For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ക്യാപ്റ്റനായി രാഹുല്‍, സ്ഥാനം പോലും അര്‍ഹിക്കാത്തവന്‍! 3-0ന്റെ തോല്‍വിയുറപ്പ്

ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മല്‍സരം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരം ശനിയാഴ്ച പകലും രാത്രിയുമായി നടക്കാനിരിക്കുകയാണ്. ഇരുടീമുകളെ സംബന്ധിച്ചും മല്‍സരഫലത്തിനു വലിയ പ്രാധാന്യമൊന്നമില്ല. കാരണം പരമ്പര ഇതിനകം ആതിഥേയര്‍ 2-0ന് പോക്കറ്റിലാക്കിക്കഴിഞ്ഞു. ഇനി മൂന്നാം ഏകദിനം കൂടി കളിക്കുകയെന്ന 'ചടങ്ങ്' മാത്രമേ ഇന്ത്യക്കു മുന്നിലുള്ളൂ.

റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ പിന്നിലുളള ബംഗ്ലാദേശിനോടേറ്റ പരാജയം ഇന്ത്യക്കു വലിയ നാണക്കേടായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒരു തൂത്തുവാരല്‍ ഇന്ത്യക്കു ഒഴിവാക്കിയേ തീരൂ. പക്ഷെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്കു കാരണം ടീമിനു പുറത്തായതോടെ ആശ്വാസ ജയമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്.

നയിക്കാന്‍ രാഹുല്‍

നയിക്കാന്‍ രാഹുല്‍

കൈവിരലിനു സാരമായി പരിക്കേറ്റ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ രാഹുലിനെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകനായി നിയമിച്ചിരിക്കുകയാണ്. പക്ഷെ ഇന്ത്യന്‍ ആരാധകര്‍ ഈ തീരുമാനത്തില്‍ തീര്‍ത്തും നിരാശരാണ്. രാഹുലിന്റെ ക്യാപ്റ്റന്‍സി വളരെ മോശമാണെന്നും പരമ്പര ബംഗ്ലാദേശ് തൂത്തുവാരുമെന്നുമാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

രണ്ടു പരമ്പരകളില്‍ നയിച്ചു

രണ്ടു പരമ്പരകളില്‍ നയിച്ചു

കെഎല്‍ രാഹുല്‍ ഇതിനകം രണ്ട് ഏകദിന പരമ്പരകളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഈ വര്‍ഷമാദ്യത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു അദ്ദേഹം ആദ്യമായി നായകനായത്. അന്നു പരിക്കുകാരണം രോഹിത് ശര്‍മയ്ക്കു പുറത്തിരിക്കേണ്ടി വന്നതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ രാഹുലിനു ക്യാപ്റ്റന്‍സി ലഭിക്കുകയായിരുന്നു. പക്ഷെ പരമ്പരയില്‍ സൗത്താഫ്രിക്ക ഇന്ത്യയെ തൂത്തുവാരി.
അതിനു ശേഷം ഏഷ്യാ കപ്പിനു തൊട്ടുമുമ്പുള്ള സിംബാബ്‌വെ പര്യടനത്തിലും രാഹുല്‍ നായകനായിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ വിജയവും കൊയ്തു.

Also Read:IND vs BAN: ഈ പദ്ധതികള്‍ പോരാ! ദ്രാവിഡ് വൈകാതെ പുറത്താകും, മുന്നറിയിപ്പുമായി കനേരിയ

3-0 അനിവാര്യം

3-0 അനിവാര്യം

കെഎല്‍ രാഹുലിനെ ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാക്കിയതോടെ 3-0ന്റെ പരാജയം അനിവാര്യമായി തീര്‍ന്നിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഭായ്, ശിഖര്‍ ധവാന് ഒരു ബഹുമാനവും നിങ്ങള്‍ നല്‍കുന്നില്ലേ? കെഎല്‍ രാഹുലിനു പകരം മൂന്നാം ഏകദിനത്തില്‍ അദ്ദേഹമായിരുന്നു ക്യാപ്റ്റന്‍ ആവേണ്ടിയിരുന്നത് എന്നായിരുന്നു ഒരു പ്രതികരണം.

രാഹുല്‍ അര്‍ഹിക്കുന്നില്ല

രാഹുല്‍ അര്‍ഹിക്കുന്നില്ല

കെഎല്‍ രാഹുലിനെ ക്യാപ്റ്റനാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ സ്ഥാനം പോലും അയാള്‍ അര്‍ഹിക്കുന്നില്ല. അത്രയും മോശപ്പെട്ട കളിക്കാരനാണ് രാഹുലെന്നായിരുന്നു ഒരു വിമര്‍ശനം.
ഇന്ത്യന്‍ ടീമില്‍ യഥാര്‍ഥത്തില്‍ കെഎല്‍ രാഹുല്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടോയെന്നാണ് എന്റെ ചോദ്യം. നമ്മള്‍ സെലക്ഷന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തിയില്ലെങ്കില്‍ നമുക്ക് മുന്നേറാന്‍ കഴിയില്ലെന്നു ഒരു യൂസര്‍ കുറിച്ചു.

Also Read:IPL 2023: അവസാന സീസണില്‍ ഫ്‌ളോപ്പ്, ഇവരുടെ പ്രതിഫലം കുറയും, അഞ്ച് താരങ്ങളിതാ

പ്രചോദനം നല്‍കുന്ന കഥ

പ്രചോദനം നല്‍കുന്ന കഥ

ഒന്നിനും കൊള്ളാത്ത ഒരു ക്രിക്കറ്റ് താരത്തില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍സിയിലേക്കുള്ള കെഎല്‍ രാഹുലിന്റെ വളര്‍ച്ച വളരെയധികം എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന കഥയാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ക്യാപ്റ്റന്‍ എന്നതിനേക്കാള്‍ മികച്ച താരമെന്നാണ് കെഎല്‍ രാഹുലിനെക്കുറിച്ച ഞാന്‍ പറയുക. ദയവു ചെയ്ത് ക്യാപ്റ്റന്‍സി ശ്രേയസ് അയ്യര്‍ക്കു നല്‍കൂയെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

ക്യാപ്റ്റന്‍സി പറ്റില്ല

ക്യാപ്റ്റന്‍സി പറ്റില്ല

കെഎല്‍ രാഹുലിനു ക്യാപ്റ്റന്‍സി നല്‍കണമെന്ന് ബിസിസിഐയ്ക്കു എന്തുകൊണ്ടാണ് ഇത്രയും ആഗ്രഹം. താന്‍ ക്യാപ്്റ്റനാവാന്‍ പറ്റിയ ആളല്ലെന്നു ഒരുപാട് തവണ നമുക്ക് കാണിച്ചു തന്നിട്ടുള്ളയാളാണ് രാഹുലെന്നും ഒരു യൂസര്‍ കുറിച്ചു.
ഇന്ത്യയെ മൂന്നാം ഏകദിനത്തില്‍ കെഎല്‍ രാഹുല്‍ നയിക്കുമെന്ന് പ്രഖ്യാപിച്ചതോടെ തൂത്തുവാരല്‍ നടക്കുമെന്ന് ഉറപ്പായിട്ടുണ്ടെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, രജത് പാട്ടിധര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, കുല്‍ദീപ് യാദവ്.

Story first published: Friday, December 9, 2022, 19:39 [IST]
Other articles published on Dec 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+