IND vs BAN: ലേശം ബഹുമാനം, അതുപോലും ഇഷാന്‍ അവരോടു കാണിച്ചില്ല | മുന്‍ കോച്ച്
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ ഫിയര്‍ലെസ് ബാറ്റിങിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് വിരാട് കോലിയുടെ ആദ്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. എതിര്‍ ടീമിലെ ഒരു ബൗളര്‍ക്കും അല്‍പ്പം പോലും ബഹുമാനം ഇഷാന്‍ നല്‍കിയില്ലെന്നു അദ്ദേഹം അഭിപ്രായപ്പട്ടു. മല്‍സരശേഷം ഒരു ദേശീയാ ചാനലില്‍ വിശകലനം നടത്തുകയായിരുന്നു ശര്‍മ.
പരമ്പരയില്‍ ആദ്യമായി കളിച്ചാന്‍ ലഭിച്ച അവസരം ഡബിള്‍ സെഞ്ച്വറിയുമായി ഇഷാന്‍ ആഘോഷിക്കുകയായിരുന്നു. പരിക്കു കാരണം നായകന്‍ രോഹിത് ശര്‍മയ്ക്കു പുറത്തിരിക്കേണ്ടി വന്നതോടെയാണ് താരത്തിനു പ്ലെയിങ് ഇലവനിലക്കു വിളി വന്നത്. 210 റണ്‍സുമായി ഇഷാന്‍ ഇന്ത്യക്കു 227 റണ്‍സിന്റെ ഗംഭീര വിജയം സമ്മാനിക്കുകയും ചെയ്തു.

ആരെയും ബഹുമാനിച്ചില്ല
ഇഷാന്‍ കിഷന്‍ ഈ മല്‍സരത്തില്‍ കളിച്ചത് അള്‍ട്രാ അറ്റാക്കിങ് ഇന്നിങ്‌സായിരുന്നു. ബംഗ്ലാദേശിന്റെ ഒരു ബൗളറെയും ബഹുമാനിക്കാതെയാണ് അവന്‍ തലങ്ങും വിലങ്ങും ഷോട്ടുകള്‍ കളിച്ചത്. ഏതു ബൗളറെയും നേരിടാന്‍ തയ്യാറാണെന്നു കാണിച്ചുതന്ന ഇഷാന്‍ തന്റെ വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ നിര്‍ഭയനായി തന്നെ കളിക്കുകയും ചെയ്തതായി രാജ്കുമാര്‍ ശര്‍മ അഭിപ്രായപ്പെട്ടു.

ദീര്‍ഘകാലം ഓര്‍മിക്കപ്പെടും
ഈ മല്‍സരത്തില്‍ ഇഷാന്‍ കിഷന്റെ ഇന്നിങ്‌സ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ദീര്‍ഘകാലം ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. കാരണം ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്വന്തം സ്ഥാനം പോലും അവന്‍ ഉറപ്പിച്ചിട്ടില്ല. എന്നിട്ടും തന്റെ ഷോട്ടുകള്‍ കളിച്ചത് ഇഷാന്റെ ധൈര്യമാണ് തെളിയിക്കുന്നതെന്നും രാജ്കുമാര്‍ ശര്‍മ നിരീക്ഷിച്ചു.
വെറും 131 ബോളുകളില്‍ നിന്നായിരുന്നു ഇഷാന്‍ 210 റണ്‍സ് വാരിക്കൂട്ടിയത്. 24 ബൗണ്ടറികളും 10 സിക്‌സറുകളും ഇതിലുല്‍പ്പെടും. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ എല്ലാവരെയും താരം നന്നായി കൈാകാര്യം ചെയ്തു.
Also Read:ഇന്ത്യക്കായി ഈ വര്‍ഷം ആറില്‍ രണ്ടിലും സഞ്ജു തലപ്പത്ത്! രണ്ടെണ്ണത്തില്‍ ശ്രേയസും

സ്വന്തമായി കളി ജയിപ്പിക്കും
ഇന്ത്യക്കു വേണ്ടി സ്വന്തമായി മല്‍സരങ്ങള്‍ വിജയിപ്പിക്കാനുള്ള ശേഷി ഇഷാന്‍ കിഷനുണ്ടെന്നു രാജ്കുമാര്‍ ശര്‍മ അഭിപ്രായപ്പെട്ടു. ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പര 1-2നു കൈവിട്ടെങ്കിലും നമ്മള്‍ പോസിറ്റീവുകളിലേക്കു നോക്കേണ്ടത് ആവശ്യമാണ്. ബംഗ്ലാദേശുമായുള്ള പരമ്പര നമ്മള്‍ തോറ്റുവെന്നത് യാഥാര്‍ഥ്യമാണ്. അതു സംഭവിക്കാന്‍ പാടില്ലായിരുന്നു. എന്നിരുന്നാലും ഇഷാന്‍ കിഷനെന്ന ഒരു യുവ സ്റ്റാറിനെ നമുക്ക് ലഭിച്ചിരിക്കുകയാണ്. തനിച്ചു മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിയുമെന്നു അവന്‍ കാണിച്ചു തന്നിരിക്കുകയാണെന്നും ശര്‍മ ചൂണ്ടിക്കാട്ടി.
Also Read:IPL 2023: വിലയിട്ടത് ഒരു കോടി, ഇവരെ ഈ വിലയ്ക്ക് ആരും വാങ്ങില്ല! മുന്‍ സിഎസ്‌കെ താരവും

ധവാന്റെ സ്ഥാനം തെറിച്ചേക്കും
ഇഷാന്‍ കിഷന്റെ കിടിലന്‍ ഇന്നിങ്‌സോടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ടീമിലെ സ്ഥാനം തെറിക്കുമെന്നു ഉറപ്പായിരിക്കുകയാണ്. യുവതാരം ശുഭ്മാന്‍ ഗില്‍ നേരത്തേ തന്നെ തകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി രംഗത്തുണ്ട്. ഇപ്പോള്‍ ഇഷാന്‍ കൂടി ഇതോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ ധവാന് ഇനി സ്ഥാനം നിലനിര്‍ത്തുക അസാധ്യമാവും. ബംഗ്ലാദേശുമായുള്ള മൂന്നു മല്‍സരങ്ങളുടെ പര്മ്പരയില്‍ വെറും 18 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. മൂന്നു ഇന്നിങ്‌സുകളിലും ധവാന്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്താവുകയും ചെയ്തു.ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ സീരീസ്. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് പരമ്പരയിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications