IND vs BAN: ന്യൂസിലാന്‍ഡില്‍ കളിച്ച സഞ്ജു ഔട്ട്, പകരം ഇഷാന്‍ അകത്ത്! എന്ത് ലോജിക്ക്?
ബംഗ്ലാദേശിനെതിരേ ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിനു പിന്നിലെ ലോജിക്കിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ടീം സെലക്ഷനെതിരേ രംഗത്തുവന്നത്.
ബംഗ്ലാദേശില്‍ മോശം ഫോമിലുള്ള റിഷഭ് പന്ത് തന്നെയാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ന്യൂസിലാന്‍ഡുമയുള്ള പരമ്പരയില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്ന സഞ്ജുവിനെ ഒഴിവാക്കി പകരം ഇന്ത്യ ഇഷാന്‍ കിഷനെ കൊണ്ടു വരികയായിരുന്നു. ഇതിനു പിന്നിലെ ലോജിക്ക് തനിക്കു മനസ്സിലാവുന്നില്ലെന്നാണ് ചോപ്ര തുറന്നടിച്ചിരിക്കുന്നത്. അടുത്ത ഞായറാഴ്ചയാണ് ഇന്ത്യ- ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്.

ഒമ്പതു പേര്‍ നാട്ടിലേക്ക് മടങ്ങും
ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര അവാസാനിക്കുന്നതോടെ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ഒമ്പതു പേരാണ് നാട്ടിലേക്കു മടങ്ങുക. ശേഷിച്ച രണ്ടു കളിക്കാര്‍ മാത്രമേ ബംഗ്ലാദേശ് പര്യടനത്തില്‍ ടീമിനൊപ്പം ചേരുകയുള്ളൂ. നിങ്ങള്‍ ഒരു പരമ്പരയില്‍ നിന്നും അടുത്ത പരമ്പരയാവുമ്പോഴേക്കും മാറ്റിയത് 12 പേരെയാണ്. 11 പുതിയ കളിക്കാര്‍ ബംഗ്ലദേശ് പര്യടനത്തില്‍ ടീമിനൊപ്പം ചേരുകയാണ്. ഇതു പോലെയൊന്ന് സംഭവിക്കുമോയെന്ന് ആകാശ് ചോപ്ര യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നു.

സഞ്ജു എന്തുകൊണ്ടില്ല?
നിങ്ങള്‍ക്കു ബംഗ്ലാദേശ് പര്യടനത്തില്‍ ആര്‍ക്കെങ്കിലും വിശ്രമം നല്‍കണമായിരുന്നെങ്കില്‍ അതു സൂര്യകുമാര്‍ യാദവിനായിരുന്നു. അദ്ദേഹം ഒരുപാട് ക്രിക്കറ്റ് ഇപ്പോള്‍ കളിക്കുന്നുണ്ട്. പക്ഷെ സഞ്ജു സാംസിന്റെ കാര്യം എന്താണ്? അദ്ദേഹം ബംഗ്ലാദേശിലേക്കു പോവുന്നില്ല. പകരം ഇഷാന്‍ കിഷനാണ് പോവുക. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ടി20 പരമ്പരയില്‍ മാത്രമേ ഇഷാനുണ്ടായിരുന്നുള്ളൂ. ഏകദിന ടീമിനു പുറത്തായിരുന്നു. പക്ഷെ ഏകദിന ടീമിലുണ്ടാവുകയും കളിക്കുകയും ചെയ്ത സഞ്ജുവിനെ ഒഴിവാക്കിയിരിക്കുന്നതായും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

ഇതിനര്‍ഥം എന്താണ്?
ബംഗ്ലാദേശ് പര്യടനത്തിലെ ഇന്ത്യന്‍ ഏകദിന ടീമില്‍ ഇത്രയും മാറ്റങ്ങള്‍ കാണുമ്പോള്‍ ഇതിന്റെയൊക്കെ അര്‍ഥമെന്താണെന്നു നിങ്ങള്‍ക്കു തോന്നും. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ നിന്നും തഴഞ്ഞ ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ എന്നിവരോടു ഇന്ത്യക്ക് എന്താണ് പറയാന്‍ കഴിയുക? യുസ്വേന്ദ്ര ചഹലിനെയും കുല്‍ദീപ് യാദവിനെയും ഒരുമിച്ച് കളിപ്പിക്കാന്‍ പ്ലാന്‍ ഇല്ലായിരുന്നെങ്കില്‍ എന്താണ് ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയത്? ഒരുമിച്ച് ഇറക്കാനായിരുന്നു പ്ലാനെങ്കില്‍ ഇവരെ കളിപ്പിക്കണമായിരുന്നുവെന്നും ആകാശ് ചോപ്ര വിലയിരുത്തി.

സഞ്ജുവിന് ഒരവസരം മാത്രം
ന്യൂസിലാന്‍ഡില്‍ ഇത്തവണ ഇന്ത്യ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ സഞ്ജു സാംസണിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയുള്ളൂ. ടി20 പരമ്പരയിലെ രണ്ടു കളിയിലും സഞ്ജുവിനെ ഒഴിവാക്കിയ ഇന്ത്യ റിഷഭ് പന്തിനെ ഇറക്കുകയായിരുന്നു. ബാറ്റിങില്‍ താരം വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു.
പിന്നീട് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ സഞ്ജുവിനെ ഇന്ത്യ കളിപ്പിച്ചു. 36 റണ്‍സുമായി ബാറ്റിങില്‍ അദ്ദേഹം നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു. പക്ഷെ രണ്ടാം ഏകദിനത്തില്‍ സഞ്ജുവിനെ തഴഞ്ഞ ഇന്ത്യ പകരം ദീപക് ഹൂഡയെ ഇറക്കുകയായിരുന്നു.
Also Read: റിഷഭ് വൈസ് ക്യാപ്റ്റന്‍, 'തൊടാന്‍ പറ്റില്ല', പുറത്താക്കുന്നെങ്കില്‍ സഞ്ജുവിനെ മാത്രം!

ബംഗ്ലാദേശ് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, രജത് പാട്ടീധര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ടാക്കൂര്‍, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications