For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രോഹിത് കളിക്കരുത്, വീട്ടിലിരിക്കാന്‍ പറയൂ! തുറന്നടിച്ച് ജഡേജ, അറിയാം

പരിക്കു ഭേദമായി അദ്ദേഹം തിരിച്ചുവരവിന് ഒരുങ്ങുന്നു

rohit jadeja

ഉജ്ജ്വല വിജയവുമായി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മുന്‍തൂക്കം നേടിയിരിക്കുകയാണ്. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരാനായിരിക്കും ഇനി ഇന്ത്യയുടെ ശ്രമം. പരിക്കിനെ തുടര്‍ന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ആദ്യ ടെസ്റ്റ് നഷ്ടമായിരുന്നു. പകരം കെഎല്‍ രാഹുലായിരുന്നു ടീമിനെ നയിച്ചത്.

22ന് തുടങ്ങുന്ന അടുത്ത ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്താന്‍ തയ്യാറെടുക്കുകയാണ് രോഹിത്. ഫിറ്റ്‌നസ് വീണ്ടെടുത്ത അദ്ദേഹം രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ അടുത്ത ടെസ്റ്റില്‍ രോഹിത് കളിക്കരുതെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ബാറ്റര്‍ അജയ് ജഡേജ. കൂടുതല്‍ വായിക്കാം.

രോഹിത് വീട്ടിലിരിക്കട്ടെ

രോഹിത് വീട്ടിലിരിക്കട്ടെ

സോണി സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കവെയായിരുന്നു രോഹിത് ശര്‍മ അടുത്ത ടെസ്റ്റില്‍ വീട്ടിലിരക്കട്ടെയെന്നു അജയ് ജഡേജ പറഞ്ഞത്.ഒരു താരത്തിനു കൈയ്ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ 10 ദിവസത്തോളം ബാറ്റ് പിടിക്കാന്‍ കഴിയില്ല.

IPL 2023: 2022ല്‍ ഫൈനലില്‍ വീണു, ലേലത്തില്‍ ഇവര്‍ വന്നാല്‍ സഞ്ജൂസ് ആര്‍മി കപ്പടിക്കും!

പരിക്കില്‍ നിന്നും മോചിതനായാലും തൊട്ടടുത്ത ദിവസം തന്നെ ടീമില്‍ തിരികെ ചേരാനും സാധിക്കില്ല. പിന്നെയും 10-15 ദിവസങ്ങള്‍ കൂടി വിശ്രമം ആവശ്യമായി വരും. രോഹിത്തിന്റെ പരിക്ക് എത്രത്തോളം ആഴമുള്ളതാണെന്നു നമുക്കറിയില്ല. ഒരു താല്‍ക്കാലിക പരിഹാരമാണ് നമ്മള്‍ നോക്കുന്നത്.

ഇതു തന്നെയാണ് ഏറ്റവും മികച്ച പരിഹാരം. അതുകൊണ്ടാണ് രോഹിത് അടുത്ത ടെസ്റ്റില്‍ കളിക്കരുതെന്നു താന്‍ ആവശ്യപ്പെടുന്നതെന്നും ജഡേജ വ്യക്തമാക്കി.

രോഹിത്തിന്റെ പരിക്ക്

രോഹിത്തിന്റെ പരിക്ക്

ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയ്ക്കിടെയായിരുന്നു രോഹിത് ശര്‍മയുടെ കൈവിരലിു പൊട്ടലേല്‍ക്കുന്നത്. ധക്കയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യവെ ഒരു ക്യാച്ചെടുക്കാനുള്ള ശ്രമിത്തിനിടെ കൈവിരല്‍ ഗ്രൗണ്ടില്‍ കുത്തുകയും വിരലില്‍ പൊട്ടലേല്‍ക്കുകയുമായിരുന്നു.

അപ്പോള്‍ തന്നെ ഗ്രൗണ്ട് വിട്ട രോഹിത് ഉടന്‍ ആശുപത്രിയില്‍ പോയി സ്‌കാനിങിനു വിധേയനാവുകയും ചെയ്തു. രോഹിത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് തുടര്‍ന്നു ടീമിനെ നയിച്ചത്.

Also Read: IPL 2023: ഇവര്‍ 'ലോട്ടറി' അടിച്ചേക്കും, അടിസ്ഥാന വിലയേക്കാള്‍ 10 മടങ്ങ്! രോഹനും ലിസ്റ്റില്‍

പിന്നീട് റണ്‍ചേസില്‍ ഇന്ത്യ പരാജയത്തിന്റെ വക്കില്‍ നില്‍ക്കെ പരിക്ക് വകവയ്ക്കാതെ രോഹിത് വാലറ്റത്ത് ബാറ്റ് ചെയ്യാനെത്തിയിരുന്നു. 28 ബോളില്‍ പുറത്താവാതെ 51 റണ്‍സെടുക്കുകയും ചെയ്തു. പിന്നീട് നടന്ന മൂന്നാം ഏകദിനത്തില്‍ രോഹിത് കളിച്ചിരുന്നില്ല.

രോഹിത്തിനു പകരം ഗില്‍

രോഹിത്തിനു പകരം ഗില്‍

ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ ശുഭ്മാന്‍ ഗില്ലിനു അവസരം ലഭിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ തിളങ്ങാനായില്ലെങ്കിലും രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയോടെ ഗില്‍ ക്ഷീണം തീര്‍ത്തു. 110 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ടീമിന്റെ ടോപ് സ്കോററായിരുന്നു.

രണ്ടാം ടെസ്റ്റില്‍ രോഹിത് മടങ്ങിയെത്തിയാല്‍ കെഎല്‍ രാഹുല്‍, ഗില്‍ എന്നിവരിലൊരാള്‍ക്കു സ്ഥാനം നഷ്ടമായേക്കും. വൈസ് ക്യാപ്റ്റന്‍സിയുള്ളതിനാല്‍ രോഹിത്തിനെ നിലനിര്‍ത്തി ഗില്ലിനെ ഒഴിവാക്കാനാണ് സാധ്യത.

ആധികാരിക വിജയം

ആധികാരിക വിജയം

രോഹിത് ശര്‍മയുടെ അഭാവത്തിലും ആദ്യ ടെസ്റ്റില്‍ ആധികാരിക വിജയം കൊയ്യാന്‍ ഇന്ത്യക്കു സാധിച്ചു. കെഎല്‍ രാഹുലിനു കീഴില്‍ ഇറങ്ങിയ ഇന്ത്യ 188 റണ്‍സിനു ആതിഥേയരെ തകര്‍ത്തു വിടുകയായിരുന്നു. 513 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ബംഗ്ലാദേശ് 324ന് പുറത്താവുകയായിരുന്നു.

രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റുകള്‍ പിഴുത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് വിജയത്തിനു ചുക്കാന്‍ പിടിച്ചത്. പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Sunday, December 18, 2022, 16:00 [IST]
Other articles published on Dec 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+