
ന്യൂബോളില്‍ മികവ് തുടര്‍ന്ന് സിറാജ്
ഇന്ത്യക്കായി ന്യൂബോളില്‍ മുഹമ്മദ് സിറാജ് മികവ് തുടരുന്നു. ടെസ്റ്റ് പരമ്പരയില്‍ മികവ് കാട്ടിയ ട്രവിസ് ഹെഡിനെ (5) പുറത്താക്കി മുഹമ്മദ് സിറാജ് തുടക്കത്തിലേ ഇന്ത്യക്ക് മുന്‍തൂക്കം നേടിക്കൊടുത്തു. 10 പന്ത് നേരിട്ട് ഒരു ബൗണ്ടറി നേടിയ ഹെഡിനെ സിറാജ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.
സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോഴാണ് ഹെഡിനെ ഓസീസിന് നഷ്ടമായത്. പിന്നീട് മിച്ചല്‍ മാര്‍ഷും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടോടെ സന്ദര്‍ശകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കി. സ്‌കോര്‍ബോര്‍ഡ് 77 റണ്‍സിലെത്തിയപ്പോള്‍ സ്മിത്തിനെ (30 പന്തില്‍ 22) ഹര്‍ദിക് പാണ്ഡ്യ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു.
മാര്‍നസ് ലബ്യുഷെയ്‌നെ (15) വലിയസ്‌കോര്‍ നേടുംമുമ്പെ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോള്‍ ജോഷ് ഇന്‍ഗ്ലിസിനെയും (26) കാമറൂണ്‍ ഗ്രീനിനെയും (12) മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഓസ്‌ട്രേലിയയുടെ മധ്യനിരയെ പേസര്‍മാര്‍ തകര്‍ത്തതോടെ സന്ദര്‍ശകരുടെ കണക്കുകൂട്ടല്‍ പാളി.

വിറപ്പിച്ച് മിച്ചല്‍ മാര്‍ഷ്
ഇന്ത്യയെ വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് മിച്ചല്‍ മാര്‍ഷ് കാഴ്ചവെച്ചത്. 65 പന്ത് നേരിട്ട് 10 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 81 റണ്‍സാണ് മാര്‍ഷ് നേടിയത്. ഓസീസിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത് മാര്‍ഷ് മാത്രമായിരുന്നു. സെഞ്ച്വറിയിലേക്കടുത്ത മാര്‍ഷിനെ രവീന്ദ്ര ജഡേജ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
മത്സരഫലത്തില്‍ നിര്‍ണ്ണായകമായ വിക്കറ്റായിരുന്നു ഇത്. ഓസ്‌ട്രേലിയ വലിയ പ്രതീക്ഷവെച്ച ഗ്ലെന്‍ മാക്‌സ് വെല്ലിനെ (10 പന്തില്‍ 8) രവീന്ദ്ര ജഡേജ ഹര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിച്ചപ്പോള്‍ അപകടകാരിയായ മാര്‍ക്കസ് സ്റ്റോയിനിസിനെ (5) മുഹമ്മദ് ഷമിയുടെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ശുബ്മാന്‍ ഗില്ലും മടക്കി.
സീന്‍ അബോട്ട് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (4*), ആദം സാംബ (0) എന്നിവരടങ്ങിയ വാലറ്റവും കാര്യമായൊന്നും ചെയ്യാതെ വന്നതോടെ ഓസ്‌ട്രേലിയ 35.4 ഓവറില്‍ 188 റണ്‍സില്‍ അവസാനിച്ചു.

മികവ് കാട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍
ഭേദപ്പെട്ട തുടക്കത്തില്‍ നിന്ന് 188 എന്ന സ്‌കോറില്‍ ഓസ്‌ട്രേലിയയെ തളച്ചിട്ടത് ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ്. മുഹമ്മദ് ഷമി 6 ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ് 5.4 ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി.
രവീന്ദ്ര ജഡേജ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ കൈയടി നേടിയതിന് പിന്നാലെ പന്തുകൊണ്ടും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഹര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റും പങ്കിട്ടു.
Also Read: 2023 ഗില്ലിന്റെ വര്‍ഷം, കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡ്! എന്തൊക്കെയെന്ന് അറിയാം

ഇന്ത്യയുടെ തുടക്കം പിഴച്ചു
189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു. ഇഷാന്‍ കിഷന്‍ (3), വിരാട് കോലി (4), സൂര്യകുമാര്‍ യാദവ് (0) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്് കോലിയേയും സൂര്യകുമാറിനെയും അടുത്തടുത്ത പന്തുകളില്‍ മടക്കിയതാണ് തിരിച്ചടിയായത്. ശുബ്മാന്‍ ഗില്ലും (31 പന്തില്‍ 21) അല്‍പ്പനേരം പൊരുതിനിന്നെങ്കിലും സ്റ്റാര്‍ക്കിന് മുന്നില്‍ വീണു.

രക്ഷകനായി രാഹുല്‍
ഒരുവശത്ത് ഇന്ത്യയുടെ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോഴും നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത് കെ എല്‍ രാഹുലാണ്. നായകന്‍ ഹര്‍ദിക് പാണ്ഡ്യയും (25) രാഹുലും ചേര്‍ന്ന് 42 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടും സൃഷ്ടിച്ചു.
സ്റ്റോയിണിസിനെ സിക്‌സറിന് ശ്രമിച്ച് ഹര്‍ദിക് പാണ്ഡ്യ പുറത്തായ ശേഷം രവീന്ദ്ര ജഡേജയും രാഹുലും ചേര്‍ന്ന് നിര്‍ണ്ണായക കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റുകയായിരുന്നു.

പ്ലേയിങ് 11
ഇന്ത്യ- ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ (c), രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി
ഓസ്‌ട്രേലിയ- ട്രവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, സീന്‍ അബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംബ


Click it and Unblock the Notifications












