72.72 പോയിന്റ് ശരാശരിയുമായി തലപ്പത്തുള്ള ഓസ്‌ട്രേലിയ മറ്റു ടീമുകളേക്കാള്‍ ഏറെ മുന്നിലാണ്. സൗത്താഫ്രിക്ക (60), ശ്രീലങ്ക (53.33), ഇന്ത്യ (52.08) എന്നിവര്‍ രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

Also Read:IPL 2023: വിലയിട്ടത് ഒരു കോടി, ഇവരെ ഈ വിലയ്ക്ക് ആരും വാങ്ങില്ല! മുന്‍ സിഎസ്‌കെ താരവും

ഇന്ത്യക്കു മികച്ച റെക്കോര്‍ഡ്

ഇന്ത്യക്കു മികച്ച റെക്കോര്‍ഡ്

ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. അതുകൊണ്ടു തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ കെഎല്‍ രാഹുലിനു ഈ പരമ്പരയില്‍ ടീമിനെ നയിക്കാന്‍ സാധിക്കും. ഇതുവരെ ടെസ്റ്റില്‍ ബംഗ്ലാദേശിനോടു ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
2000 മുതലുള്ള ചരിത്രമെടുത്താല്‍ 11 ടെസ്റ്റുകളിലാണ് ഇതിനകം ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ ഒമ്പതിലും ഇന്ത്യ വിജയം കൊയ്തു. ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

ബംഗ്ലാദേശ് ടീം പ്രതീക്ഷില്‍

ബംഗ്ലാദേശ് ടീം പ്രതീക്ഷില്‍

ടെസ്റ്റില്‍ ഇന്ത്യയെ ഇനിയും തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും ബംഗ്ലാദേശ് ടീം ആത്മവിശ്വാസത്തോടെയായിരിക്കും പരമ്പരയില്‍ ഇറങ്ങുക. കാരണം സ്വന്തം നാട്ടില്‍ അവരുടെ റെക്കോര്‍ഡ് വളരെ മികച്ചതാണ്. നേരത്തേ ഇന്ത്യക്കെതിരേ ഇവിടെ കളിച്ച രണ്ടു ടെസ്റ്റുകളില്‍ ഒന്നു സമനിലയാക്കാന്‍ ബംഗ്ലാദേശിനു സാധിച്ചിട്ടുണ്ട്. മാത്രമല്ല സമാപിച്ച ഏകദിന പരമ്പരയില്‍ നേടിയ വിജയം അവരുടെ ആത്മവിശ്വാസവും വാനോളമുയര്‍ത്തിയിരിക്കുകയാണ്.

Also Read:ഇന്ത്യക്കായി ഈ വര്‍ഷം ആറില്‍ രണ്ടിലും സഞ്ജു തലപ്പത്ത്! രണ്ടെണ്ണത്തില്‍ ശ്രേയസും

ഇന്ത്യന്‍ ടെസ്റ്റ് ടീം

ഇന്ത്യന്‍ ടെസ്റ്റ് ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിമന്യു ഈശ്വരന്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), സൗരഭ് കുമാര്‍, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷര്‍ദുല്‍ ടാക്കൂര്‍, ജയ്‌ദേവ് ഉനാദ്കട്ട്, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

Story first published: Sunday, December 11, 2022, 13:57 [IST]
Other articles published on Dec 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+