Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഇഷാന്റെ ഡബിളിനോടു കാമുകിയുടെ പ്രതികരണം ഇങ്ങനെ, അറിയാം

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ നേടിയ ഡബിള്‍ സെഞ്ച്വറിയോടെ താരപദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഇഷാന്‍ കിഷന്‍. പോക്കറ്റ് ഡയനാമോയെന്ന തന്റെ വിളിപ്പേരിനെ അന്വര്‍ഥമാക്കുന്ന സ്‌ഫോടനാത്മക ഇന്നിങ്‌സായിരുന്നു താരം കളിച്ചത്. നേരത്തേ ഒരു സെഞ്ച്വറി പോലും ഇഷാന്റെ പേരില്‍ ഇല്ലായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരേ കന്നി സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും ഒരുമിച്ച് നേടി താരം ക്ഷീണം തീര്‍ക്കുകയായിരുന്നു.

മുന്‍ താരങ്ങളും നിലവിലെ കളിക്കാരുമടക്കം നിരവധി പേരാണ് ഡബിള്‍ സെഞ്ച്വറി നേട്ടത്തില്‍ ഇഷാനെ പ്രശംസിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ മുഴുവന്‍ ഇഷാന്‍ മയമായിരുന്നു. അക്കൂട്ടത്തിന്റെ താരത്തിന്റെ കാമുകിയുമുണ്ടായിരുന്നു. ഇഷാന്റെ കാമുകി ഈ നേട്ടത്തോടു എങ്ങനെയാണ് പ്രതികരിച്ചതെന്നു നോക്കാം.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇഷാന്‍ കിഷന്റെ കാമുകിയും നടിയും മോഡലുമായ അദിതി ഹുണ്ടിയ ഡബിള്‍ സെഞ്ച്വറി നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രിയതമനോടുള്ള സ്‌നേഹം ഇവര്‍ പ്രകടിപ്പിക്കുകയായിരുന്നു. രണ്ടു ഫോട്ടോസാണ് അദിതി സ്‌റ്റോറീസിലൂടെ പങ്കുവച്ചത്.
ഇഷാന്റെ ഫോട്ടോയ്‌ക്കൊപ്പം ആനന്ദാശ്രു പൊഴിക്കുന്ന ഒരു ഇമോജിയും അതോടൊപ്പം ഹൃദയത്തിന്റെ ഇമോജിയുമാണ് അദിതി നല്‍കിയത്.
മറ്റൊരു ഫോട്ടോയാവട്ടെ ഡബിള്‍ സെഞ്ച്വറിക്കു ശേഷം ഇഷാന്‍ ബാറ്റുയര്‍ത്തുന്നതായിരുന്നു. ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം അദിതി തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ നല്‍കുകയായിരുന്നു. ഈ ഫോട്ടോയ്‌ക്കൊപ്പം മറ്റൊന്നും ഇവര്‍ കുറിച്ചിട്ടുമില്ല.

Also Read:IPL 2023: വിലയിട്ടത് ഒരു കോടി, ഇവരെ ഈ വിലയ്ക്ക് ആരും വാങ്ങില്ല! മുന്‍ സിഎസ്‌കെ താരവും

റെക്കോര്‍ഡുകള്‍ തകര്‍ത്ത പ്രകടനം

റെക്കോര്‍ഡുകള്‍ തകര്‍ത്ത പ്രകടനം

പല റെക്കോര്‍ഡുകളും കടപുഴക്കിയായിരുന്നു ഇഷാന്‍ കിഷന്‍ തന്റെ കന്നി ഡബിള്‍ സെഞ്ച്വറിയിലേക്കു കുതിച്ചത്. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി, ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ ലോക റെക്കോര്‍ഡുകള്‍ അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു. 126 ബോളുകളില്‍ നിന്നായിരുന്നു ഇഷാന്‍ 200ലെത്തിയത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് പഴങ്കഥയാവുകയും ചെയ്തു. നേരത്തേ 138 ബോളുകളിലായിരുന്നു യൂനിവേഴ്‌സല്‍ ബോസിന്റെ നേട്ടം.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ലോക റെക്കോര്‍ഡ് തിരുത്തിയാണ് ഡബിള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇഷാന്‍ മാറിയത്. 24ാം വയസ്സിലാണ് താരത്തിന്റെ നേട്ടം. രോഹിത് 26ാം വയസ്സിലായിരുന്നു ഡബിള്‍ സെഞ്ച്വറിയോടെ റെ്‌ക്കോര്‍ഡിട്ടത്.

Also Read:അയര്‍ലാന്‍ഡിലേക്കു വരൂ, ക്യാപ്റ്റനാക്കാം, സഞ്ജുവിനു ക്ഷണം! മറുപടി ഇങ്ങനെ

പകരക്കാരനായി വന്ന ഹീറോ

പകരക്കാരനായി വന്ന ഹീറോ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും ഇഷാന്‍ കിഷനെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരമ്പരയ്ക്കു തൊട്ടുമുമ്പ് പിന്‍മാറിയിരുന്നു. ബാക്കപ്പ് കീപ്പറായി ഇഷാന്‍ ടീമിലുണ്ടായിട്ടും കളിപ്പിക്കാതെ കെഎല്‍ രാഹുലിന് വിക്കറ്റ് കീപ്പിങിന്റെ ചുമതല നല്‍കുകയായിന്നു.
എന്നാല്‍ പരിക്കു കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു മൂന്നാം ഏകദിനത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതോടെ പകരക്കാരനായി ഇഷാന് അവസരം ലഭിക്കുകയായിരുന്നു. കിടിലന്‍ ബാറ്റിങ് പ്രകടനത്തോടെ താരം അതു ഗംഭീരമാക്കുകയും ചെയ്തു. 131 ബോളില്‍ 210 റണ്‍സാണ് ഇഷാന്‍ വാരിക്കൂട്ടിയത്. 24 ബൗണ്ടറികളും 10 സിക്‌സറും ഇതിലുള്‍പ്പെടും.

Story first published: Sunday, December 11, 2022, 16:37 [IST]
Other articles published on Dec 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+