IND vs BAN: ധവാനെ ഇനിയും പരിഗണിക്കണോ? ഒരു കാര്യം സങ്കടം- കാര്‍ത്തിക് പറയുന്നു

മുംബൈ: 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും ചേര്‍ന്നപ്പോള്‍ ഇന്ത്യ പ്രതീക്ഷിച്ചതിന് വിപരീതമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. പല താരങ്ങളുടെയും ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. ജനുവരിയോടെ വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ നടപ്പിലാക്കുമെന്നാണ് വിവരം.
ഇന്ത്യയെ സംബന്ധിച്ച് ഓപ്പണിങ്ങിലാരെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. രോഹിത് ശര്‍മ നായകനെന്ന നിലയില്‍ പ്ലേയിങ് 11 തുടരുമ്പോള്‍ ശിഖര്‍ ധവാന്‍ ഒപ്പമുണ്ടാവുമോയെന്നതാണ് പ്രധാന ചോദ്യം. പല യുവതാരങ്ങളും ഓപ്പണിങ്ങില്‍ മികവ് കാട്ടുകയും ധവാന്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇനിയും ഏകദിനത്തില്‍ ധവാനെ പരിഗണിക്കുമോയെന്നത് കണ്ടറിയണം. ഇപ്പോഴിതാ ധവാന്റെ കരിയറിന്റെ അവസാനമായെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്.

ധവാനെ പുറത്തിരുത്തിയേക്കും
ശ്രീലങ്കന്‍ പരമ്പരയില്‍ ധവാന്റെ സ്ഥാനം എവിടെയാണ്? ആരെയാവും ഇന്ത്യ പുറത്താക്കുകയെന്നത് കൗതുകകരമായ കാര്യമാണ്. ഇഷാന്‍ കിഷനെ എങ്ങനെ ടീം ഉപയോഗിക്കുമെന്നതും പ്രധാനപ്പെട്ട കാര്യം. ശുബ്മാന്‍ ഗില്‍ നന്നായി കളിക്കുന്നു. ആരെങ്കിലും ഒരാളെ ഇന്ത്യക്ക് പുറത്തിരുത്തേണ്ടതായുണ്ട്. അത് ധവാനാകാനാണ് സാധ്യത. എന്നാല്‍ പുതിയ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ചില ചോദ്യങ്ങളുണ്ടാവും-കാര്‍ത്തിക് പറഞ്ഞു. ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ധവാന്‍ കാഴ്ചവെക്കുന്നത്. മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വിമര്‍ശനം കേള്‍ക്കുന്നതോടൊപ്പം റണ്‍സടിക്കാനും ഇപ്പോള്‍ സാധിക്കാതെ വന്നതോടെ ധവാന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്.
Also Read: IPL 2023: കെകെആര്‍ ഇത്തവണയും ദുരന്തമാവും! മൂന്ന് വലിയ പ്രശ്‌നങ്ങള്‍, പരിഹാരം കടുപ്പം

ഇന്ത്യയുടെ ടോപ് ഫോര്‍ പോരാ
രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരാണ് ഏകദിനത്തിലെ ഇന്ത്യയുടെ പ്രധാന താരങ്ങള്‍. ഇവരുടെ നാല് പേരുടെയും 2020 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ പിന്നോട്ട് പോവുകയാണെന്ന് വ്യക്തമാവും. 2020ല്‍ 53.4 ശരാശരിയില്‍ 1355 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 2021ല്‍ 15 മത്സരത്തില്‍ 693 റണ്‍സും ഈ വര്‍ഷം 47 ഇന്നിങ്‌സില്‍ നിന്ന് 1366 റണ്‍സുമാണ് ഇവര്‍ നേടിയത്. കോലി ഫോമിലാണെങ്കിലും രോഹിത്, ധവാന്‍, രാഹുല്‍ എന്നിവരെല്ലാം ഇപ്പോള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറയാം.

ഓപ്പണിങ്ങില്‍ മത്സരം കടുപ്പം
ഇന്ത്യയുടെ ഓപ്പണറാവാന്‍ വലിയ മത്സരമാണ് നടക്കുന്നത്. ശുബ്മാന്‍ ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്തേക്കെത്തിക്കണമെന്ന ആവിശ്യം ശക്തമാണ്. ഇന്ത്യക്കായി സമീപകാലത്ത് കളിച്ചപ്പോഴെല്ലാം ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ രോഹിത്തിനൊപ്പം ഗില്ലിന് ഇന്ത്യ അവസരം നല്‍കിയേക്കും. ഇഷാന്‍ കിഷന്‍ ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയതോടെ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തിനായുള്ള പോരാട്ടം കൂടുതല്‍ കടുപ്പമായിരിക്കുന്നു.

ഗില്ലിനെ ശ്രീലങ്കന്‍ പരമ്പരയില്‍ ഓപ്പണറാക്കിയേക്കും
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ശുബ്മാന്‍ ഗില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കില്‍ അവന്‍ ഓപ്പണറായി എത്താനാണ് സാധ്യത. ഇഷാന്‍ കിഷന് അവസരം നല്‍കിയാല്‍ രണ്ട് കൈയും നീട്ടി അവന്‍ സ്വീകരിച്ചേക്കും. രണ്ട് പേരുടെയും പ്രകടനം ശിഖര്‍ ധവാന് വെല്ലുവിളിയാണ്. ഇഷാന്‍ റണ്‍സിനായുള്ള ദാഹത്തിലാണ്. കുറഞ്ഞ അവസരങ്ങള്‍ മാത്രമാണ് അവന് ലഭിച്ചത്. അതുകൊണ്ട് തന്നെ ലഭിച്ച അവസരങ്ങളില്‍ അവന് മികവ് കാട്ടേണ്ടതായുണ്ട്. ഇപ്പോഴവന്‍ വാതിലില്‍ മുട്ടി ഞാന്‍ തയ്യാറെടുത്തെന്ന് പറയുന്നു. നിങ്ങളെന്റെ പ്രകടനം കാണുന്നുണ്ടോയെന്നാണ് അവന്‍ ചോദിക്കുന്നത്- കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
Also Read: IND vs BAN: അടുത്ത കോലി അവനാണ്, വിജയത്തിലേക്ക് ഒറ്റക്ക് നയിക്കാനാവും- ചൂണ്ടിക്കാട്ടി ഡികെ

ഓപ്പണിങ്ങില്‍ സ്ഥിരത വേണം
ഓപ്പണിങ്ങില്‍ ഇന്ത്യക്ക് സ്ഥിരതയാര്‍ന്ന കൂട്ടുകെട്ടിനെ കളത്തിലിറക്കേണ്ടതായുണ്ട്. രോഹിത്-ധവാന്‍ കൂട്ടുകെട്ടിനെ ഇനിയും വിശ്വസിക്കുക പ്രയാസം. ഇടം കൈയന്‍ എന്ന നിലയില്‍ രോഹിത്തിനൊപ്പം ഇഷാന് കൂടുതല്‍ അവസരം ലഭിച്ചേക്കും. അതിവേഗത്തില്‍ റണ്‍സടിക്കാന്‍ കഴിവുള്ളവനാണെങ്കിലും ഇഷാന്റെ സ്ഥിരത പ്രശ്‌നം. മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങിലിറങ്ങി ഇഷാന് മുന്‍പരിചയമുള്ളത് താരത്തിന് മുന്‍തൂക്കം നല്‍കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications