Ind Vs Ban: 1443 ദിവസത്തെ കാത്തിരിപ്പ്, ഒടുവില്‍ പുജാരയത് നേടിയെടുത്തു, കൈയടിച്ച് ആരാധകര്‍

ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റിലാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 404 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനെ 150 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു.
ഒന്നാം ഇന്നിങ്‌സില്‍ 254 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് രണ്ട് വിക്കറ്റിന് 258 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് 513 എന്ന വമ്പന്‍ വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നില്‍ വെക്കുകയായിരുന്നു. ഇന്ത്യയുടെ വമ്പന്‍ സ്‌കോറില്‍ നിര്‍ണ്ണായകമായത് ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ് പ്രകടനമാണ്.
രണ്ട് ഇന്നിങ്‌സിലും ഗംഭീര ബാറ്റിങ് കാഴ്ചവെച്ച പുജാര വലിയൊരു കാത്തിരിപ്പിനും വിരാമമിട്ടാണ് രണ്ടാം ദിനം കളം വിട്ടത്. അത് എന്താണെന്ന് പരിശോധിക്കാം.

വലിയ ഇടവേളക്ക് ശേഷം സെഞ്ച്വറി
1443 ദിവസത്തെ ഇടവേളക്ക് ശേഷം ചേതേശ്വര്‍ പുജാര സെഞ്ച്വറി നേടിയെടുത്തു എന്നതാണ് എടുത്തു പറയേണ്ടത്. വലിയൊരു കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി പ്രകടനം. 52 ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് പുജാര സെഞ്ച്വറിയിലേക്കെത്തിയത്.
ടെസ്റ്റിലെ പുജാരയുടെ 19ാം സെഞ്ച്വറിയായിരുന്നു ഇത്. 2019 ജനുവരി 3ന് ഓസ്‌ട്രേലിയക്കെതിരേയാണ് പുജാരയുടെ അവസാന ടെസ്റ്റ് സെഞ്ച്വറി. ഇതിന് ശേഷം 28 മത്സരം പുജാര കളിച്ചെങ്കിലും സെഞ്ച്വറിയിലേക്കെത്താനായില്ല.
2021ല്‍ ഇംഗ്ലണ്ടിനെതിരേ 91 റണ്‍സ് നേടിയിരുന്നെങ്കിലും സെഞ്ച്വറിയിലേക്കെത്താനായില്ല. 2019 ഫെബ്രുവരിക്ക് ശേഷം 29 ടെസ്റ്റ് കളിച്ച പുജാര 27.87 ശരാശരിയില്‍ 1366 റണ്‍സാണ് നേടിയത്.

വിമര്‍ശകര്‍ക്കുള്ള മറുപടി
ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ചേതേശ്വര്‍ പുജാരയെ നിയമിച്ചപ്പോള്‍ മുതല്‍ വിമര്‍ശനങ്ങള്‍ ഏറെയായിരുന്നു. ഏറെ നാളുകളായി മോശം ഫോമിലായിരുന്ന പുജാരയെ ഇന്ത്യ എന്തിനാണ് വൈസ് ക്യാപ്റ്റനാക്കിയതെന്ന ചോദ്യമുയര്‍ന്നു.
എന്നാല്‍ ഈ ചോദ്യത്തിന് പുജാര ബാറ്റുകൊണ്ടാണ് മറുപടി നല്‍കിയത്. 130 പന്തില്‍ 102 റണ്‍സാണ് പുജാര നേടിയത്. 13 ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടും. 78.46 സ്‌ട്രൈക്കറേറ്റിലാണ് പുജാരയുടെ സെഞ്ച്വറി പ്രകടനം.
ആദ്യ ഇന്നിങ്‌സില്‍ പുജാര ഫിഫ്റ്റി നേടിയും തിളങ്ങി. 203 പന്തില്‍ 90 റണ്‍സാണ് പുജാര നേടിയത്. 11 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് പുജാരയുടെ പ്രകടനം. 44.33 സ്‌ട്രൈക്കറേറ്റിലാണ് പുജാര ആദ്യ ഇന്നിങ്‌സില്‍ കളിച്ചത്.

ശുബ്മാന്‍ ഗില്ലിനും സെഞ്ച്വറി
ഇന്ത്യക്കായി ശുബ്മാന്‍ ഗില്ലും സെഞ്ച്വറി പ്രകടനം നടത്തി. 152 പന്തില്‍ 110 റണ്‍സാണ് ഗില്‍ നേടിയത്. 10 ബൗണ്ടറിയും 3 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഗില്ലിന്റെ പ്രകടനം. ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സ് നേടി പുറത്തായ ഗില്ലിന്റെ ശക്തമായ തിരിച്ചുവരവാണ് രണ്ടാം ഇന്നിങ്‌സില്‍ കണ്ടത്.
ആദ്യ ഇന്നിങ്‌സില്‍ വിരാട് കോലി (1) നിരാശപ്പെടുത്തിയപ്പോള്‍ ശ്രേയസ് അയ്യരും (86) ആര്‍ അശ്വിനും (58) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. റിഷഭ് പന്തും (46) കുല്‍ദീപ് യാദവും (40) ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

നിര്‍ണ്ണായക സമയത്തെ പ്രകടനം
കരിയറിന്റെ നിര്‍ണ്ണായക സമയത്താണ് ചേതേശ്വര്‍ പുജാരയുടെ സെഞ്ച്വറി പ്രകടനം. വിദേശ മൈതാനത്ത് ഇന്ത്യക്കായി കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡില്‍ ആറാം സ്ഥാനത്തേക്കെത്താനും പുജാരക്കായി.
വിവിഎസ് ലക്ഷ്മണ്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, മൊഹീന്ദര്‍ അമര്‍നാഥ് എന്നിവരോടൊപ്പം 9 സെഞ്ച്വറികളാണ് പുജാരയുടെ പേരിലുള്ളത്. 29 സെഞ്ച്വറിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറും 21 സെഞ്ച്വറിയുമായി രാഹുല്‍ ദ്രാവിഡുമാണ് ഈ റെക്കോഡില്‍ മുന്നിലുള്ള ഇന്ത്യക്കാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications