Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ടി20യില്‍ പോലും മെയ്ഡന്‍ കളിക്കുന്നു, പിന്നെയാ ടെസ്റ്റില്‍ അഗ്രസീവ്! രാഹുലിന് ട്രോള്‍

ബംഗ്ലാദേശുമായുള്ള ടെസ്റ്റില്‍ അഗ്രസീവ് ക്രിക്കറ്റ് കളിക്കാനായിരിക്കും ഇന്ത്യന്‍ ടീം ശ്രമിക്കുകയെന്നു വ്യക്തമാക്കിയ നായകന്‍ കെഎല്‍ രാഹുലിനു പരിഹാസം. സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം വലിയ വിമര്‍ശനങ്ങളു ട്രോളുകളുമെല്ലാം നേരിടുന്നത്.

പരിക്കിനെ തുടര്‍ന്നു സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിന്‍മാറിയതിനാല്‍ രാഹുലാണ് ആദ്യ ടെസ്റ്റില്‍ ടീമിനെ നയിക്കുന്നത്. ഇതു രണ്ടാം തവണ മാത്രമാണ് അദ്ദേഹം ഒരു ടെസ്റ്റില്‍ ഇന്ത്യന്‍ നായകനാവുന്നത്. ഈ വര്‍ഷമാദ്യം സൗത്താഫ്രിക്കയില്‍ നടന്ന ഒരു ടെസ്റ്റില്‍ രാഹുല്‍ ക്യാപ്റ്റനായിരുന്നു. കളിയില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

രാഹുലിന്റെ വാക്കുകള്‍

രാഹുലിന്റെ വാക്കുകള്‍

ഒന്നാം ടെസ്റ്റിനു മുന്നോടിയായി സംസാരിക്കവെയായിരുന്നു ഇന്ത്യ അഗ്രസീവ് ശൈലിയിലുള്ള ക്രിക്കറ്റ് കാഴ്ചവയ്ക്കാന്‍ ശ്രമിക്കുമെന്നു കെഎല്‍ രാഹുല്‍ പറഞ്ഞത്.

പാകിസ്താനുമായുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് കണ്ടിരുന്നു. വളരെ ആവേശകരമായിരുന്നു ഈ മല്‍സരം. ഈ രീതിയില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് ശരിക്കും ആസ്വദിക്കുന്നു. വളരെ നിര്‍ഭയമായി, അഗ്രസീവായുള്ള ഇംഗ്ലണ്ടിന്റെ ശൈലി മികച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഗ്രസീവായി കളിക്കും

അഗ്രസീവായി കളിക്കും

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഈ ഫിയര്‍ലസ് ക്രിക്കറ്റ് ഫലം നല്‍കി. ഓരോ ടീമിനും അവരുടേതായ രീതികളുണ്ടായിരിക്കും. നന്നായി പെര്‍ഫോം ചെയ്യുന്ന ടീമുകളില്‍ നിന്നും മറ്റുള്ളവര്‍ക്കു ഒന്നോ, രണ്ടോ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. എല്ലായ്‌പ്പോഴും ഒരേ സമീപനത്തോടെ കളിക്കാനാവില്ല. സാഹചര്യത്തിന് അനുസരിച്ച് ചിലപ്പോള്‍ മാറ്റം വരുത്തേണ്ടിവരും.

ഒരു കാര്യം ഉറപ്പാണ്. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ വളരെ അഗ്രസീവായ ക്രിക്കറ്റ് തന്നെ നിങ്ങള്‍ക്കു ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നും കാണാമെന്നും കെഎല്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു.

Also Read:ധവാനും സൂര്യയുമില്ല, രാഹുല്‍ അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11മായി ആകാശ് ചോപ്ര

ഈ വര്‍ഷത്തെ മികച്ച തമാശ

ഈ വര്‍ഷത്തെ മികച്ച തമാശ

ഇന്ത്യന്‍ ടീം അഗ്രസീവ് ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാന്‍ ശ്രമിക്കുമെന്നു പറഞ്ഞ കെഎല്‍ രാഹുലിനെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ട്രോളിയിരിക്കുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണിത്. ടി20യില്‍ ഒന്നിനു പിറകെ മെയ്ഡനുകള്‍ കളിക്കുന്നയാളാണ് ടെസ്റ്റില്‍ അഗ്രസീവ് സമീപനം സ്വീകരിക്കുമെന്ന് പറയുന്നത് എന്നായിരുന്നു ഒരു ട്വീറ്റ്.

ടി20യില്‍ അഗ്രസീവായി കളിക്കാന്‍ നോക്ക്

ടി20യില്‍ അഗ്രസീവായി കളിക്കാന്‍ നോക്ക്

കെഎല്‍ രാഹുല്‍ ടി20യില്‍ ആദ്യം അഗ്രസീവായി കളിക്കാന്‍ നോക്കൂയെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

കെഎല്‍ രാഹുലും അഗ്രസീവ് ക്രിക്കറ്റുമോ? ടി20യില്‍ പോലും മെയ്ഡനുകള്‍ കളിക്കുന്നയാളാണ് ടെസ്റ്റിലെ അഗ്രസീവ് ശൈലിയെക്കുറിച്ച് പറയുന്നത്. നിങ്ങളോടു ലജ്ജ തോന്നുന്നുയെന്നായിരുന്നു ഒരു പരിഹാസം.

Also Read: ഏകദിനത്തില്‍ ആരടിക്കും ട്രിപ്പിള്‍ സെഞ്ച്വറി? ഈ അഞ്ച് പേര്‍ക്ക് സാധിച്ചേക്കും! അറിയാം

ടി20യില്‍ ടെസ്റ്റ് കളിക്കുന്നയാള്‍

ടി20യില്‍ ടെസ്റ്റ് കളിക്കുന്നയാള്‍

ടി20 ക്രിക്കറ്റില്‍ ടെസ്റ്റ് കളിക്കുന്നയാളാണ് ഇപ്പോള്‍ അഗ്രസീവ് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നതെന്നു ഒരു യൂസര്‍ പരിഹസിച്ചു.

ടി20യില്‍ അഗ്രസീവായി കളിക്കാന്‍ ഇയാള്‍ക്കാവുന്നില്ല പിന്നെയാണ് ടെസ്റ്റില്‍ അഗ്രസീവ് ആവാന്‍ പോവുന്നതെന്നായിരുന്നു ഒരു പ്രതികരണം.

ഇന്ത്യൻ ടെസ്റ്റ് ടീം

ഇന്ത്യൻ ടെസ്റ്റ് ടീം

ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഷർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ശ്രീകർ ഭരത് (വിക്കറ്റ് കീപ്പര്‍), ജയ്ദേവ് ഉനദ്കട്ട് , നവദീപ് സൈനി, അഭിമന്യു ഈശ്വരൻ, സൗരഭ് കുമാര്‍.

Story first published: Tuesday, December 13, 2022, 19:20 [IST]
Other articles published on Dec 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+