Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: 'തലയില്ലാത്ത' ഹെല്‍മറ്റില്‍ ബോള്‍ പതിച്ചു, ഇന്ത്യക്ക് ലഭിച്ചത് 5 റണ്‍സ്! അറിയാം

ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റില്‍ പിടിമുറുക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ബൗളിങ് മികവില്‍ ആതിഥേയരെ എറിഞ്ഞിട്ട ഇന്ത്യ മല്‍സരത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 404 റണ്‍സിനു മറുപടിയില്‍ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റിനു 133 റണ്‍സെന്ന നിലയിലാണ്. രണ്ടു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 271 റണ്‍സ് കൂടി വേണം.

അതേസമയം, ഈ മല്‍സരത്തിനിടെ ഇന്ത്യക്കു ബോണസായി ലഭിച്ചത് അഞ്ചു റണ്‍സാണ്. ബംഗ്ലാദേശിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു പിഴവ് കാരണമായിരുന്നു രണ്ടാം ദിനം സ്‌കോര്‍ ബോര്‍ഡിലേക്കു കൂട്ടിച്ചേര്‍ക്കപ്പെട്ടത്. എങ്ങനെ എന്നറിയാം.

സംഭവം 112ാം ഓവറില്‍

സംഭവം 112ാം ഓവറില്‍

ഇന്ത്യന്‍ ഇന്നിങ്‌സിലെ 112ാമത്തെ ഓവറിലായിരുന്നു ഇന്ത്യക്കു ബോണസായി അഞ്ചു റണ്‍സ് ലഭിച്ചത്. തെയ്ജുല്‍ ഇസ്ലാമിന്റെ ബൗളിങില്‍ സ്‌ട്രൈക്ക് നേരിട്ടത് ആര്‍ അശ്വിനായിരുന്നു. ഔട്ട്‌സൈഡ് എഡ്ജായ ബോള്‍ നേരെ തേര്‍ഡ്മാനിലേക്കാണ് പോയത്. ഇന്ത്യ ഡബിള്‍ നേടുകയും ചെയ്തു.

യാസിര്‍ അലിയായിരുന്നു തേര്‍ഡ് മാന്‍ പൊസിഷനില്‍ ഫീല്‍ഡ് ചെയ്തത്. ബോള്‍ വിക്കറ്റ് കീപ്പറുടെ എന്‍ഡിലേക്കാണ് അലി ത്രോ ചെയ്തത്. പക്ഷെ അതു നേരെ ചെന്നു പതിച്ചത് വിക്കറ്റ് കീപ്പറുടെ പിറകില്‍ വച്ചിരുന്ന രണ്ടു ഹെല്‍മറ്റുകളില്‍ പതിക്കുകയായിരുന്നു.

Also Read: IND vs BAN: ഇംഗ്ലണ്ടിന്റെ 'ബാസ്‌ബോള്‍' ശൈലി ഇന്ത്യക്ക് ചേരുമോ? എളുപ്പമല്ല! കാര്‍ത്തിക് പറയുന്നു

ഐസിസി നിയമം

ഐസിസി നിയമം


ഐസിസിയുടെ നിയമമാണ് ഡബിള്‍ മാത്രം ലഭിക്കേണ്ടയിടത്ത് ഇന്ത്യയെ അഞ്ചു റണ്‍സ് നേടാന്‍ സഹായിച്ചത്. ഐസിസിയുടെ നിയമം അനുസരിച്ച് ഗ്രൗണ്ടില്‍ ധരിക്കാതെ വച്ചിരിക്കുന്ന ഹെല്‍മറ്റില്‍ ബോള്‍ പതിക്കുകയാണെങ്കില്‍ ബാറ്റിങ് ടീമിന് അഞ്ചു റണ്‍സ് ബോണസായി ലഭിക്കും. ഈ നിയമമാണ് ഫീല്‍ഡറുടെ പിഴവ് കാരണം ബോള്‍ ഹെല്‍മറ്റുകളില്‍ പതിച്ചതിനെ തുടര്‍ന്നു ഇന്ത്യക്കു അഞ്ച് റണ്‍സ് നേടിക്കൊടുത്തത്.

Also Read: ആരാണ് ഇഷാനെ ബൗള്‍ഡാക്കിയ സുന്ദരി? കാമുകി അദിതിയെ കുറിച്ച് എല്ലാമറിയാം

ബംഗ്ലാദേശ് പതറുന്നു

ബംഗ്ലാദേശ് പതറുന്നു

ഇന്ത്യയുടെ വന്‍ സ്‌കോറിനു മുന്നില്‍ ബംഗ്ലാദേശ് പതറുകയാണ്. ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം തന്നെ കുറിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. നേരത്ത ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 404 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത് മൂന്നു പേരുടെ ഫിഫ്റ്റികളാണ്.

90 റണ്‍സെടിത്ത വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാരയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 86 റണ്‍സ് നേിടിയപ്പോള്‍ 58 റണ്‍സോടെ ആര്‍ അശ്വിനും നിര്‍ണായക സംഭാവന നല്‍കി.

മറുപടിയില്‍ നാലു വിക്കറ്റുകളെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവും മൂന്നു പേരെ പുറത്താക്കിയ മുഹമ്മദ് സിറാജും ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.ബംഗ്ലാദേശ് നിരയില്‍ ആര്‍ക്കും 30 പ്ലസ് പോലും കുറിക്കാനായില്ല. 28 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമാണ് ടോപ്‌സ്‌കോറര്‍. ലിറ്റണ്‍ ദാസ് 24ഉം സക്കീര്‍ ഹസന്‍ 20 റണ്‍സും നേടി.

Story first published: Thursday, December 15, 2022, 19:23 [IST]
Other articles published on Dec 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+