IND vs BAN: ബംഗ്ലാദേശില്‍ ഇതാദ്യം, വമ്പന്‍ റെക്കോര്‍ഡുമായി കോലി! സച്ചിനെയും പിന്തള്ളി
ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനത്തില്‍ വമ്പന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുായ വിരാട് കോലി. നേരത്തേ നടന്ന ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിനു ബാറ്റിങില്‍ ക്ലിക്കാവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മൂന്നാമങ്കത്തില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന ബാറ്റിങാണ് കോലി പുറത്തെടുത്തത്.
ഫിഫ്റ്റി പ്ലസ് സ്‌കോറുമായി ക്രീസിലുളള അദ്ദേഹം ഇതു സെഞ്ച്വറിയിലെത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മൂന്നാം ഏകദിനത്തിലെ ഇന്നിങ്‌സിനിടെ കോലി പിന്നിട്ട രണ്ടു പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

1000 റണ്‍സ്
ബംഗ്ലാദേശില്‍ ഏകദിനത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് വിരാട് കോലി സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ബംഗ്ലാദേശില്‍ ഏകദിനത്തില്‍ 1000 റണ്‍സെന്ന മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത നാഴികക്കല്ലിലെത്താന്‍ കോലിക്കു മൂന്നാം ഏകദിനത്തില്‍ വേണ്ടിയിരുന്നത്. അദ്ദേഹം അതു അനായാസം സാധിച്ചെടുക്കുകയും ചെയ്തു.
2010 മുതല്‍ 22 വരെയുള്ള കാലയളവില്‍ ബംഗ്ലാദേശില്‍ 18 മല്‍സരങ്ങളിലാണ് കോലി കളിച്ചത്. 75 പ്ലസ് ശരാശരിയിലാണ് അദ്ദേഹം ഇവിടെ 1000ത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. അഞ്ചു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
Also Read: IPL 2023: ആര്‍സിബി ഇവരെ നോട്ടമിട്ടേക്കും, പക്ഷെ സ്വന്തമാക്കുക പ്രയാസം, അറിയാം

സച്ചിനെ പിന്തള്ളി
ബംഗ്ലാദേശില്‍ 1000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്നതിനൊപ്പം മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുക്കറുടെ വമ്പന്‍ റെക്കോര്‍ഡും വിരാട് കോലി തകര്‍ത്തിരുന്നു. ബംഗ്ലാദേശിനെതിരേ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന നേട്ടമാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. നേരത്തേ 1316 റണ്‍സോടെ സച്ചിന്റെ
പേരിലായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തെ കോലി മറികടന്നിരിക്കുകയാണ്.
കോലിയും സച്ചിനും കഴിഞ്ഞാല്‍ നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ (1225), ഗൗതം ഗംഭീര്‍ (1023) എന്നിവരാണ് റണ്‍വേട്ടയില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
Also Read: IPL 2023: കെകെആര്‍ ഇത്തവണയും ദുരന്തമാവും! മൂന്ന് വലിയ പ്രശ്‌നങ്ങള്‍, പരിഹാരം കടുപ്പം

കൂറ്റന്‍ സ്‌കോറിലേക്ക്
മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കു കുതിക്കുകയാണ്. 36ാം ഓവറില്‍ തന്നെ ഇന്ത്യന്‍ ടോട്ടല്‍ 300 റണ്‍സ് പിന്നിട്ടു കഴിഞ്ഞു. രണ്ടിനു 313 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ ഇഷാന്‍ കിഷന്റെ (210) കിടിലന്‍ ഡബിള്‍ സെഞ്ച്വറിയാ ഇന്ത്യയെ വമ്പന്‍ ടോട്ടലില്‍ എത്തിച്ചത്. വെറും 131 ബോളില്‍ 24 ബൗണ്ടറികളും 10 സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ശിഖര്‍ ധവാനെ (3) തുടക്കത്തില്‍ നഷ്ടമായെങ്കിലും ഇഷാനും വിരാട് കോലിയും ചേര്‍ന്ന് തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ടീമിനെ ശകതമായ നിലയിലെത്തിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications