IND vs BAN: രണ്ടാമങ്കം ജയിക്കാന്‍ ഇന്ത്യന്‍ ടീമില്‍ വേണ്ടത് മൂന്ന് മാറ്റം!, അറിയാം
ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ പോരാട്ടത്തില്‍ അപ്രതീക്ഷിത ഷോക്കാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും നേരിട്ടിരിക്കുന്നത്. അനായാസം ജയിക്കാമെന്ന ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാ കടുവകള്‍ ഒരു വിക്കറ്റിനു തീര്‍ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ വിജയത്തിനു കൈയെത്തുംദൂരത്ത് വരെയെത്തിയ ശേഷമാണ് ഇന്ത്യ കളി കൈവിട്ടത്. ഈ പരാജയം ഇന്ത്യന്‍ ക്യാംപിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
അടുത്ത മല്‍സരം ജയിക്കാനായില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യക്കു ഏകദിന പരമ്പര കൈവിടേണ്ടിവരും. 2015ലെ അവസാന പര്യടനത്തില്‍ 2-1നു ബംഗ്ലാദേശ് ഇന്ത്യയെ വീഴ്ത്തിയിരുന്നു. ഇത്തവണ ഇന്ത്യക്കു ഇതിനു കണക്കു തീര്‍ത്തേ തീരൂ. ബുധനാഴ്ചയാണ് നിര്‍ണായകമായ രണ്ടാമത്തെ മല്‍സരം. ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട ടീമില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തേണ്ടതുണ്ട്. എന്തൊക്കെയാണെന്നു പരിശോധിക്കാം.

കുല്‍ദീപിനു പകരം ഉമ്രാന്‍
ആദ്യ ഏകദിനത്തിലൂടെ യുവ ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു. മോശമല്ലാത്ത പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തു. അഞ്ചോവര്‍ ബൗള്‍ ചെയ്ത സെന്‍ 7.4 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പക്ഷെ രണ്ടാം ഏകദിനത്തില്‍ സെന്നിനെ മാറ്റി പകരം സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരണം.
നേരത്തേ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഉമ്രാന്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. 150 കിമി വേഗതയില്‍ പന്തെറിയാന്‍ ശേഷിയുള്ള താരത്തിനു ബംഗ്ലാ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ കഴിയും. വേഗത മാത്രമല്ല, ഗെയിമിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയാണ് ഉമ്രാന്‍ ഇപ്പോള്‍ പന്തെറിയുന്നത്. ബാറ്റര്‍മാരെ കുഴപ്പിക്കാന്‍ തന്റെ ലൈനിലും ലെങ്ത്തിലും മാറ്റങ്ങള്‍ വരുത്താന്‍ താരം ഇപ്പോള്‍ ശ്രദ്ധിക്കുന്നതായി കാണാം.
Also Read: IND vs BAN: ആ ദൗര്‍ബല്യം ഇന്ത്യയെ വലക്കുന്നു, രോഹിത്തിന് എളുപ്പമല്ല! ചൂണ്ടിക്കാട്ടി കൈഫ്

എട്ടാമനായി ചാഹറിനെ ഇറക്കണം
സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ദീപക് ചാഹറും ശര്‍ദ്ദുല്‍ ടാക്കൂറും ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ഇലവനിലുണ്ടായിരുന്നു. പക്ഷെ ബാറ്റിങില്‍ രണ്ടു പേരും ദയനീയമായി പരാജയപ്പെട്ടു. നേരത്തേ പല മികച്ച ഇന്നിങ്‌സുകളും ചഹറും ശര്‍ദ്ദുലും കളിച്ചിരുന്നു. പക്ഷെ ഇതാവര്‍ത്തിക്കാന്‍ ഇരുവര്‍ക്കുമായില്ല. ശര്‍ദ്ദുല്‍ രണ്ടു റണ്‍സിനു മടങ്ങിയപ്പോള്‍ ചാഹര്‍ പൂജ്യത്തിനും ക്രീസ് വിടുകയായിരുന്നു. ശര്‍ദ്ദുല്‍ എട്ടാം നമ്പറിലും ചാഹര്‍ ഒമ്പതാം നമ്പറിലുമായിരുന്നു കളിയില്‍ ബാറ്റ് ചെയ്തത്.
എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഇരുവരുടെയും ബാറ്റിങ് പൊസിഷനില്‍ ഇന്ത്യ മാറ്റം വരുത്തണം. ചാഹറിനെ എട്ടാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്ത് ശര്‍ദ്ദുലിനെ ഇന്ത്യക്കു താഴേക്ക് ഇറക്കാം. കാരണം നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ശര്‍ദ്ദുലിനേക്കാള്‍ ബാറ്റിങില്‍ സംഭാവന ചെയ്യാന്‍ കഴിയുക ചാഹറിനായിരിക്കും.
Also Read: IND vs BAN: കഴിക്കുക, ഉറങ്ങുക, ഷോര്‍ട്ട് ബോളില്‍ ഔട്ടാവുക, ആവര്‍ത്തിക്കുക! ഇതാണ് ശ്രേയസ്

ഷഹബാസിനു പകരം അക്ഷര്‍
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനു കഴിഞ്ഞ മല്‍സരത്തില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. ബൗളിങിലും ബാറ്റിങിലും താരം ഒരുപോലെ പരാജയമായി മാറി. അതുകൊണ്ടു തന്നെ രണ്ടാം ഏകദിനത്തില്‍ ഷഹബാസിനെ ഒഴിവാക്കി അക്ഷര്‍ പട്ടേലിനെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ തിരിച്ചുവിളിക്കണം. കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങില്‍ ഡെക്കായാണ് ഷഹബാസ് ക്രീസ് വിട്ടത്. ബൗളിങിലാവട്ടെ ഒമ്പതോവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത താരത്തിനു വിക്കറ്റൊന്നും ലഭിച്ചതുമില്ല.
ആദ്യ ഏകദിനത്തിനു മുന്നോടിയായി നെറ്റ്‌സില്‍ ബാറ്റ് ചെയ്യവെ അക്ഷറുടെ നെഞ്ചില്‍ ബോള്‍ തട്ടിയിരുന്നു. ഇതിന്റെ മുന്‍കരുതലായിട്ടാണ് മല്‍സരത്തില്‍ നിന്നും താരത്തെ ഇന്ത്യ മാറ്റിനിര്‍ത്തിയത്. രണ്ടാം ഏകദിനത്തില്‍ അക്ഷര്‍ തീര്‍ച്ചയായും ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ പുറത്തുപോവുക ഷഹബാസ് തന്നെയായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications